Get Updates
Get notified of breaking news, exclusive insights, and must-see stories!

പാപ്പാവുക്ക് വേദനിക്കില്ലേ.. എല്ലാം നിർത്തുന്നുവെന്ന് ബാല: പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചിലർ ശ്രമിക്കുന്നത്

പ്രണയിച്ച് വിഹാതിരാകുകയും പിന്നീട് പലവിധ കാരണങ്ങളാല്‍ വിവാഹ മോചിതരാകുകയും ചെയ്തവരാണ് നടന്‍ ബാലയും ഗായിക അമൃത സുരേഷും. വിവാഹ മോചനം കഴിഞ്ഞ് വർഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടക്കിടെ പൊങ്ങിവരാറുണ്ട്. അടുത്തിടെ ഇത് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

ഇരുവരുടേയും മകള്‍ അടക്കം ഭാഗമായ പുതിയ പ്രശ്നത്തില്‍ രണ്ട് പേർക്കുമെതിരെ രൂക്ഷമായ സൈബർ ആക്രമണവും നടക്കുന്നുണ്ട്. ഇതിനിടയില്‍ തന്നെ ബാലയ്ക്കെതിരെ ഗുരുതരമായ ചില ആരോപണങ്ങളുമായി അമൃത സുരേഷിന്റെ സുഹൃത്തും രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ബാലയും പുതിയ വീഡിയോയുമായി രംഗത്ത് വന്നിരിക്കുന്നത്. എല്ലാ വിവാദങ്ങളും ഇവിടെ അവസാനിപ്പിക്കുകയാണെന്നാണ് ബാല പുതിയ വീഡിയോയില്‍ പറയുന്നത്.

bala-amritha-suresh-

മകളുടെ കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ബാല പുതിയ വീഡിയോ തുടങ്ങുന്നത്. 'എന്തു പറഞ്ഞാലും അവള്‍ എന്റെ മകള്‍ തന്നെയാണ്. അതിനെക്കുറിച്ച് തർക്കിക്കാനോ, അതേക്കുറിച്ച് സംസാരിക്കാനോ മറ്റുള്ളവർ നില്‍ക്കരുത്. ഞാന്‍ ഈ വിഷയത്തില്‍ നിന്നും മാറിനില്‍ക്കുകയാണ്. ആ സമയത്ത് മറ്റുള്ളവർ വന്ന് ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല' ബാല പറയുന്നു.

പത്ത് വർഷം ഞാന്‍ ഫൈറ്റ് ചെയ്തു. ഞാന്‍ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി എല്ലാ മാർഗ്ഗവും നോക്കിയതാണ്. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന എല്ലാ രീതിയിലും നോക്കി. സോഷ്യല്‍ മീഡിയ മാത്രമല്ല. കാരണം ഞാന്‍ ആത്മാർത്ഥമായി സ്നേഹിക്കുന്നു. ഒരു സാഹചര്യത്തില്‍ അവർ തന്നെ അത് ഹർട്ട് ആവുന്നു എന്ന് പറയുമ്പോള്‍ ആ വാക്കുകളെ ഞാന്‍ ബഹുമാനിക്കുന്നു.

ഞാന്‍ നിർത്തുമെന്ന് പറഞ്ഞ വാക്ക് വാക്കായിരിക്കും. ഞാന്‍ അത് പറഞ്ഞ് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞു. എന്നിട്ടും ആരാണ് ക്യാമ്പയിനിങ് നടത്തുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്നെ ഒരുപാട് മീഡിയക്കാർ വിളിച്ചു. എന്നാല്‍ ആർക്കും അഭിമുഖം തരില്ലെന്ന് ഞാന്‍ പറഞ്ഞു. ഇതേക്കുറിച്ച് ആര് എന്ത് ചോദിച്ചാലും ഒരക്ഷരം ഞാന്‍ മിണ്ടില്ലെന്നും ബാല പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിയാത്ത ആരൊക്കെയോ വന്ന് വീഡിയോ ഇട്ട് സംസാരിക്കുന്നത് അവരുടെ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ്. അവരെല്ലാവരും അവരുടെ കുടുംബത്തിന്റെ കാര്യം നോക്കട്ടെ. ഇവിടെ ഒരു ബോക്സിങ് മാച്ച് നടക്കുന്നുണ്ട്. ആ മാച്ചില്‍ എന്റെ സ്നേഹത്തിന് വേണ്ടി ഞാന്‍ ഫൈറ്റ് ചെയ്തു. ഒടുവില്‍ ഞാന്‍ കളി നിർത്തി ഇറങ്ങിപ്പോയി.

എല്ലാം നന്മക്ക് വേണ്ടിയാണ്. എന്റെ മകളുടെ വാക്കുകളെ ദയവായി ബഹുമാനിക്കുക. ഞാന്‍ കളി നിർത്തിയപ്പോള്‍ ചില ചെറിയ ആളുകളൊക്കെ കയറി വന്ന് കുറെ എന്തൊക്കെയോ പറയുന്നത്. അത് കേള്‍ക്കുമ്പോഴും പാപ്പാവുക്ക് വേദനിക്കില്ലേ. എന്നെ വിട്ടേക്ക്. എന്റെ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. നിങ്ങളും പാലിക്കണ്ടെ. ഒന്ന് ചിന്തിച്ച് നോക്കിയിട്ട് എല്ലാം നിർത്തൂ എന്നും ബാല പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+