'കോകിലയുടെ സ്വഭാവം ഇതാണ്, ഇങ്ങനെ ആരേയും കണ്ടിട്ടില്ല'; തുറന്നുപറഞ്ഞ് ബാല
ഡോക്ടർ എലിസബത്തുമായി വേർപിരിഞ്ഞതിന് പിന്നാലെയാണ് നടൻ ബാല കോകിലയെ വിവാഹം കഴിക്കുന്നത്. തന്റെ മുറപ്പെണ്ണാണെന്നും വളരെ ചെറുപ്പം മുതലെ തനിക്ക് അറിയുന്ന വ്യക്തിയാണ് കോകിലയെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോഴിതാ കോകിലയെ കുറിച്ചും തങ്ങളുടെ ജീവിതത്തെ കുറിച്ചുമെല്ലാം കൂടുതൽ മനസ് തുറക്കുകയാണ ്ബാല. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഇപ്പോഴത്തെ വിവാദങ്ങളെല്ലാം അസൂയ കാരണമാണെന്നാണ് ബാല ആരോപിക്കുന്നത്. ബാലയുടെ വാക്കുകളിലേക്ക്
' ജീവിതം നന്നായി പോകുന്നു. വളരെ അധികം സന്തോഷത്തോടെയാണ് ഇരിക്കുന്നത്. എന്നാൽ എല്ലാവർക്കും അത് പിടിക്കണമെന്നില്ല. പങ്കാളികൾ എന്ന നിലയിൽ ഞങ്ങൾ ഹാപ്പിയാണ്. കോകില ജീവിതത്തിലേക്ക് വന്നതോടെ ഞാൻ തന്നെ മാറി. ഇപ്പോൾ വല്ലാതെ ദേഷ്യം തോന്നാറില്ല. സന്തോഷത്തിന് അപ്പുറം ഒരു ആണിനെ സംബന്ധിച്ച് വേണ്ടത് സമാധാനമാണ്. എവിടെ പോയാലും ഇപ്പോൾ വേഗം വീട്ടിലേക്ക് വരണമെന്ന് തോന്നും. ഞങ്ങൾ മിക്ക അവസരങ്ങളിലും ഒരുമിച്ചാണ് പുറത്ത് പോകുന്നത്. എന്നിരുന്നാലും വീട്ടിലെത്തണം അവളുടെ കൈകൊണ്ട് കഴിക്കണം എന്നൊക്കെയാണ് ആഗ്രഹവും ചിന്തയും.
അവളുടെ കൂടെ ഞാൻ ഷോപ്പിംഗ് പോകാറുണ്ട്. അതിനൊരു കാരണമുണ്ട്. അവൾ ഇപ്പോൾ സെലിബ്രിറ്റിയാണല്ലോ.ഇവൾക്കിപ്പോൾ ഒരു യുട്യൂബ് ചാനലുണ്ട്. കുക്കിങ് വളരെ ഇഷ്ടപ്പെടുന്ന ആളാണ്. അതുകൊണ്ട് വീട്ടിൽ പ്രത്യേകം ഒരു കിച്ചൺ തന്നെ തയ്യാറാക്കി കൊടുത്തിട്ടുണ്ട്.കുക്കിങ്ങ് വീഡിയോ സ്ഥിരം ചെയ്യാറുണ്ട്. ഒരിക്കൽ പുറത്ത് ഭക്ഷണം കഴിക്കാൻ പോയി. അപ്പോൾ ഒരു പാട്ടി വന്നു, ഞാൻ കണ്ണടയൊക്കെ ഇട്ട് നിൽക്കുകയായിരുന്നു. എന്നോട് ചോദിച്ചത് അത് കോകിലയല്ലേ എന്നാണ്. ആണെന്ന് പറഞ്ഞോപ്പോൾ നേരെ പോയി ചോദിച്ചു ഭർത്താവ് എവിടെയെന്ന്. നിങ്ങൾ ചോദിച്ച ആൾ തന്നെയാണ് ഭർത്താവാണെന്ന് പറഞ്ഞു. ഇതൊക്കെ വലിയ സന്തോഷമാണ്.
രണ്ടര വർഷം മുൻപ് ഞാൻ കരൾമാറ്റിവെക്കലിന് വിധേയമായിരുന്നു. ഒരു ഘട്ടത്തിൽ ഇവളാണ് എന്നെ നോക്കാൻ വന്നത്. ആസമയത്ത് ഞാൻ ഉറപ്പിച്ചു ഇവളാണ് എന്റെ പങ്കാളിയെന്ന്. ചെറിയ പ്രായത്തിൽ തന്നെ ഇവളെ ഞാൻ കാണാൻ തുടങ്ങിയതാണ്. ഞാൻ അമ്മയോട് ചോദിച്ചു, അമ്മ പറഞ്ഞത് സമയമെടുത്ത് തീരുമാനിക്കൂവെന്നാണ്. വൈകാതെ ഞാൻ മനസിലാക്കി, അവളെ മനസിൽ ഞാൻ താലികെട്ടി,അതിനുശേഷമാണ് ജാതകപ്രകാരം ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുന്നത്.

വിവാഹം കഴിക്കണമെന്ന താത്പര്യം അറിയച്ചപ്പോൾ അവളുടെ വീട്ടുകാരാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചത്. ഇപ്പോൾ കേരളത്തിൽ പല വിവാദങ്ങളും നടക്കുന്നുണ്ട്. എല്ലാം അസൂയ കാരണമാണ്. ഇതെന്റെ ആദ്യ വിവാഹമല്ല, മുൻ വിവാഹങ്ങളിൽ പല തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. വലിയ തർക്കങ്ങൾ അല്ല, ചില വാഗ്വാദങ്ങൾ. പക്ഷെ കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഞങ്ങൾ ഒരിക്കൽ പോലും വഴക്ക് കൂടിയിട്ടില്ല. ഞങ്ങളും ഞങ്ങൾക്ക് ചുറ്റുമുളളവരും വളരെ ഹാപ്പിയാണ്. കോകിലയുടേത് പോലെ സ്വഭാവമുള്ള ഒരു സ്ത്രീയെ ഞാൻ ജീവിത്തിൽ കണ്ടിട്ടില്ല. കാരണം അവൾക്ക് ദേഷ്യം വന്നാലും വിഷമം വന്നാലും ചിരിക്കും. ', ബാല പറഞ്ഞു.
രണ്ടുപേർക്കുമിടയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ആരെന്ന ചോദ്യത്തിന് ബാല എന്നായിരുന്നു കോകിലയുടെ മറുപടി. മുൻപ് ഞാൻ പറയുമായിരുന്നു എനിക്കാണ് സ്നേഹക്കൂടുതൽ എന്ന്. എന്നാൽ പല അവസരങ്ങളിലും മറിച്ചാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. വിവാഹത്തിന് മുൻപ് എനിക്ക് പലതും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ ഞാൻ പലതും പഠിച്ചു, തെറ്റുവന്നാൽ അത് അദ്ദേഹം തിരുത്താറുണ്ട്.', കോകില പറഞ്ഞു.












Click it and Unblock the Notifications