Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല എന്ത് കോപ്രായമാണ് കാണിക്കുന്നത്; എന്തിനാണ് അവരെ തെറിപറയുന്നത്; സിജോ

നടന്‍ ബാല കാണിച്ച് കൂട്ടുന്ന പല കാര്യങ്ങളും കോപ്രായത്തരങ്ങളാണെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 6 താരം സിജോ. അതൊക്കെ കാണുമ്പോള്‍ അയ്യേ എന്ന് തോന്നും. അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും കോമാളിത്തരങ്ങളാണ്. എന്നാല്‍ തന്നെയും ബാല ചെയ്യുന്ന ചിലകാര്യങ്ങള്‍ മാത്രം പിന്തുണയ്ക്കാന്‍ തോന്നിയിട്ടുണ്ടെന്നും തന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ സിജോ പറയുന്നു.

എന്തുകൊണ്ടാണ് തങ്ങളുടെ റിലേഷന്‍ ബ്രേക്ക് ആയതെന്ന് എലിസബത്ത് എവിടേയും പറഞ്ഞിട്ടില്ല. അത് അവരുടെ മാന്യതകൊണ്ടാണ്. ബാലയാകട്ടെ എന്തൊക്കെയോ എവിടെയൊക്കെയോ പറഞ്ഞിട്ടുണ്ട്. ബാലയും എലിസബത്തും ഒരുമിച്ച് ഒരു ഓണത്തിന് ഭക്ഷണം കഴിക്കാനിരിക്കുന്ന മുമ്പത്തെ ഒരു വീഡിയോ ഉണ്ട്. ആ വീഡിയോയില്‍ ബാല കാണിക്കുന്നത് കണ്ടപ്പോള്‍ ഇദ്ദേഹം എന്താണ് ഇങ്ങനെയെന്നാണ് എനിക്ക് തോന്നിയത്.

balasijo

നേരത്തെ ബാലയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ആ സമയത്ത് കൂടെ നിന്ന വ്യക്തിയാണ് എലിസബത്ത്. ഒരു ഡോക്ടർ ആയതുകൊണ്ട് നല്ല ഒരു വ്യക്തി ആയതുകൊണ്ടും എലിസബത്ത് ബാലയ്ക്ക് കൊടുത്ത ഒരു കെയറുണ്ട്. എന്നാല്‍ ബാല എലിസബത്തിനോട് പെരുമാറുന്നതോ. ഒരു ഭാര്യയോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. മാന്യത തീരെയില്ല. അവരെ എന്തോ കളിയാക്കുന്നത് പോലെയാണ് ബാല ആ വീഡിയോയില്‍ പെരുമാറുന്നതെന്നും സിജോ പറയുന്നു.

ബാല ഇതുപോലുള്ള ഒരുപാട് കോപ്രായങ്ങള്‍ കാട്ടാറുണ്ട്. ബാല വിവാഹം കഴിക്കുന്നതൊക്കെ അയാളുടെ വ്യക്തിപരമായ കാര്യമാണ്. മൂന്നോ നാലോ വിവാഹം കഴിച്ചാലും അതില്‍ ഇടപെടാന്‍ നമുക്ക് അവകാശമില്ല. എന്നാല്‍ ബാല ചെയ്യുന്നത് എന്തോ പലിയ ആണത്തമായൊക്കെ കാണുന്ന ആള്‍കാരുണ്ട്. പ്രധാനമായും ഫേസ്ബുക്കിലാണ് അത്തരം ആള്‍ക്കാരെ കാണാന്‍ കഴിയുന്നത്.

ബാല വീണ്ടും വീണ്ടും വിവാഹം കഴിക്കുന്നത് ആണത്തമാണെന്ന് പറയുന്നവർക്കുള്ള മറുപടി, ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടല്ല ആണത്തം തെളിയിക്കേണ്ടതില്ലെന്നാണ് എനിക്ക് പറയാനുള്ളത്. ബാല വിവാഹം കഴിക്കുമ്പോള്‍ എലിസബത്തിനെ തെറി പറയേണ്ട കാര്യം എന്താണ്. കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ എലിസബത്ത് ശരിയായ തീരുമാനം എടുത്തുവെന്നാണ് എനിക്ക് തോന്നുന്നത്.

എലിസബത്ത് ഇതിന് മുമ്പ് പങ്കുവെച്ച കുറച്ച് വീഡിയോകളുണ്ട്. അതില്‍ അവരുടെ വേദന കൃത്യമായി കാണാന്‍ കഴിയും. എലിസബത്തിനോട് സുഹൃത്തുക്കളുടെ മുമ്പില്‍ വെച്ച് പോലും ബാല മോശമായി പെരുമാറിയിട്ടുണ്ടെന്ന തരത്തില്‍ അമൃതയുടെ ഒരു സുഹൃത്ത് നേരത്തെ പറഞ്ഞിരുന്നു. സത്യപറഞ്ഞാല്‍ ബാലക്ക് എവിടെ എന്ത് പറയണം എന്ന് അറിയില്ല. ബാല പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും വിഡ്ഢിത്തങ്ങളും കോപ്രായങ്ങളുമായി മാറാറുണ്ട്.

ഭാര്യയായി കൊള്ളട്ടെ, കൂടി നില്‍ക്കുന്നവരോട് ഒരു ബഹുമാനമില്ലാതെയാണ് ബാല പെരുമാറുന്നത്. അവരെയെല്ലാം വെറും ഒരു കോമാളിയായിട്ടാണ് അദ്ദേഹം കാണുന്നത്. ബാല സോഷ്യല്‍ മീഡിയയില്‍ കാണിച്ച് കൂട്ടുന്നതൊക്കെ കോപ്രായത്തരങ്ങളാണ്. ബാലയെ പിന്തുണയ്ക്കുന്നവർക്ക് പിന്തുണയ്ക്കാം, എന്നാല്‍ അതിനെ വലിയ കാര്യമായി കാണാനോ, എലിസബത്തിനെ കുറ്റപ്പെടുത്താനോ കഴിയില്ലെന്നും സിജോ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+