'പാപ്പു എന്റെയും അമൃതയുടേയും കുട്ടിയാണ്, നിനക്ക് വേണേല്‍ നീ വിവാഹം കഴിച്ച് കുട്ടിയുണ്ടാക്ക്'; അഭിരാമിയോട് ബാല
മുന്‍ഭാര്യ അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷിന് എതിരെ ബാല. അഭിരാമിയെ കുറിച്ച് ഇതിന് മുന്‍പൊന്നും താന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല എന്നും എന്നാല്‍ ചില കാര്യങ്ങള്‍ ചോദിക്കാതിരിക്കാനാകില്ല എന്നും ബാല പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മകളെ സ്വന്തം അച്ഛനെ കാണിക്കാതിരിക്കുമ്പോള്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നത് എന്ന് ബാല ചോദിച്ചു.
അഭിരാമിയോട് ഇപ്പോഴും സ്‌നേഹമുണ്ട് എന്നും തന്റെ അനിയത്തി എന്ന നിലയിലാണ് അവരെ താന്‍ എന്നും കണ്ടിട്ടുള്ളത് എന്നും ബാല കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്റെ മകള്‍ക്ക് മേല്‍ മറ്റാരും അവകാശം ഉന്നയിക്കേണ്ട എന്ന് കൂടി ബാല പറഞ്ഞ് വെക്കുന്നുണ്ട്. ബാലയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'പോക്സോ കേസ് എന്ന് പറഞ്ഞാല്‍ എന്താണ്. വലിയ കുറ്റമാണ്. മൂന്ന് വയസുള്ള എന്റെ മകളെ ഞാന്‍ റേപ്പ് ചെയ്യുമോ. 1500 ല്‍ മുകളില്‍ പിള്ളേരെ ഈ ഭൂമിയില്‍ ഞാന്‍ പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഞാന്‍ ചെയ്യുവോ, എന്റെ സ്വന്തം മകളെ. കോടതി ആ കേസ് എടുത്തില്ല. അതും അനുഭവിച്ചൊരു മനുഷ്യനാ ഞാന്‍. സത്യം പറഞ്ഞാലും കുറ്റം എന്റെ പേരില്‍ ആയിരിക്കും പറയുക.
ഇതെല്ലാം സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ അറിയൂ. മകളെ സ്വന്തം അച്ഛനെ കാണിക്കാതിരിക്കുമ്പോള്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നത്. എന്നെ വിട്ടേക്കൂ, എന്റെ കുടുംബം തകര്‍ന്ന് പോകില്ലേ. ഞാന്‍ ആ കുടുംബത്തിലെ മറ്റാരുടേയും പേര് പറഞ്ഞിട്ടില്ല. അഭിരാമി സുരേഷിനെ ഇന്നെ വരെ ഏതെങ്കിലും ഇന്റര്‍വ്യൂവില്‍ ഞാന്‍ പേരെടുത്ത് പറഞ്ഞിട്ടുണ്ടോ. അഭിരാമി ഇപ്പോഴും എനിക്ക് അനിയത്തി കുട്ടി തന്നെയാണ്.
അവര്‍ വളരെ ക്ലിയറാണ്. എനിക്ക് മാരേജ് ജീവിതം വേണ്ട ചേട്ടാ, ബിസിനസ് ചെയ്ത് പോകാം എന്നാണ് പറഞ്ഞത്. അവളിപ്പോള്‍ എന്നെ കുറിച്ച് എന്തോ ഇട്ടിരിക്കുകയാണ്. ഞങ്ങള്‍ ജീവിച്ച് പോട്ടെ എന്ന്. ഓക്കെ, ഞാനും ജീവിച്ച് പോട്ടെ. നിയമം നിങ്ങള്‍ പാലിക്ക്. ഞാനും പാലിക്കാം. എല്ലാവര്‍ക്കും സന്തോഷം. അതില്‍ ഒരു പോയന്റ് മാത്രം എനിക്ക് മനസിലായില്ല. ഞങ്ങള്‍ക്കൊരു കുട്ടിയുണ്ട് എന്ന്.
റഷ്യക്ക് അപ്രതീക്ഷിത തിരിച്ചടി, കപ്പലുകള്‍ നടുക്കടലില്‍; വീണ്ടും ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് ഇന്ത്യ
അല്ല, അവന്തിക പാപ്പു ബേബി എനിക്കും അമൃതക്കും ഉള്ള കുട്ടിയാണ്. അല്ലാതെ അവരുടെ കുടുംബത്തിലുള്ള കുട്ടിയല്ല അത്. അതിന് അവകാശം എന്റെ അച്ഛനും അമ്മക്കും പോലുമില്ല. എന്റെ കുട്ടി എന്ന് നീ പറയുകയാണ് എങ്കില്‍ നീ വിവാഹം കഴിച്ച് കുട്ടിയുണ്ടാക്ക്. അത് പോലെ അവരുടെ അമ്മയോടും പറയാം. അവരുടെ കുട്ടികള്‍ എന്ന അവകാശം അമൃതക്കും അഭിരാമിക്കും മേല്‍ കാണിക്കാം.
എന്റെ കുട്ടിയുടെ മേല്‍ കാണിക്കരുത്. എന്റെ കുട്ടിയെ എടുത്ത് കൊണ്ട് പോയി എന്നെ കാണിക്കാതെ വീട്ടില്‍ അടച്ചുവെച്ചിട്ട് ഞങ്ങള്‍ക്കൊരു കുട്ടി എന്ന് പറയുന്നത് ന്യായമല്ല'.












Click it and Unblock the Notifications