Get Updates
Get notified of breaking news, exclusive insights, and must-see stories!

'എലിസബത്തിനെ ഞാനും ബഹുമാനിക്കുന്നു'; ആദ്യമായി പ്രതികരിച്ച് ബാല..'കർമ വീഡിയോ ആയി കിട്ടിയില്ലേ'

എലിബസത്തുമായി പിരിഞ്ഞതിന് പിന്നാലെയായിരുന്നു നടൻ ബാല തന്റെ മുറപ്പെണ്ണായ കോകിലയെ വിവാഹം കഴിച്ചത്. നടന്റെ നാലാം വിവാഹം ആയിരുന്നു ഇത്. എലിസബത്തുമായുള്ള നടന്റെ വിവാഹം നിയമപരമായിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാം ഭാര്യയും ഗായികയുമായ അമൃത സുരേഷുമായി പിരിയുമ്പോൾ ഉണ്ടായിരുന്ന നിയമപ്രശ്നങ്ങളൊന്നും എലിസബത്തുമായി പിരിയുമ്പോൾ നടന് നേരിടേണ്ടി വന്നിട്ടില്ല. മാത്രമല്ല അമൃതയുമായി ഉണ്ടായിരുന്ന തരത്തിലുള്ള തർക്കങ്ങളോ വിവാദങ്ങളോ ഒന്നും എലിസബത്തുമായി ബന്ധം വേർപിരിഞ്ഞപ്പോൾ ഉണ്ടായിരുന്നില്ല.

കോകിലയെ വിവാഹം കഴിച്ചപ്പോൾ ആരാധകർക്കെല്ലാം ബാലയോട് ചോദിക്കാനുണ്ടായിരുന്നത് എലിസബത്തിനെ കുറിച്ചായിരുന്നു. അതിന് കാരണവുമുണ്ട്. തനിക്ക് ജീവതത്തിൽ കിട്ടിയ തങ്കമാണ് എലിസബത്ത് എന്ന് ബാല മുൻപ് പറഞ്ഞിരുന്നു. വേർപിരിഞ്ഞതിനെ കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയപ്പോഴും ബാല എലിസബത്തിനെ വിമർശിച്ചിരുന്നില്ല. നല്ല പെണ്ണാണ് എലിസബത്തെന്നും ഒരിക്കലും താൻ എലിസബത്തിനെ കുറ്റപ്പെടുത്തില്ലെന്നുമായിരുന്നു ബാലയുടെ വാക്കുകൾ. ഇങ്ങനെയൊക്കെ ആയിട്ടും എന്തിനാണ് ബാല എലിസബത്തിനെ ഉപേക്ഷിച്ചതെന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. എന്നാൽ ബാലയോ എലിസബത്തോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

balaelizabath2-

കോകിലയുമായുള്ള ബാലയുടെ വിവാഹത്തിന് പിന്നാലെ ആരാധകർ ആവർത്തിച്ച് എലിസബത്തിനോടും ഇത് സംബന്ധിച്ച് ചോദ്യം ഉയർത്തിയെങ്കിലും അവർ മൗനം പാലിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് എലിസബത്ത്. അവർ പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് താഴെയെല്ലാം ഇതേ ചോദ്യം സ്ഥിരമായി ആരാധകർ പങ്കുവെയ്ക്കാറുണ്ട്. ഇതോടെ കഴിഞ്ഞ ദിവസം അവർ ഇത്തരം ചോദ്യങ്ങൾക്ക് വായടപ്പിക്കുന്ന മറുപടി നൽകിയിരുന്നു. തന്റെ ചാനലിലൂടെ വിവാദങ്ങളോ വിമർശനങ്ങളോ ഒന്നും ഉണ്ടാകില്ലെന്നും അത് പ്രതീക്ഷിച്ച് ഇവിടെ വരുന്നവർക്ക് നിരാശപ്പെടേണ്ടി വരുമെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്.

അതേസമയം ഭാര്യ കോകിലയുമായുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടുമ്പോഴും ബാല ഇപ്പോഴും എലിസബത്തിനെ കുറിച്ചുള്ള ചോദ്യം നേരിടാറുണ്ട്. സാധാരണ ഇത്തരം ചോദ്യങ്ങളോട് ബാല പ്രതികരിക്കാറില്ല. എന്നാൽ തന്റെ ഏറ്റവും പുതിയ വീഡിയോയ്ക്ക് താഴെ എലിസബത്തിനെ കുറിച്ച് വന്നൊരു കമന്റിന് ബാല മറുപടി നൽകി.കോകിലയുമായി ആലപ്പുഴയിലേക്ക് താമസം മാറിയത് സംബന്ധിച്ചുള്ള നടന്റെ വീഡിയോയ്ക്ക് താഴെയായിരുന്നു കമന്റ്. 'ഞാൻ എലിസബത്തിനെ ബഹുമാനിക്കുന്നു, നല്ല പെൺകുട്ടി' എന്നാണ് കമന്റിൽ പറഞ്ഞത്. ഇതിന് താഴെ ഞാനും ബഹുമാനിക്കുന്നുവെന്നാണ് ബാല നൽകിയ മറുപടി. ഇതോടെ എന്നിട്ടും എന്തിനാണ് ആ പാവത്തിനെ ഉപേക്ഷിച്ചതെന്ന് ഒരാൾ ചോദിച്ചെങ്കിലും ബാല പിന്നെ പ്രതികരിച്ചില്ല. അതേസമയം ഈ കമന്റനെ ചുറ്റിപ്പറ്റി നിരവധി പേരാണ് പിന്നീട് കന്റ് ചെയ്തത്.

അതുകൊണ്ടാണ് നിങ്ങൾക്ക് കർമ വീഡിയോ ഫോർമാറ്റിലൂടെ ലഭിച്ചതെന്നായിരുന്നു ഒരാൾ കുറിച്ചത്. ബാലയ്ക്കെതിരെ മകൾ അവന്തിക അടുത്തിടെ വീഡിയോ പങ്കുവെച്ചിരുന്നു. നടൻ ഇരവാദം മുഴക്കുന്നതിനെതിരെയായിരുന്നു മകൾ പ്രതികരിച്ചത്. പിന്നീട് എന്തുകൊണ്ട് ബാലയുമായി വേർപിരിഞ്ഞു എന്നതടക്കമുള്ള കാര്യങ്ങളിൽ തുറന്നുപറച്ചിലുമായി അമൃത സുരേഷും രംഗത്തെത്തി. ഇതിന് മറുപടിയുമായി ബാലയും പ്രതികരിച്ചു. ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ അമൃതയുടെ പരാതിയിൽ ബാലയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ ജാമ്യം നേടി പുറത്ത് വന്നതിന് പിന്നാലെയാണ് കോകിലയെ ബാല വിവാഹം ചെയ്തത്.

അതേസമയം പുതിയ ജീവിതവുമായി ഇനി വിവാദങ്ങളൊന്നും ഇല്ലാതെ മുന്നോട്ട് പോകൂവെന്നാണ് താരത്തിന്റെ ആരോധകരിൽ പലരും ആശംസിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+