Get Updates
Get notified of breaking news, exclusive insights, and must-see stories!

കോകിലയും സ്ത്രീയല്ലേ? അവരെ ചീത്ത വിളിച്ച് പൈസയുണ്ടാക്കുന്നു... യൂട്യൂബര്‍മാരേയും കുടുക്കും' അഭിഭാഷകര്‍

എലിസബത്ത് ബാലയ്ക്കും കോകിലയ്ക്കും എതിരെ നടത്തിക്കൊണ്ടിരിക്കുന്നത് അപകീര്‍ത്തികരമായ പ്രചരണങ്ങളാണ് എന്ന് ബാലയുടെ അഭിഭാഷകര്‍. ഇക്കാര്യത്തില്‍ കമ്മീഷണര്‍ക്ക് പരാതി കൊടുത്തിട്ടുണ്ട് എന്നും കൃത്യമായ നടപടിയുണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും അഭിഭാഷകര്‍ വ്യക്തമാക്കി. മനപൂര്‍വം ബാലയേയും കോകിലയേയും ലക്ഷ്യമിട്ട് കൊണ്ടാണ് അധിക്ഷേപ പ്രചരണം നടത്തുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകരുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഞങ്ങളൊരു പരാതി ഫയല്‍ ചെയ്യാനായിട്ടാണ് ഇവിടെ വന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ നടന്ന് കൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും കൃത്യമായി അറിയാം. സാധാരണ ഒന്നോ രണ്ടോ വീഡിയോ ഇടുന്നതും സെലിബ്രിറ്റീസിനെ ക്രിട്ടിസൈസ് ചെയ്യുന്നതും നാട്ടില്‍ നടക്കുന്ന വിഷയം തന്നെയാണ്. ഒന്ന് രണ്ടാഴ്ചയായി തുടര്‍ച്ചയായി വീഡിയോ ചെയ്ത് കൊണ്ട് ഇവരുടെ വ്യക്തിജീവിതത്തെ താഴ്ത്തിക്കെട്ടാനും മനസമാധാനം തകര്‍ക്കാനുമായിട്ട് സ്‌റ്റോക്കിംഗ് ആണ് ചെയ്ത് കൊണ്ടിരിക്കുന്നത്.

Bala-Elizabeth Udayan

അത് തുടര്‍ന്ന് പോയിക്കൊണ്ടിരിക്കുകയാണ്. സൈബര്‍ ബുള്ളിയിംഗ് ആണ് നടന്ന് കൊണ്ടിരിക്കുന്നത്. വലിയൊരു ഗൂഢാലോചനയുടെ ഭാഗം കൂടിയാണിത്. ഒരാള്‍ പരാതി കൊടുക്കുന്നതും അതിനെ നമ്മള്‍ നിയമപരമായി അഡ്രസ് ചെയ്യുന്നതോ പോലെ അല്ല. കുറെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്നേവരെ ഒരു പ്രോപ്പര്‍ പൊലീസ് കംപ്ലയന്റ് കൊടുക്കാനോ ആ തരത്തില്‍ മുന്നോട്ട് വരാനോ അവര്‍ക്ക് കഴിയാത്തത് ഞങ്ങള്‍ മനസിലാക്കുന്നത് അതിന് കൃത്യമായി തെളിവില്ലാത്തത് കൊണ്ടാണ് എന്നാണ്.

സോഷ്യല്‍ മീഡിയ ഒരു വലിയ പ്ലാറ്റ്‌ഫോമാണ്. അതിന് അകത്ത് എന്ത് പറഞ്ഞാലും കുഴപ്പമില്ല എന്ന രീതിയിലാണ് ആള്‍ക്കാര്‍ കരുതുന്നത്. ഇവരുടെ കോപ്പിറൈറ്റുള്ള ചാനലിലെ വീഡിയോ എടുത്തുകൊണ്ട് ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് പല യൂട്യൂബര്‍മാരും വീഡിയോ എഡിറ്റ് ചെയ്ത് ചെയ്യുന്നുണ്ട്. അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാനിപുലേറ്റ് ചെയ്ത് വീഡിയോ റീപബ്ലിഷ് ചെയ്യുന്നുണ്ട്.

പല വീഡിയോസും കണ്ടാലറിയാം ബാലയേയും കോകിലയേയും എങ്ങനെയൊക്കെ ഹരാസ് ചെയ്യാമോ അങ്ങനെയൊക്കെ മാനിപുലേറ്റ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, പക്ഷെ അത് മറ്റൊരാളുടെ ജീവിത സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്നത് ശിക്ഷാര്‍ഹമാണ്. ബാലയും കോകിലയും അവരുടെ സൈ്വര്യജീവിതത്തിനും വ്യക്തിജീവിതത്തിനും കടന്നുകയറി ആക്രമിക്കുന്നു എന്നാണ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

അതിന് നിയമം കൂട്ടുനില്‍ക്കരുത്. ആ ഒരു ഒറ്റ റിക്വസ്റ്റ് മാത്രമാണ് ബാലയും കോകിലയും കമ്മീഷണറോട് പറഞ്ഞത്. ആര്‍ക്കും ആരേയും എന്തും പറയാം എന്നൊരു സാഹചര്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകള്‍ എടുത്ത് വികൃതമാക്കിക്കൊണ്ട് പ്രചരിപ്പിക്കുകയാണ്. എല്ലാവരും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചാണല്ലോ സംസാരിക്കുന്നത്.

കോകിലയും ഒരു സ്ത്രീയല്ലേ. അവരെ വന്ന് ബോഡിഷെയ്മിംഗ് ചെയ്യുക, വളരെ ചീത്ത രീതിയില്‍ സംസാരിക്കുക ഇതൊക്കെ അവരുടെ പബ്ലിക് പ്രൊഫൈലില്‍ ആണ് ഇടുന്നത്. ഇതിന് ലക്ഷക്കണക്കിന് വ്യൂസ് ഉണ്ട്. അതില്‍ നിന്ന് ഇവര്‍ക്ക് വരുമാനം ലഭിക്കുന്നുണ്ട്. അത് നിയമവിരുദ്ധമായി ലഭിക്കുന്ന വരുമാനം തന്നെയാണ്. ഒരാളെ അപകീര്‍ത്തിപ്പെടുത്തി നിയമവിരുദ്ധമായി നേട്ടം കൊയ്യുകയാണ്.

ഇതിനെ നിയമം കൊണ്ട് തടയണം. ആരെങ്കിലും പരാതി കൊടുത്താല്‍ മാത്രമെ പൊലീസിന് ഇക്കാര്യത്തില്‍ കൃത്യമായി അന്വേഷിക്കാന്‍ കഴിയൂ,'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+