Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ഹാപ്പിയാണ് ,കാരണം, മറ്റൊരു സർപ്രൈസും'; അമൃത സുരേഷിന്റെ വീഡിയോയ്ക്ക് പിന്നാലെ എലിസബത്ത്

കൊച്ചി: അമൃത സുരേഷുമായി വിവാഹമോചനം നേടിയതിന് പിന്നാലെയായിരുന്നു നടൻ ബാല ഡോക്ടർ കൂടിയായ എലിസബത്ത് ഉദയനെ വിവാഹം കഴിക്കുന്നത്. ഏറെ ആഘോഷിച്ചായിരുന്നു വിവാഹം. എന്നാൽ രണ്ട് വർഷം പൂർത്തിയാകും മുൻപ് തന്നെ ആ വിവാഹ ബന്ധം വേർപിരിഞ്ഞു. നടൻ കരൾ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നപ്പോഴെല്ലാം ബാലയെ ശ്രുശ്രൂഷിച്ച് എലിബസത്ത് കൂടെയുണ്ടായിരുന്നു. എന്നാൽ വൈകാതെ തനിക്കൊപ്പം ഇപ്പോൾ എലിസബത്ത് ഇല്ലെന്ന് ബാല ആരാധകരെ അറിയിക്കുകയായിരുന്നു.

ബാല-എലിസബത്ത് ബന്ധത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇരുവരോടും ആരാധകർ ചോദിച്ചിരുന്നുവെങ്കിലും മൗനമായിരുന്നു മറുപടി. എലിസബത്ത് തനി തങ്കമായിരുന്നുവെന്ന് ബാല പറഞ്ഞെങ്കിലും പിരിയാനുണ്ടായ കാരണം നടൻ വെളിപ്പെടുത്തിയില്ല. എന്നാൽ അടുത്തിടെ അമൃത സുരേഷ് ബാല തർക്കത്തിനിടെ അമൃതയുടെ സുഹൃത്ത് കൂടിയായ കുക്കു എനേല ബാല-എലിസബത്ത് ബന്ധത്തിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തി.

eli2-

അമൃത സുരേഷ് നേരിട്ടതിന് സമാനമായ പീഡനങ്ങളാണ് എലിസബത്തും അനുഭവിച്ചതെന്നും ഒടുവിൽ സഹിക്കാൻ വയ്യാതെ എലിസബത്ത് വീട് വിട്ട് ഇറങ്ങുകയായിരുന്നുവെന്നാണ് കുക്കു പറഞ്ഞത്. പല തവണ എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും കുക്കു പറഞ്ഞു. താൻ അനുഭവിച്ചതിനെ കുറിച്ച് അവർ അമൃതയുമായി പങ്കുവെച്ചിരുന്നുവെന്നും കുക്കു വെളിപ്പെടുത്തി.

ഇതോടെയാണ് എലിസബത്തും അമൃത സുരേഷും തമ്മിൽ സൗഹൃദം ഉണ്ടെന്ന കാര്യം ആരാധകർ അറിഞ്ഞത്. കഴിഞ്ഞ ദിവസം ഇതിനെ കുറിച്ച് അമൃത തന്നെ വെളിപ്പെടുത്തി. എലിസബത്തുമായി തനിക്ക് ഇപ്പോഴും കോൺടാക്ട് ഉണ്ടെന്നും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ബാല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ അവിടെ വെച്ചാണ് താൻ എലിസബത്തുമായി പരിചയപ്പെടുന്നതെന്നും അമൃത പറഞ്ഞു.'അന്ന് തുടങ്ങിയ ബന്ധമാണ്. ഇപ്പോഴും അത് തുടരുന്നുണ്ട്. എലിസബത്ത് എങ്ങനെയൊക്കെയോ കാര്യങ്ങൾ കൈകാര്യം ചെയ്ത് മുന്നോട്ട് പോകുകയാണ്', എന്നായിരുന്നു കഴിഞ്ഞ ദിവസം അമൃത പറഞ്ഞത്.

ബാലയുമായുള്ള വിവാഹ ജീവിതതത്തിൽ താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും അമൃത പറഞ്ഞു. ഇപ്പോൾ പലർക്കും തന്നെ കുറിച്ച് ഉണ്ടായിരുന്ന തെറ്റിധാരണ മാറിയെന്നും 14 വർഷത്തിന് ശേഷം വീണ്ടും സമാധാനം അനുഭവിച്ചുവെന്നുമാണ് കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയിൽ അമൃത പറഞ്ഞത്. ഇപ്പോഴിതാ അമൃതയുടെ വീഡിയോയ്ക്ക് പിന്നാലെ എലിസബത്തും ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. എന്നാൽ ബാലയെ കുറിച്ചോ അമൃതയെ കുറിച്ചോ ഒന്നുമല്ല എലിസബത്ത് വീഡിയോയിൽ പറയുന്നത്. താൻ ഇപ്പോൾ വളരെ സന്തോഷവതിയാണെന്നും അതിന് ഒരു കാരണമുണ്ടെന്നുമാണ് എലിസബത്ത് പറയുന്നത്.

'ഇന്ന് വളരെ ഹാപ്പിയായിട്ടാണ് വരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് നടന്ന് വരികയാണ്.ഇന്നലെ നൈറ്റായിരുന്നു. 36 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാണ് വരുന്നത്. സാധരണ ഭയങ്കര ക്ഷീണിച്ചാണ് വരാറുള്ളത്. എങ്ങനേയേലും കിടന്നാൽ മതിയന്ന തോന്നലായിരിക്കും. പക്ഷെ ഇന്ന് സന്തോഷത്തോടെ വരാൻ ഒരു കാരണമുണ്ട്. അത് പക്ഷെ സർപ്രൈസ് ആണ്. രണ്ട് ദിവസം കഴിഞ്ഞ് പറയാം. എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. ചിലപ്പോൾ ആളുകൾ ചോദിക്കും ഇതൊക്കെ വീഡിയോ ഇടേണ്ട കാര്യമുണ്ടോയെന്ന്. എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. എല്ലാവരുടേയും ജീവിതത്തിൽ സന്തോഷമുള്ള കാര്യങ്ങളാണ് നടക്കുന്നതെന്ന് വിചാരിക്കുന്നു. എല്ലാ കാര്യങ്ങളും നന്നായി നടക്കട്ടെ', എലിസബത്ത് പറഞ്ഞു.

അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. എന്താണ് ആ ആ സർപ്രൈസ് എന്നും സന്തോഷം എന്നുമൊക്കെയാണ് ആരാധകർക്ക് അറിയേണ്ടത്. എന്ത് തന്നെയായാലും എലിസബത്ത് സന്തോഷത്തോടെ കഴിയൂ എന്നും ആരാധകർ ആശംസിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+