അമൃതയും എലിസബത്തും ഒന്നിച്ചിരുന്നെങ്കില്‍: ഞങ്ങള്‍ അവളെ ബന്ധപ്പെട്ടെന്ന് അഭിരാമി, എന്നാല്‍ അവർ വിഷം നിറച്ചു
നടന്‍ ബാലയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ഭാര്യ എലിസബത്ത് ഉദയന് പിന്തുണയുമായി അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. എലിസബത്തിനെ ബന്ധപ്പെടാന്‍ അമൃതയും താനും ശ്രമിച്ചിരുന്നുവെങ്കിലും ചിലരുടെ ഇടപെടല്‍ മൂലം അത് സാധ്യമായില്ലെന്നും അഭിരാമി സുരേഷ് വ്യക്തമാക്കുന്നു. തങ്ങളുടെ 'അമൃതം ഗമയ' എന്ന യൂട്യൂബ് ചാനലിന്റെകമന്റ് ബോക്സില്‍ നിരന്തരം വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.
'മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ എലിസബത്തിനെ വീണ്ടും ബന്ധപ്പെടാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. എന്നാല്‍, ഞങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ വ്യക്തിപരമായ ലക്ഷ്യങ്ങളുള്ള ചില വ്യക്തികളുടെ ഇടപെടല്‍മൂലം ശ്രമം വിഫലമായി. അവര്‍ സാഹചര്യത്തെ വളച്ചൊടിച്ച് ഞങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകലമുണ്ടാക്കി. അതിനുശേഷം ഞങ്ങളോട് ബന്ധപ്പെടേണ്ടെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു' അഭിരാമി സുരേഷ് പറയുന്നു.

പിന്തുണ അറിയിച്ചുകൊണ്ട് അവരെ ബന്ധപ്പെടാന്‍ ഞാനും അമൃതയും പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍, തനിക്കൊപ്പം നില്‍ക്കുന്ന കരുത്തരായ ആളുകള്‍ക്കൊപ്പം അവര്‍ ഒറ്റയ്ക്ക് പോരാടാന്‍ തീരുമാനിച്ചു. വാസ്തവത്തില്‍, ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ പിന്തുണ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഞങ്ങള്‍ തികച്ചും സന്തുഷ്ടരാണ്. അയാള്‍ക്കൊപ്പം വെറും രണ്ടുവര്‍ഷം ജീവിച്ച അവര്‍ക്ക് ഇത്രയേറെ ട്രോമയുണ്ടായെങ്കില്‍, 14 വര്‍ഷം ഞങ്ങളുടെ കുടുംബം കടന്നുപോയ വേദനകളെക്കുറിച്ച് ആലോചിച്ചു നോക്കണമെന്നും അഭിരാമി ആവശ്യപ്പെടുന്നു.
അയാള്‍ ഒരിക്കലും എന്റെ സഹോദരിയുടെ ആത്മാർത്ഥതയെ പരിഗണിച്ചിട്ടില്ല. അയാളുടെ ഒരുരൂപ പോലും വാങ്ങാതെ കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തുകയും നല്ല വിദ്യാഭ്യാസവും ജീവിതവും നല്‍കുകയും ചെയ്തു. വാസ്തവത്തില്‍, ഒരുതരത്തിലും മകള്‍ക്ക് ഉപകാരപ്പെടരുതെന്ന് ഉറപ്പാക്കാന്‍ അയാള്‍ അയാളുടെ വഴിനോക്കി. ഒരു അച്ഛനെന്ന നിലയില്‍ അയാള്‍ തന്റെ മകളോട് യാതൊരു ഉത്തരവാദിത്വവും നിർവ്വഹിച്ചിട്ടില്ല. അയാള്‍ എത്തരക്കാരനാണെന്ന് മനസ്സിലാക്കാന്‍ ഇത് തന്നെ ധാരണം.
ഞങ്ങൾളോട് കാണിച്ചത് പോലെ ആരും എലിസബത്തിനെ സംശയത്തോടെ കാണുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ, അവരുടെ സത്യസന്ധതയെ ചോദ്യംചെയ്യുകയോ ചെയ്തിട്ടില്ല. അത്തരത്തില്‍ എല്ലാ ക്രൂരതയില്‍നിന്നും അവരെ ഒഴിച്ചുനിര്‍ത്തിയതില്‍ ഞങ്ങള്‍ക്കും സന്തോഷമുണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ തനിക്ക് ചുറ്റുമുള്ളവര്‍ക്കൊപ്പം ഈ പോരാട്ടത്തില്‍ അവര്‍ തനിച്ച് നില്‍ക്കാനാണ് തീരുമാനിച്ചത്.
അമൃതയും എലിസബത്തും ഒരുമിച്ചുവന്നിരുന്നെങ്കില്‍ ഈ പോരാട്ടം കുറച്ചുകൂടെ ശക്തവും കരുത്തേറിയതുമായേനെ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിലര്‍ ഇടപെട്ടു, ഞങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണയില്‍ അവർ വിഷം നിറച്ചു, അങ്ങനെ ആ സാധ്യതയും ഇല്ലാതാക്കി. അതുകൊണ്ട് തന്നെ ദീര്‍ഘകാലമായി ഞങ്ങള്‍ക്കിടയില്‍ ഒരുബന്ധവുമില്ല. എന്നാല്‍, അവര്‍ക്ക് എപ്പോഴെങ്കിലും ഞങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് തോന്നുകയാണെങ്കില്‍ ഞങ്ങള്‍ എപ്പോഴും അവര്‍ക്കൊപ്പമുണ്ടാവും.
ഞങ്ങള്‍ വര്‍ഷങ്ങളോളം അനുഭവിച്ചു, ഇപ്പോഴും ആ മനുഷ്യന്‍ ഇക്കാര്യങ്ങളിലേക്ക് ഞങ്ങളുടെ പേര് വലിച്ചിഴയ്ക്കുകയാണ്. ഞങ്ങള്‍ ഒരു തിരിച്ച് വരവിന്റെ പാതയിലാണ്, രണ്ട് വര്‍ഷത്തേയും പതിനാല് വര്‍ഷത്തേയും വേദനകള്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ഞങ്ങള്‍ക്കറിയാം. അതിനാല്‍, ദയവുചെയ്ത് ഞങ്ങളെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുക. എലിസബത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും അഭിരാമി സുരേഷ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications