Get Updates
Get notified of breaking news, exclusive insights, and must-see stories!

കോകിലയ്ക്ക് 600 കോടി സ്വത്തുണ്ടോ? മറുപടിയുമായി ബാല... ഉണ്ണി മുകുന്ദനെക്കുറിച്ച് പ്രതികരണം ഇങ്ങനെ

അടുത്തിടെയാണ് കോകില എന്ന പെൺകുട്ടിയെ നടൻ ബാല വിവാഹം കഴിച്ചത്. തന്റെ അമ്മാവന്റെ മകളാണ് കോകിലയെന്നും ചെറുപ്പം മുതൽ അവൾക്ക് തന്നോട് പ്രണയമായിരുന്നുവെന്നുമാണ് ബാല മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാൽ ബന്ധുവാണെന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് കോകിലയുടെ വീട്ടുകാരൊന്നും വിവാഹത്തിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്നു അന്ന് പലരും ഉയർത്തിയ ചോദ്യം. മാത്രമല്ല കോകിലയുടെ കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോൾ കൂടുതൽ പ്രതികരിക്കാൻ പോലും ഇതുവരെ ബാല തയ്യാറായിട്ടില്ല. ഇതോടെ കോകില ഒരു ദരിദ്രകുടുംബത്തിലെ കുട്ടിയാണെന്ന തരത്തിലും പ്രചരണം നടന്നു. ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങളോടെല്ലാം പ്രതികരിക്കുകയാണ് ബാല. നടന്റെ വാക്കുകൾ ഉങ്ങനനെ

'കോകിലയുടെ പിതാവ് എനിക്കും പിതാവാണ്. അദ്ദേഹത്തിന് നല്ല വയസുണ്ട്. അദ്ദേഹത്തിന്റെ പ്രായം ഞാൻ ബഹുമാനിക്കണം. അദ്ദേഹം എന്നെ മകനെപ്പോലെയാണ് കാണുന്നത്. കോകിലയ്ക്ക് 600 കോടി സ്വത്തുണ്ടെന്നൊക്കെ വാർത്ത കണ്ടു. അവള‍െ ദാരിദ്രമുള്ള കുടുംബത്തിൽ നിന്നാണെന്നാണ് ചിലർ പറയുനനത്. ഇനി ദരിദ്രവാസിയെന്ന് പറയുന്നെങ്കിൽ പറയട്ടെ. പ്രശ്നമില്ല', നടൻ പറഞ്ഞു.

balanew2

മുൻപ് നടൻ ഉണ്ണി മുകുന്ദനുമായുള്ള വിവാദത്തെത്തെ കുറിച്ച് പ്രതികരണം ഇങ്ങനെ- 'ഉണ്ണി മുകുന്ദനെ വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നു. വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ണി എന്നെ കാണാൻ വന്നിരുന്നു. ഒരു പത്ത് മിനിറ്റ് നേരിട്ട് ഞാനും ഉണ്ണിയും ഇനി കാണും. അന്ന് ഞാൻ കാര്യങ്ങൾ പറയും എന്തുകൊണ്ടാണ് സംഭവിച്ചതെന്ന്. ഓപ്പറേഷന് ശേഷം എന്റെ ആറ്റിറ്റ്യൂഡ് തന്നെ മാറി. ഉണ്ണിയുമായുള്ള പ്രശ്നങ്ങളൊക്കെ തീർന്നു. ഉണ്ണിയുടെ മാർക്കോ എന്ന പടം വരുന്നുണ്ട്. അത് ഹിറ്റാകണമെന്നാണ് ആഗ്രഹം.

ഞാൻ നല്ലൊരു നടനാകണമെന്നാണ് എന്റെ പിതാവ് ആഗ്രഹിച്ചത്. നന്നായി ഡാൻസ് ചെയ്യാനും ഫൈറ്റ് ചെയ്യാനുമൊക്കെ പഠിക്കാൻ അദ്ദേഹം പറയുമായിരുന്നു. ഇപ്പോൾ ഞാൻ പഠിച്ചു. ഒരു കാലത്ത് ഞാൻ തകർന്നിരിക്കുന്ന സമയത്ത് പൃഥ്വിരാജ് എന്നെ ഡ്രീംസ് ഹോട്ടലിലേക്ക് കൊണ്ടുപോയി. ആ സമയത്ത് ഞാൻ സിഗരറ്റ് വലിക്കാറുണ്ട്. സിഗരറ്റ് വലിക്കുമ്പോൾ പൃഥ്വി പറഞ്ഞു ഞാൻ മലയാളത്തിലെ ആരുടെ വളർച്ച കണ്ടും പേടിച്ചിട്ടില്ല. പക്ഷെ നിന്റെ വളർച്ച കണ്ട് പേടിച്ചുവെന്നാണ്. അതൊരു കാലം. ആ വാക്കുകൾ ഇന്നും എനിക്ക് നല്ല ഓർമയുണ്ട്. എനിക്ക് എന്നെക്കുറിച്ച് അറിയാം. ചിലത് അനുഭവിക്കേണ്ടത് വിധി. എന്നെ കർമ്മയാണ് രക്ഷപ്പെടുത്തിയത്. എന്റെ കണക്കുകൂട്ടൽ ശരിയാണെങ്കിൽ ഞാൻ മലയാളത്തിൽ ഒരു വലിയ ഹിറ്റ് കൊടുക്കും. എല്ലാത്തിനും സമയം ഉണ്ട്. അടുത്ത വർഷം അത് നടക്കും', ബാല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+