Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാല എലിസബത്തിനോട് ചെയ്തത്; ഈ ഒരൊറ്റ വീഡിയോ മതി ക്രൂരത അറിയാൻ,അമൃത തന്നെ ശരി'; കമന്റുകൾ

വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു വിവാഹം കഴിച്ചിരിക്കുകയാണ് നടൻ ബാല. മുറപ്പെണ്ണായ കോകികലയെ ആണ് നടൻ വിവാഹം ചെയ്തത്. ബാലയുടെ നാലാം വിവാഹമാണിത്. കർണാടക സ്വദേശിയായിരുന്നു ബാലയുടെ ആദ്യ ഭാര്യ. രണ്ടാമതാണ് ഗായികയായ അമൃത സുരേഷിനെ ബാല വിവാഹം കഴിച്ചത്. നടന്റെ ആദ്യ വിവാഹത്തെ കുറിച്ച് താൻ അറിഞ്ഞത് ഏറെ വൈകിയായിരുന്നുവെന്ന് അടുത്തിടെ അമൃത വെളിപ്പെടുത്തിയിരുന്നു.

തൃശൂർ സ്വദേശിയും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല മൂന്നാമത് വിവാഹം കഴിച്ചത്. ഇരുവരും നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കോകിലയെ വിവാഹം കഴിക്കാൻ ബാലയെ സംബന്ധിച്ച് മറ്റ് നിയമതടസങ്ങളൊന്നും ഉണ്ടായിരുന്നില്ല.

balael-

എന്നാൽ എന്തുകൊണ്ടാണ് എലിസബത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് ബാല ഇതുവരെ എവിടേയും പറഞ്ഞിട്ടില്ല. ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയയുടെ സമയത്തെല്ലാം നടനെ ശുശ്രൂഷിച്ച് നിന്നത് എലിസബത്തായിരുന്നു. എലിസബത്ത് തന്നെ പരിചരിക്കുന്നതിനെ കുറിച്ച് ബാലയും മുൻപ് പല വീഡിയോകളിലൂടെയും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്താണ് ഇരുവർക്കും ഇടയിൽ സംഭവിച്ചതെന്ന് നിരന്തരം ആരാധകർ ചോദിച്ചിട്ടുണ്ട്.

അടുത്തിടെ അമൃത -ബാല വിവാദത്തിനിടെ അമൃതയുടെ സുഹൃത്തായ കുക്കു എനേല ബാലയ്ക്കെതിരെ വീഡിയോ പങ്കിട്ട് രംഗത്തെത്തിയിരുന്നു. എലിസബത്തിനെ ക്രൂരമായി ബാല ദ്രോഹിച്ചിട്ടുണ്ടെന്നാണ് അവർ വീഡിയോയിൽ ആരോപിച്ചത്. ഒരു ജൂനിയർ ആർട്ടിസ്റ്റുമായി ബാല വീട്ടിലേക്ക് കയറി വന്നപ്പോഴാണ് എലിസബത്ത് അയാളുടെ വീട് വിട്ട് ഇറങ്ങിയതെന്നാണ് അവർ പറഞ്ഞത്. ഒരു ഭാര്യയോട് ചെയ്യാൻ പറ്റാത്ത രീതിയിലുള്ള കാര്യങ്ങൾ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ചെയ്യാൻ നിർബന്ധിപ്പിച്ചു. അതിന്റെ വിഷമത്തിൽ എലിസബത്ത് മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ബാലയ്ക്കെതിരെ പോലീസിൽ പരാതിപ്പെട്ടെങ്കിലും അവരേയും അവരുടെ കുടുംബത്തേയും ഭീഷണിപ്പെടുത്തി തുടങ്ങി ഗുരുതരമായ ആരോപണങ്ങളും കുക്കു ഉന്നയിച്ചു.

ഇപ്പോഴിതാ ഇത്തരത്തിൽ ബാലയുടെ ക്രൂരത വെളിവാക്കുന്ന തരത്തിലുള്ള ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നേരത്തേ എലിസബത്ത് തന്നെ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ആണ് ഇത്. വീഡിയോയിൽ ഓണ സദ്യ കഴിക്കുന്ന എലിസബത്തിനെ കാണാം. സന്തോഷത്തോടെ ഓണസദ്യയെ ആരാധകർക്ക് കാണിച്ച് നൽകുകയാണ് എലിസബത്ത്. ഓണാശംസകളും പങ്കുവെച്ചു. ഇതിനിടയിലാണ് ബാല വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തനിക്ക് ആദ്യം ഭക്ഷണം വായിൽ വെച്ച് തരാൻ ബാല ആവശ്യപ്പെടുകയാണ്. ഓരോ ഭക്ഷണങ്ങളും എടുത്ത് കുഴച്ച് എലിസബത്ത് വായിൽ വെച്ച് കൊടുക്കാൻ നേരം ബാല എലിസബത്തിന്റെ കൈയ്യിൽ നിന്നും അത് പിടിച്ചുവാങ്ങി എലിസബത്തിന്റെ വായിൽ ബലമായി കുത്തിനിറയ്ക്കുകയാണ് നടൻ. തന്റെ സങ്കടം ഈ സമയത്ത് എലിസബത്തിന്റെ മുഖത്ത് പ്രകടമാണ്. എന്നിട്ടും തങ്കൾക്ക് ഭക്ഷണം വേണ്ടേയെന്ന് ചോദിക്കുമ്പോൾ വേണ്ടെന്ന് പറഞ്ഞ് ദേഷ്യത്തോടെ ബാല എഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ കാണാം.

ബാലയുടെ റിയൽ ക്യാരക്ടറും ക്രൂരതയും എന്തെന്ന് അറിയാൻ ഈ വീഡിയോ മാത്രം മതിയെന്നാണ് ഇതിനെ താഴെ പലരും കുറിച്ചിരിക്കുന്നത്. 'ഇപ്പോൾ മനസ്സിലായി അമൃതയാണ് ശരിയെന്ന്. എങ്ങനെ ഇവന്റെ കൂടെ നീ താമസിച്ചു. ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം', ഇതായിരുന്നു മറ്റൊരു കമന്റ്. ക്യാമറയുടെ മുന്നിൽ ഇങ്ങനെ ആണെങ്കിൽ പുറകിൽ എന്തായിരിക്കും എന്നാണ് വേറൊരാൾ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+