ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി എലിസബത്ത്; 'രണ്ട് കാര്യങ്ങളിലാണ് ഇപ്പോൾ സന്തോഷം'
അമൃത സുരേഷുമായി വേർപിരിഞ്ഞതിന് പിന്നാലെ 2021 ലായിരുന്നു ഡോക്ടറും തൃശൂർ സ്വദേശിയുമായ എലിസബത്ത് ഉദയനെ ബാല വിവാഹം കഴിക്കുന്നത്. എന്നാൽ 2023 ൽ ഇരുവരും വേർപിരിഞ്ഞു. ബാല തന്നെയാണ് എലിസബത്ത് തനിക്കൊപ്പം ഇല്ലെന്ന് വ്യക്തമാക്കിയത്. എന്നാൽ പിരിയാൻ ഉണ്ടായ കാരണം ഒരിക്കൽ പോലും ബാലയോ എലിസബത്തോ പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ബാല നാലാമതൊരു വിവാഹം കഴിച്ചതോടെ വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. താൻ വാർത്തകളൊക്കെ കാണുന്നുണ്ടെന്ന് വീഡിയോയിൽ എലിസബത്ത് പറയുന്നുണ്ട്. എലിസബത്തിന്റെ വാക്കുകളിലേക്ക്
'ഒരുപാട് ന്യൂസൊക്കെ കാണുന്നുന്നു. ഞാൻ വീഡിയോ ഇടണോ വേണ്ടയോ എന്ന വിഷമത്തിലൊക്കെയായിരുന്നു. എനിക്ക് അതിനെ കുറിച്ച് പറയാൻ താത്പര്യമില്ല. ഞാൻ ഒരു ഹാപ്പി മൊമന്റിലാണ് ഇപ്പോൾ. അതിനെ കുറിച്ച് പറഞ്ഞ് വീഡിയോ ചെയ്യാമെന്ന് കരുതി. ഞാൻ ഇപ്പോൾ അഹമ്മദാബാദിലാണ്. കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരുന്നു ഒരു ഫ്രണ്ട് വന്ന് പറഞ്ഞു, രോഗിക്ക് കറക്ട് സമയത്ത് സഹായം കിട്ടിയതിനാൽ രക്ഷപ്പെട്ടു, ഭയങ്കര ഹാപ്പിയാണ് എന്ന്, അത് എനിക്കും സന്തോഷമായിരുന്നു. ഇന്ന് അവർ ഡിപ്പാർട്ട്മെന്റിൽ എത്തി കുറെ ചോക്ലേറ്റ് നൽകി. രണ്ട് കാര്യത്തിലാണ് സന്തോഷം, എന്റെ പാർട്ട് ചെറുതായിരുന്നു, അതിൽ സ്വയം ക്രെഡിറ്റ് എടുക്കണമെന്ന് കരുതുന്നില്ല. എന്നിരുന്നാലും ഒന്ന് നമ്മൾ ചെയ്തതിലെ സന്തോഷം അറിയിച്ചതിൽ രണ്ട് ഗിഫ്റ്റ് തന്നുവെന്നത്.ഐസിയുവിൽ ക്രിട്ടിക്കൽ അവസ്ഥയിൽ കിടന്ന രോഗിയാണ്. എന്തായാലും മറ്റുള്ളവർ സന്തോഷിക്കുന്നു എന്നറിഞ്ഞതിൽ ഞാൻ ഹാപ്പിയാണ്', എലിസബത്ത് പറഞ്ഞു.

നിരവധി പേരാണ് എലിസബത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. എലിസബത്ത് രക്ഷപ്പെട്ടു, എന്നാണ് പലരും കുറിച്ചിരിക്കുന്നത്. ഇനിയെങ്കിലും പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്ന ഉപദേശവും ചിലർ പങ്കുവെയ്ക്കുന്നുണ്ട്.ചില കമന്റുകൾ വായിക്കാം-'നിങ്ങൾ മൂന്നു പേരെകൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽമീഡിയ, ബാല, അമൃത, എലിസബത്ത്. അതിൽ തിരിഞ്ഞും മറിഞ്ഞും കുറ്റം പറയാതെയുള്ള ശൈലിയാണ് എലിസബത്തിന്റേത്. ഇതാണ് ശരി. ഈ ലോകം വിശാലമാണെന്ന് കരുതുക. ഓരോരുത്തരുടെയും സ്പെയ്സ് ഈ ലോകത്ത് വലുതാണ്. കൂടെ കൂട്ടാൻ ഒന്നല്ലെങ്കിൽ മറ്റൊന്നുണ്ട്. കഴിഞ്ഞു പോയതിനെ കുറിച്ച് സങ്കടപ്പെട്ട് ജീവിതം തള്ളിനീക്കേണ്ട കാര്യമേയില്ല. അങ്ങനെ തീരുമാനിച്ച് മൂന്നുട്ടു പോകുന്ന എലിസബത്തിന് ഇനിയും മുന്നേറാനുള്ള കരുത്ത് കാണുന്നുണ്ട്. സോ എൻജോയ് ഗേൾ ആൻഡ് ബി സ്ട്രോങ്ങ്'.
'എന്തായാലും എലിസബത്ത് ബാലയുമായി ലിവിംഗ് റിലേഷൻഷിപ്പ് തിരഞ്ഞെടുത്തത് നന്നായി. അല്ലെങ്കിൽ ഡിവോഴ്സ് കേസ് ഒക്കെ ആയി വലഞ്ഞേനേ. പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ ഒന്നും തോന്നരുത്... ഡോക്ടർ ആകാൻ പഠിച്ച ബുദ്ധിയുടെ അല്പം വ്യക്തിപരമായ കാര്യങ്ങളിൽ അത്യാവശ്യം കാണിയ്ക്കുക. സ്വത്ത് കണ്ടോ- ബാഹ്യ സൗന്ദര്യം കണ്ടോ ഒരാളോടൊപ്പം ലൈഫ് ഷെയർ ചെയ്യാതിരിക്കുക. എടുത്ത് ചാടി തീരുമാനം എടുക്കാൻ നിൽക്കാതിരിയ്ക്കുക. സത്യം പറയാമല്ലോ എലിസബത്തേ ബാലയുമായി ഉള്ള റിലേഷൻഷിപ്പ് കുറച്ചധികം എടുത്ത് ചാട്ടം ആയിപ്പോയി... ഇനിയുള്ള ജീവിതത്തിൽ എങ്കിലും ശ്രദ്ധിയ്ക്കൂ'.
'ഏതോ ഒരു നിമിഷത്തിൽ പറ്റിയ അബദ്ധം. അവന്റെ തൊഴിൽ ഇതാണെന്ന് മനസിലായില്ലേ.ഇനി വളരെ ആലോചിച്ച് നല്ലൊരാളേ കണ്ടെത്തി സന്തോഷകരമായ ജീവിത൦ നയിക്കുക', ഇങ്ങനെ പോകുന്നു കമന്റുകൾ.
ബാലയുമായി എലിസബത്ത് നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബാലയെ സംബന്ധിച്ച് വീണ്ടുമൊരാളെ വിവാഹം കഴിക്കാൻ നിയമതടസം ഇല്ല. കഴിഞ്ഞ ദിവസമാണ് ബാല തന്റെ മാമന്റെ മകളായ കോകിലയെ വിവാഹം കഴിച്ചത്. തന്റെ സ്വന്തക്കാരിപ്പെണ്ണായതിനാൽ ആത്മവിശ്വാസത്തിലാണെന്നും ഇത് തന്റെ അവസാന വിവാഹം ആയിരിക്കുമെന്നുമാണ് ബാല പറഞ്ഞത്.












Click it and Unblock the Notifications