Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു, ജീവിതത്തിലും അഭിനയം'; പുതിയ വീഡിയോയ്ക്കും കമന്റുകൾ

അടുത്തിടെയാണ് നടൻ ബാല വീണ്ടും വിവാഹിതനായത്. തന്റെ മുറപ്പെണ്ണായ കോകിലയെ ആണ് താരം വിവാഹം ചെയ്തത്. നടന്റെ നാലാം വിവാഹമാണിത്. പുതിയ വിവാഹം മുതലുള്ള എല്ലാ വിശേഷങ്ങളും ബാല തന്റെ സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്. അടുത്തിടെ നടത്തിയ പത്രസമ്മേളനത്തിൽ താൻ ഇനി മാധ്യമങ്ങളിൽ നിന്ന് അകന്ന് നിൽക്കുമെന്ന് ബാല പറഞ്ഞിരുന്നുവെങ്കിലും ഭാര്യ കോകിലയ്ക്കൊപ്പം അദ്ദേഹം മാധ്യമങ്ങളിൽ തുടർന്നും പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയയിൽ പങ്കിടുന്ന വീഡിയോകൾക്കും യാതൊരു കുറവുമില്ല. ഇപ്പോഴിതാ ദീപാവലി ദിനത്തിൽ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാല. ചെന്നൈയിൽ ഭാര്യയ്ക്കും അമ്മയ്ക്കും ഒപ്പമുള്ള നടന്റെ ദീപാവലി ആഘോഷങ്ങളാണ് വീഡിയോയിൽ ഉള്ളത്.

അമ്മയേയും കോകിലയേയും ചേർത്ത് നിർത്തിയുള്ള ചിത്രങ്ങൾ വീഡിയോയിൽ ഉണ്ട്. കോകിലയും അമ്മയും സ്നേഹം പങ്കിടുന്ന നിമിഷങ്ങളും വീഡിയോയിൽ കാണാം. പതിവ് പോലെ തന്നെ ബാലയുടെ കമന്റ് ബോക്സ് നിറഞ്ഞ് കഴിഞ്ഞു. ദീപാവലി ആശംസിച്ചുള്ള കമന്റുകൾ കൂടാതെ താരത്തെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളാണ് ഏറെയും. അടുത്ത ദീപാവലി ദിനത്തിൽ പുതിയ ഭാര്യയ്ക്കൊപ്പം ആഘോഷിക്കാലോയെന്നാണ് ചിലരുടെ പരിഹാസം. കോകിലയെ വീഡിയോയിലേക്ക് വലിച്ചിഴച്ച് കോമാളിത്തരം കാണിക്കരുതെന്ന ഉപദേശമാണ് ചിലർ നൽകുന്നത്.

balavideo2

അമ്മയെ ഇത്രമാത്രം സ്നേഹിക്കുന്ന ബാല എങ്ങനെയാണ് അയാൾക്കൊപ്പം മുൻപ് ജീവിച്ച സ്ത്രീകളോട് ഇത്രയും ക്രൂരമായി പെരുമാറിയതെന്നാണ് മറ്റ് ചിലരുടെ ചോദ്യം. ബാല ജീവിതത്തിലും അഭിനയിക്കുകയാണെന്നാണ് മറ്റൊരു കമന്റ് -'നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നിടാ ഉവ്വേ, ആ പെറ്റ തള്ളയുടെ മുൻപിൽ, നീ ജീവിതത്തിലും അഭിനയിക്കുകയാണ് അല്ലേ. നല്ലൊരു പാവം പെണ്ണ് ആയിരുന്നില്ലേ എലിസബത്ത്. നിന്റെ രോഗ സമയത്തും നല്ല രീതിയിൽ നോക്കിയില്ലേ, അതിനെയും കൊണ്ട് കളഞ്ഞു, പൈസ ഉണ്ടെങ്കിൽ എന്തും ആവാം. പോരെങ്കിൽ ഫാൻസ്‌കാരെയും കിട്ടും ജയ് വിളിക്കാൻ', എന്നാണ് കമന്റിൽ പറയുന്നത്.

സാധാരണ കമന്റുകൾക്ക് ബാല മറുപടി നൽകാറുണ്ടെങ്കിലും ഈ കമന്റുകളോടൊന്നും താരം പ്രതികരിച്ചിട്ടില്ല. ബാല പങ്കിടുന്ന വീഡിയോയ്ക്ക് താഴെ എലിസബത്തിനെ ഓർമ്മിച്ച് കൊണ്ടുള്ള കമന്റുകൾ നേരത്തേയും ഉണ്ടായിട്ടുണ്ട്. ബാലയെ ഒരിക്കൽ പോലും എലിസബത്ത് കുറ്റപ്പെടുത്തിയിട്ടില്ല. മുൻപ് ബാലയ്ക്ക് കരൾ രോഗം ആയിരുന്ന സമയത്ത് താരത്തെ പരിചരിച്ചിരുന്നത് എലിസബത്ത് ആയിരുന്നു. എലിസബത്ത് തനി തങ്കമാണെന്ന് ബാല തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ബാല എലിസബത്തിനെ ഉപേക്ഷിച്ചതെന്നാണ് പലരും ചോദിച്ചിരുന്നത്.

നേരത്തേ ബാലയുടെ രണ്ടാം ഭാര്യയായ അമൃതയുടെ സുഹൃത്ത് കുക്കു എലേന ബാലയ്ക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയിരുന്നു. ബാലയുടെ ദ്രോഹം സഹിക്കവയ്യാതെ എലിസബത്ത് വീട് വിട്ട് ഇറങ്ങുകയായിരുന്നുവെന്നാണ് കുക്കു ആരോപിച്ചത്. പല തവണ എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും കുക്കു പറഞ്ഞിരുന്നു. ജൂനിയർ ആർട്ടിസ്റ്റുമായി ബാല വീട്ടിലേക്ക് വന്നതോടെയാണ് എലിസബത്ത് ഇറങ്ങിപ്പോയതെന്നാണ് കുക്കു പറഞ്ഞത്. അതേസമയം കുക്കുവിന്റെ ആരോപണത്തോട് എലിസബത്തോ ബാലയോ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ബാലയുടെ മൂന്നാമത്തെ ഭാര്യയായിരുന്നു എലിസബത്ത്. ഇവരുടെ വിവാഹം നിയമപരമായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+