Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോകിലയെ ബാല കളത്തിലിറക്കിയതിന് പിന്നിൽ..3 കെട്ടിയാളാണ് എലിസബത്തിനെ പറയുന്നത്'; കമന്റുകൾ

കഴിഞ്ഞ ദിവസം ബാലയുടെ ഭാര്യ കോകില ഡോക്ടർ എലിസബത്ത് ഉദയനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അവരുടെ എല്ലാ ആരോപണങ്ങളും സഹിക്കുകയാണെന്നും ഇനി മിണ്ടാതിരിക്കാനാകില്ലെന്നുമാണ് കോകില പറഞ്ഞത്. തുടർന്ന് എലിസബത്തിനെതിരെ ചില ആരോപണങ്ങളും അവർ ഉയർത്തി.

എലിസബത്ത് ഒരു ഡോക്ടറെ രജിസ്റ്റർ വിവാഹം കഴിച്ചതാണെന്നായിരുന്നു കോകികലയുടെ ആരോപണം. കൂടാതെ കഴിഞ്ഞ 15 വർഷമായി എലിസബത്ത് മരുന്ന് കഴിക്കുന്നുണ്ടെന്നും ഇതിനെല്ലാമുള്ള തെളിവുകൾ തങ്ങളുടെ കൈയ്യിൽ ഉണ്ടെന്നും കോകില അവകാശപ്പെട്ടു. ബാലയുടെ ഫേസ്ബുക്കിലൂടെയായിരുന്നു കോകില ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

bala4-1742014530 jpg -Properties

ഇനിയും തങ്ങൾക്കെതിരെ സംസാരിച്ചാൽ പലതും വെളിപ്പെടുത്തുമെന്ന് കോകില നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. തന്നെ ബാല തടയുന്നതിനാലാണ് ഒന്നും തുറന്ന് പറയാത്തത് എന്നായിരുന്നു കോകിക അന്ന് പറഞ്ഞത്. പുതിയ വീഡിയോയിലും കോകില പറയുന്നത് ബാല പറഞ്ഞിട്ടല്ല താൻ വീഡിയോ ചെയ്യുന്നതെന്നാണ്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്യുന്നത്. എലിസബത്തിനോട് പിടിച്ച് നിൽക്കാൻ കഴിയാത്തതിനാൽ ഒടുവിൽ കോകിലയെ ഇറക്കിയിരിക്കുകയാണ് ബാല എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

ചില കമന്റുകൾ നോക്കാം-'മിസ് ബാല കോകില, ഇത് അവന്റ അവസാനത്തെ നമ്പരാണ് എലിസബത്ത് കേസ് കൊടുത്താൽ കുടുങ്ങുമെന്ന് ഉറപ്പായി. അതാണ് കോകിലയെ കളത്തിൽ ഇറക്കിയത്. മുന്ന് കല്യാണം കഴിച്ച ആളാണോ ഒരു രജിസ്റ്റർ വിവാഹം കഴിച്ചതിനെ വലിയ തെറ്റായി കാണുന്നത്.15 വർഷമായി ഗുളിക കഴിക്കുന്നത് ലോകത്തിൽ ഒരേ ഒരാൾ എലിസബത് മാത്രം. എലിസബത് ഒന്ന് നേരെ നിന്നാൽ ബാല അകത്താണ്, ഉറപ്പ്',എന്നാണ് കമന്റിൽ പറയുന്നത്.

'ബാലയും മുൻഭാര്യമാരും തമ്മിലുള്ള പ്രശ്നത്തിൽ കോകില ഇടപെടുമ്പോഴാണ് പ്രശ്നം രൂക്ഷമാകുന്നത്. എലിസബത്തിനെതിരെ വീഡിയോ ഇട്ട് കോകിലയോട് മലയാളികൾക്കുള്ള ഒരിഷ്ടം കളയരുത്', മറ്റൊരു കമന്റിൽ പറയുന്നു.

'അമൃത ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് സംസാരിക്കാത്തത് കൊണ്ട് എലിസബത്ത് പെട്ടു, എലിസബത്ത് ജീവിതത്തിൽ സംഭവിച്ചത് സംസാരിക്കാതിരുന്നത് കൊണ്ട് കോകിലെ പെട്ടു, ഇനി കുറച്ചു കഴിയുമ്പോൾ ആരൊക്കെ പെടുമോ ആവോ .ഈ ഒരു കണ്ണന്റെ കെണിയിൽ എലിസബത്തും അമൃതയുമൊക്കെ ഇപ്പോൾ കുറെയൊക്കെ സംസാരിച്ചത് കൊണ്ട് ബാല എന്ന പെരുങ്കള്ളനെ കുറെ പേർക്കൊക്കെ മനസ്സിലായി തുടങ്ങി സ്ത്രീകളെ ബഹുമാനിക്കാത്തവൻ സ്ത്രീകൾക്ക് വില നൽകാത്തവൻ', കമന്റിൽ പറയുന്നു.

'ഇത് ഞങ്ങളെ കുറെ കണ്ടതാ, അമൃതയെ കാണിക്കാൻ വേണ്ടി എലിസബത്തിന്റെ കൂടെ ഇത് പോലെ കുറെ നടിച്ചതാ അണ്ണൻ, കോകിലക്കാ ready ആയിട്ടിരുന്നോ .നാളെ അണ്ണൻ വേറെ ആരുടെയോ കൂടിരുന്നു ഇതുപോലെ കോകിലക്കക്ക് എതിരെ വീഡിയോ ചെയ്യുന്നത് കാണാൻ ഉള്ളതാ, ഓൾ ദി ബെസ്റ്റ് കോകില', ഇങ്ങനെ പോകുന്നു കമന്റുകൾ.

ജയിക്കില്ലെന്ന് കാണുമ്പോഴാണ് ബാല അഭിമുഖങ്ങളിലെല്ലാം തന്നെ വിളിച്ചിരുത്തുന്നതെന്ന് എലിസബത്ത് നേരത്തേ വെളിപ്പെടുത്തിയിരുന്നു. പലപ്പോഴും താൻ ഇഷ്ടമില്ലാതെയാണ് പല അഭിമുഖങ്ങളിലും ഇരുന്നതെന്നും ഇതിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എലിസബത്ത് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+