Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാല ഉരുണ്ട് കളിക്കുന്നു; ആ ചോദ്യത്തിന് ഉത്തരമില്ല': അദ്ദേഹത്തിന്റെ കള്ളത്തരം ഇതില്‍ നിന്ന് മനസ്സിലാക്കാം

മുന്‍ ഭാര്യ അമൃതസുരേഷിന്റെ പരാതിയില്‍ നടന്‍ ബാലയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഈ മാസം ഏഴിനാണ് കടവന്ത്ര പൊലീസ് താരത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. വഞ്ചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാർത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇരുവരും തമ്മിലുള്ള ഉടമ്പടിയില്‍ ഒരു പേജ് ബാല വ്യാജമായി നിർമ്മിച്ചെന്ന ഗുരുതരമായ ആരോപണവും അമൃത ഉന്നയിക്കുന്നു. ഉടമ്പടി പ്രകാരമുള്ള ഇൻഷുറൻസ് പ്രീമിയം തുക അടച്ചില്ലെന്നും വ്യാജ രേഖകൾ ചമച്ച് ഹൈക്കോടതിയെ തന്നെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും അമൃത പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

bala-amrutha

മകളുടെ ഇന്‍ഷൂറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട പേജ് മൊത്തത്തില്‍ മാറ്റിയെന്ന് അമൃത ചാനലുകളോടും പ്രതികരിച്ചു. രേഖ പരിശോധിച്ചപ്പോള്‍ ഇത് സംബന്ധിച്ച ഭാഗങ്ങള്‍ കാണാനില്ല. ബാങ്കില്‍ വിളിച്ച് അന്വേഷിച്ചതപ്പോള്‍ ഇന്‍ഷൂറന്‍സ് സറണ്ടര്‍ ചെയ്തതായും പണം പിന്‍വലിച്ചതായും അറിഞ്ഞു. കേസുമായി മുന്നോട്ട് പോകണം എന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കേസിന് ആഗ്രഹിച്ചിതല്ല. മകള്‍ക്ക് അവകാശപ്പെട്ടതാണ്. അവള്‍ക്ക് ആകെ കിട്ടുന്ന പൈസയാണ്. അതെടുത്തു എന്ന് പറയുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും അമൃത പറഞ്ഞു.

മകള്‍‌ക്ക് വലിയ പൈസയൊന്നും നീക്കിവെച്ചിട്ടില്ല. വിവാഹ മോചന ഉടമ്പടി പ്രകാരം ആകെ 15 ലക്ഷം രൂപയാണ് മുഴുവന്‍ ജീവിതകാലത്തേക്കുമായി നല്‍കിയത്. കല്യാണം, പഠിത്തം എല്ലാത്തിനുമായി 15 ലക്ഷത്തിന്റെ എഫ് ഡിയും 1 ലക്ഷം വീതം 7 വര്‍ഷത്തേക്കുളള ഇന്‍ഷൂറന്‍സ് പോളിസിയുമാണ് ഉളളത്. ഇദ്ദേഹം പ്രീമിയം അടച്ച് റെസീപ്റ്റ് നമുക്ക് തരണം എന്നായിരുന്നു ഉടമ്പടി. എന്നാല്‍ അദ്ദേഹം പണം അടക്കാതിരുന്നിട്ടും ഞങ്ങള്‍ കേസിനൊന്നും പോയിട്ടില്ല. മകള്‍ക്ക് വലിയ സഹായം ചെയ്തെന്നൊക്കെ പറയുമെങ്കില്‍ ആകെ കൊടുത്തത് ഇന്‍ഷൂറന്‍സ് പോളിസിയിലെ ചെറിയ തുകയാണ്. അതും എടുത്തപ്പോഴാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചതെന്നും അമൃത പറഞ്ഞു.

കേസുമായി മുന്നോട്ട് വന്നതിന് പിന്നാലെ പതിവ് പോലും അമൃത സുരേഷിനെതിരെ ഒരുവിഭാഗം വലിയ വിമർശനവും അധിക്ഷേപവുമാണ് നടത്തുന്നത്. അതേസമയം തന്നെ വിഷയത്തില്‍ ചാനലിനോട് പ്രതികരിച്ച ബാലയ്ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല. മകളുടെ പേരില്‍ അടച്ച ഇന്‍ഷൂറന്‍ ബാല പിന്‍വലിച്ചോ എന്ന് റിപ്പോർട്ടർ ടിവിയിലെ അരുണ്‍ കുമാർ ചോദിക്കുമ്പോള്‍ "നിറയെ കേസുകള്‍ കൊടുത്തിട്ടുണ്ട്. അതേക്കുറിച്ച് ഒന്ന് അന്വേഷിക്കട്ടെ" എന്നാണ് ബാല പറയുന്നത്.

യെസ് ഓർ നോ പറയേണ്ട ഒരു ചോദ്യത്തിന് ബാല ഉരുണ്ട് കളിക്കുകയാണ് എന്നാണ് ബാല അമൃത വിഷയത്തില്‍ നേരത്തേയും ഇടപെട്ടുകൊണ്ടിരുന്ന വിവി ഹിയർ എന്ന യൂട്യൂബ് ചാനലിലെ വിവേക് അഭിപ്രായപ്പെടുന്നത്. മകളുടെ പേരില്‍ എടുത്തിരിക്കുന്ന പ്രീമിയത്തിന്റെ കാര്യത്തില്‍ പോലും ഇവർക്ക് യാതൊരു വിവരവും ഇല്ല. ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും ബാലയുടെ കള്ളത്തരം എത്രത്തോളം ഉണ്ടെന്ന്. ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വിവേക് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+