Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം ബാലയുടെ കളിയാണ്; കോകിലയുടെ സമാധാനം കൂടെ ഇല്ലാതാക്കും: അനാവശ്യമായി വലിച്ചിടുകയാണ്; സിജോ

നടന്‍ ബാലയുടെ നാലാം വിവാഹം സംബന്ധിച്ച ചർച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തുടരുകയാണ്. അടുത്ത ബന്ധു കൂടിയായ കോകിലയാണ് താരത്തിന്റെ വധു. വിവാഹത്തിന് പിന്നാലെ കോകിലയ്ക്കെതിരേയും ഒരു വിഭാഗം സൈബർ ലോകത്ത് അധിക്ഷേപങ്ങളും വിമർശനങ്ങളും ഉയർത്തിയിരുന്നു. എന്നാല്‍ ഇതിനെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാല തന്നെ കാരണമാകുന്നുണ്ടെന്നാണ് ബിഗ് ബോസ് താരം സിജോ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്.

നിരന്തരം വിഡ്ഢിത്തരങ്ങള്‍ വിളിച്ച് പറഞ്ഞ് ഒരു കോമാളി ഇമേജാണ് ബാലയ്ക്ക് ഇന്നുള്ളതാണെന്നാണ് സിജോ അഭിപ്രായപ്പെടുന്നത്. ഒരു പുതിയ കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോഴും ബാല അനാവശ്യ വിവാദമുണ്ടാക്കാന്‍ നോക്കുകയാണ്. അതിന്റെയൊന്നും ആവശ്യമില്ല. കൂടെയുള്ള കൊച്ചിന് 24 വയസ്സേയുള്ളു. അതിന്റെ സമാധാനം കൂടെ ഇല്ലാതാകും.

bala-kokila
bala-kokila

ബാല നാല് കെട്ടിയെന്ന് ആരും ചുമ്മാ പറഞ്ഞതല്ല.ആദ്യ വിവാഹത്തിന്റെ കാര്യം മറച്ചു വെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്ന് മുന്‍ഭാര്യയായിരുന്ന അമൃത തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുകൂടെ കൂട്ടുമ്പോള്‍ നാലായില്ലേ. കേരളത്തില്‍ പെണ്ണ് കിട്ടാത്ത ആണുങ്ങളുണ്ടാകും. എന്ത് തന്നെയായാലും ബാല ചേട്ടനോടുള്ള അസൂയ മൂത്തിട്ട് ആരും ബാല നാല് കെട്ടി എന്നും പറഞ്ഞ് നടക്കുന്നില്ല. അത് ഉള്ള കാര്യമാണ്. നാല് കെട്ടുന്നതും പത്ത് കെട്ടുന്നതും നിങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ഉള്ള കാര്യം പറയുമ്പോഴേക്കും അവരുടെ വാ മൂടികെട്ടുന്നത് നടക്കുന്ന കാര്യമല്ലെന്നും സിജോ പറയുന്നു.

ബാല തന്നെ പറയുന്നുണ്ട് ഭാര്യക്ക് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംസാരിക്കുന്നത് അത്ര ഇഷ്ടമല്ലെന്ന്. പിന്നെ എന്തിനാണ് മാധ്യമങ്ങളെയൊക്കെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഇതുപോലെ കാര്യങ്ങള്‍ സംസാരിക്കുന്നത്. വിവാഹത്തിന്റെ അന്ന് തന്നെ വലിയ തോതിലുള്ള വാർത്താ പ്രാധാന്യം കിട്ടിയതാണ്. അന്ന് തന്നെ പുതിയ ഭാര്യക്കെതിരായ മീഡിയ അറ്റാക്കുമുണ്ടായി. പ്രായം വെച്ചൊക്കെയായിരുന്നു വിമർശനം. അതുപോലെ തന്നെ ആ പെണ്‍കുട്ടി ഗർഭിണിയാണെന്ന തരത്തിലുള്ള അനാവശ്യ സംസാരങ്ങളുമുണ്ടായി.

കമന്റിടാന്‍ മുട്ടി നില്‍ക്കുന്ന സോഷ്യല്‍ മീഡിയയിലെ ഒരുപാട് ഊളകളെകുറിച്ച് ബാലയ്ക്ക് നല്ലപോലെ അറിയാം. മാധ്യമങ്ങളെ വീട്ടില്‍ വിളിച്ച് വരുത്തി ഇത് തന്നെ വീണ്ടും പറയുമ്പോള്‍ ആ കളിയാക്കലുകള്‍ തുടരുമെന്ന് ബാലയ്ക്ക് അറിയാം. പുതിയൊരു ജീവിതത്തിലേക്ക് കടന്ന അവരെ എന്തിനാണ് അനാവശ്യമായി ട്രോളിലേക്കും ഇത്തരം കമന്റുകളിലേക്കുമൊക്കെ വലിച്ചിടുന്നത്. അതിന്റെ ആവശ്യം എന്താണ്.

ഭാര്യയുടെ പ്രായം എത്രയാണെന്ന് പറ എന്നാവശ്യപ്പെട്ട് ബാലയെ ആരും നിർബന്ധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അനാവശ്യമായി ഇടിച്ച് കയറി ചെന്നിട്ടില്ല. അദ്ദേഹം തന്നെയാണ് അവരെ വിളിച്ച് വരുത്തുന്നത്. എന്ത് കാര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അത് തന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞത് പുള്ളി തന്നെ അനാവശ്യമായി ഒരു പ്രശ്നം ക്രിയേറ്റ് ചെയ്തെടുക്കും. ഒരു ഇഷ്യൂ ഇല്ലാതെ പുള്ളിക്ക് പറ്റില്ലെന്നും സിജോ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+