Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലയുടെ ഭാര്യ കോകില ആരാണെന്ന് അറിയുമോ?; '250 കോടി സ്വത്തിന്റെ അവകാശി'?

വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസമായിരുന്നു താൻ നാലാം വിവാഹം കഴിക്കാൻ പോകുകയാണെന്ന് നടൻ ബാല പ്രഖ്യാപിച്ചത്. ഇനിയും തനിക്ക് കുടുംബം വേണം, കുട്ടികൾ വേണം, മനസമാധാനം വേണം. തന്റെ തന്റെ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകരുത് എന്നായിരുന്നു ബാലയുടെ വാക്കുകൾ. ഇതോടെ ആരായിരിക്കും ബാലയുടെ വധു എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായി.

ഇത്തവണ ഒരു നടിയെ ആയിരിക്കും ബാല വിവാഹം കഴിച്ചേക്കുക എന്ന അഭ്യൂഹങ്ങളും ഇതോടെ ഉയർന്നു. എന്നാൽ ഇതിനോടൊന്നും താരം പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ബുധനാഴ്ച രാവിലെ ആരാധകരെ ഞെട്ടിച്ച് കൊണ്ട് തന്റെ മുറപ്പെണ്ണ് കൂടിയായ കോകികലയെ ബാല മിന്നുകെട്ടിയത്. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹത്തിന്റെ ചടങ്ങുകൾ.

balakokila-1

മൂന്നാം ഭാര്യ എലിസബത്തുമായി പിരിഞ്ഞതിന് പിന്നാലെ തന്റെ നാട്ടിലേക്ക് ബാല ഒരു യാത്ര നടത്തിയിരുന്നു. അന്നാണ് ആദ്യമായി ബാല തന്റെ മാമന്റെ മകൾ കൂടിയായ കോകിലയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. നാട്ടിലെ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ആയിരുന്നു കോകിലയെ കുറിച്ച് പറഞ്ഞത്. ഇത് എന്റെ മുറപ്പെണ്ണുണ്ടാക്കിയ ഭക്ഷണമാണ്, മൂന്ന് വയസ് മുതൽ ഇവളെ ഞാൻ എടുത്ത് നടന്നതാണ് എന്നാണ് ബാല പറഞ്ഞത്. ഇതിന് പിന്നാലെ വീണ്ടും കോകിലയെ ചേർത്ത് പിടിച്ചുകൊണ്ട് മറ്റൊരു ഫോട്ടോ ബാല പങ്കുവെച്ചു.

'എൻ്റെ ത്യാഗങ്ങൾ ഭീരുത്വമല്ല. എൻ്റെ കൃതജ്ഞതയായി അതിനെ പരിഗണിക്കുക. 16 വർഷത്തിനു ശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു . അതിനർത്ഥം ഞാൻ എന്റെ ഭൂതകാലം മറന്നുവെന്നല്ല', എന്ന വാക്കുകളോടെയായിരുന്നു ആ ഫോട്ടോ പങ്കുവെച്ചത്. ഇതോടെ ഇരുവരുടേയും വിവാഹം കഴിഞ്ഞോയെന്ന തരത്തിൽ ചോദ്യങ്ങൾ ഉയർന്നെങ്കിലും അതിനോടും ബാല പ്രതികരിച്ചിരുന്നില്ല. അടുത്തിടെ ബാലയുടെ മുൻ ഭാര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ബാല ലിവ് ഇൻ റിലേഷനിൽ കഴിയുകയാണെന്ന് ആരോപിച്ചിരുന്നു. നടന്റെ വീഡിയോകളിൽ കോകിക ഇടയ്ക്ക് പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ കോകിലയാണോ അതെന്ന ചോദ്യങ്ങളും ഉണ്ടായിരുന്നു. എന്തായാലും ആരാധകരുടെ എല്ലാ സംശയങ്ങൾക്കും ഇപ്പോൾ ഉത്തരം നൽകിയിരിക്കുകയാണ് ബാല.

തനിക്ക് 250 കോടിയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് ബാല നേരത്തേ വെളിപ്പെടുത്തിയത്. ഈ സ്വത്തുക്കൾക്ക് അവകാശികൾ വേണമെന്നതാണ് ബാല പറഞ്ഞത്. കോകിലയെ വിവാഹം കഴിച്ചതോടെ ഇനി ബാലയുടെ സ്വത്തുക്കൾ കോകിലയ്ക്ക് കൂടി അവകാശപ്പെട്ടതല്ലേയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

balawe-1

എന്റെ സ്വന്തക്കാരി, തമിഴ്നാട്ടുകാരി; ബാലക്ക് പറയാനുള്ളത്

വിവാഹിതനായിൽ താൻ സന്തോഷവാനാണെന്ന് ബാല. ഇവൾ എന്റെ സ്വന്തക്കാരിയാണ്. രണ്ട് പേരും പെട്ടെന്ന് സെറ്റായി. അതാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ താൻ പൂർണമായും സന്തോഷവാനാണെന്നും ബാല പറഞ്ഞു. 'എന്റെ സ്വന്തക്കാരിയാണ്, തമിഴ്നാട്ടുകാരി. പേര് കോകില. ഇത് അവസാനമല്ല, തുടക്കമാണ്. അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹിക്കാം. കഴിഞ്ഞ ഒരു വർഷമായി എന്റെ ജീവിതം ആരോഗ്യകരമായി പോകുന്നു. നല്ല ഭക്ഷണം, മരുന്ന് , ഉറക്കം. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ എനിക്ക് ഒരു ആഗ്രഹം തോന്നി, ഒരു തുണ വേണമെന്ന്. അങ്ങനെയാണ് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. രണ്ട് പേർക്കും സന്തോഷവും സമാധാനവുമാണ്', നടൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+