Get Updates
Get notified of breaking news, exclusive insights, and must-see stories!

എലിസബത്തിനെ 'കറുപ്പ് അടിച്ച്' മറച്ച് ബാല; പുതിയ വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ, 'എന്താണ് സംഭവിച്ചത്?'

കൊച്ചി: ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് നടൻ ബാല ഒരു പുതിയ വിവാഹ ജീവിതത്തിലേക്ക് കടന്നത്. തൃശൂർ സ്വദേശിയും ഡോക്ടറുമായ എലിസബത്ത് ഉദയനെ ആയിരുന്നു ബാല വിവാഹം ചെയ്തത്. വിവാഹശേഷം വളരെ സന്തോഷകരമായ ജീവിതമാണ് താൻ നയിക്കുന്നതെന്ന് ബാല പറഞ്ഞിട്ടുണ്ട്. തനിക്ക് ലഭിച്ച ഭാഗ്യമാണ് എലിസബത്ത് എന്നായിരുന്നു പല അഭിമുഖങ്ങളിലും ബാല തുറന്ന് പറഞ്ഞത്.

ബാലയുടെ വീഡിയോകളിലെല്ലാം എലിസബത്ത് നിറഞ്ഞ് നിന്നിരുന്നു. സ്നേഹം പങ്കുവെച്ചുള്ള നിരവധി വീഡിയോകൾ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. കരൾ രോഗം ബാധിച്ച് ഗുരുതരമായ അവസ്ഥയിൽ ബാല ആശുപത്രിയിൽ കഴിഞ്ഞപ്പോഴും ബാലയ്ക്കൊപ്പം തന്നെയായിരുന്നു എലിസബത്ത്.

balaelizabath-1

എന്നാൽ ഇതിന് ശേഷം പിന്നീട് എലിസബത്തിനേയും ബാലയേയും ആരാധകർ ഒരുമിച്ച് കണ്ടിട്ടില്ല. ഇതോടെ ഇരുവരും വേർപിരിഞ്ഞോയെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇത്തരം അഭ്യൂഹങ്ങൾക്ക് ശക്തിപകർന്ന് തന്റെ ജോലി സ്ഥലത്ത് നിന്നുള്ള നിരവധി വീഡിയോകൾ എലിസബത്ത് പങ്കിട്ട് തുടങ്ങി. മാത്രമല്ല ബാലയുമായി ഒരുമിച്ച് അല്ലെന്ന് സൂചന നൽകി കൊണ്ടുള്ള നിരവധി പോസ്റ്റുകളും എലിസബത്ത് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

'സാധ്യമായതെല്ലാം നമ്മൾ ചെയ്ത് കൊടുത്താലും നമ്മളെ വട്ടപ്പൂജ്യമെന്ന് തോന്നിപ്പിക്കുന്ന ആരെങ്കിലും ഒരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും', എന്നായിരുന്നു ഒരിക്കൽ എലിസബത്ത് കുറിച്ചത്. 'നിങ്ങൾക്ക് എതിരെയല്ല,ഒപ്പം പോരാടുന്ന പ്രണയമാണ് നിങ്ങൾ അർഹിക്കുന്നത്' എന്നായിരുന്നു മറ്റൊരു അവസരത്തിൽ പങ്കിട്ടത്. ഈ കുറിപ്പുകൾക്ക് താഴെയെല്ലാം ഡിവോഴ്സ് ആയോ നിരവധി പേർ ചോദിച്ചെങ്കിലും എലിസബത്ത് ഇതിനോട് പ്രതികരിച്ചിട്ടില്ല. ബാലയും ഇക്കാര്യത്തിൽ മൗനം തുടർന്നു.

എന്നാൽ ഇപ്പോഴിതാ അഭ്യൂഹങ്ങൾ ശരിവെയ്ക്കുന്നൊരു വീഡിയോ ആണ് ബാല പങ്കിട്ടിരിക്കുന്നത്. 'അഴകാ മലര്‍ന്തതും എങ്കോ മുടിവതും കാതല്‍' എന്ന പാട്ടിനൊപ്പമാണ് വീഡിയോ. ലൗ എന്ന ഹാഷ് ടാഗും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. നിരവധി ഫോട്ടോകൾ ചേർത്ത് വെച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മകൾ പാപ്പുവും ബാലയുമെല്ലാമുണ്ട് വീഡിയോയിൽ . ഇതിൽ ഒരു ഫോട്ടോ ബാല എലിസബത്തിന്റെ തോളില്‍ ചാഞ്ഞ് കിടക്കുന്നതാണ്. എന്നാൽ എലിസബത്തിന്റെ ഫോട്ടോ കറുപ്പ് ഷേഡ് നല്‍കി പകുതി മറച്ചിരിക്കുകയാണ്.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. എന്തിനാണ് എലിസബത്തിനെ ഇരുട്ടില്‍ മറച്ചത് എന്നാണ് ചിലരുടെ ചോദ്യം. ശരിക്കും വേർപിരിഞ്ഞോ എന്താണ് സംഭവിച്ചതെന്ന് ചിലർ ചോദിക്കുന്നു. വേർപിരിഞ്ഞെങ്കിൽ പിന്നെ എന്തിന് ലൗ എന്ന ഹാഷ് ടാഗോടെ വീഡിയോ പങ്കിടണം എന്ന് ചോദിക്കുന്നവരും കുറവല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+