Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാണാൻ പാടില്ലാത്തത് കണ്ടു,ഫോട്ടോ പുറത്തുവിടുമായിരുന്നു,മകൾ ഉള്ളത് കൊണ്ട് ചെയ്തില്ല';അമൃതയെ കുറിച്ച് ബാല

കൊച്ചി: ഗായിക അമൃത സുരേഷുമായി 2010 ലായിരുന്നു നടൻ ബാല വിവാഹിതനായത്. ഐ‍ഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ വെച്ച് പരിചയപ്പെട്ടതിന് പിന്നാലെയുണ്ടായ സൗഹൃദം പ്രണയമാകുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടില്ല. 2016 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ബാല മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. അമൃത സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവ് ഇൻ റിലേഷനിൽ ആകുകയും ചെയ്തു.

വിവാഹ ബന്ധം വേർപെടുത്താനുള്ള കാരണങ്ങളെ കുറിച്ച് ഒരിക്കൽ പോലും അമൃതയോ ബാലയോ തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ തുറന്നടിക്കുകയാണ് ബാല. തന്റെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിലാണ് ബാലയുടെ തുറന്നുപറച്ചിൽ. ബാലയുടെ വാക്കുകളിലേക്ക്-

balaamritha-1

'മകളെ വിടുന്നില്ലെങ്കിലും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. കാണാൻ പാടില്ലാത്ത കാഴ്ച കണ്ണുകൊണ്ട് കണ്ടുപോയി ഞാൻ. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോ ജീവിതത്തിൽ എന്ന് ഞെട്ടിപ്പോയി. ഞാൻ കുടുംബം,കുട്ടികൾ എന്നതെല്ലാം വളരെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. ആ കാഴ്ച കണ്ട ശേഷം പിന്നെ ഒന്നുമില്ല. ഞാൻ തളർന്ന് പോയി. ഒരു സെക്കന്റിൽ എല്ലാം തകർന്നെന്ന് അറിഞ്ഞപ്പോൾ ഞാൻ ഫ്രീസായി. ഇല്ലെങ്കിൽ ആ മൂന്ന് പേര് രക്ഷപ്പെടില്ലായിരുന്നു. രണ്ട് പേരല്ല, മൂന്ന് പേര്. ദൈവം തീർച്ചയായിട്ടും കൊടുക്കും.

മകനായിരുന്നെങ്കിൽ ഞാൻ ഇതൊക്കെ തുറന്ന് പറഞ്ഞേനെ. എന്നാൽ മകളായത് കൊണ്ടാണ് ഞാൻ പറയാത്തത്. ചിത്രം അടക്കം ഇല്ലെങ്കിൽ പോസ്റ്റ് ചെയ്തേനെ. മകളുടെ വിവാഹ സമയത്ത് ഇതൊന്നും ബാധിക്കരുത്. അതുകൊണ്ടാണ് പറയാത്തത്. ഞാൻ സാധാരണ ഒരു അച്ഛനാണ്.

പിറന്നാളിന് മകള് വിളിച്ചില്ല. വിശേഷ ദിവസങ്ങളിലെങ്കിലും സ്വന്തം ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ ശേഷം അച്ഛനേയും മകളേയും പിരിക്കേണ്ടേ എന്ന് വിചാരിക്കണമായിരുന്നു. കുറഞ്ഞത് ഫോണിൽ. ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് നമ്മുക്ക് അറിയില്ലല്ലോ. മകളെ കാണാൻ ഞാൻ ഭയങ്കരമായി ആഗ്രഹിച്ചു. ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. കാമറയിൽ നല്ലത് പോലെ അഭിനയിച്ചിട്ട് എന്തോ സൈക്കോ തരം പോലെ സന്തോഷം കണ്ടെത്തുന്നുണ്ടോയെന്ന് സംശയിക്കുന്നു.

എന്റെ കമ്പനിയുടെ 50 ശതമാനം ഞാൻ അന്നേ കൊടുത്തതാണ്. വിവാഹമോചനം കഴിഞ്ഞപ്പോൾ നിയമപരമായി എല്ലാം കൊടുത്തു. എന്റെ കാശ് മാത്രം മതിയോ? ഇതിൽ എന്ത് ന്യായം? എന്റെ ജീവിതം നശിപ്പിച്ച് കഴിഞ്ഞു. മരണത്തെ കണ്ടാണ് വന്നിരിക്കുന്നത്, അപ്പോഴും കാശ് ചോദിക്കുകയാണ്. എന്നെ ചൂഷണം ചെയ്യുകയാണ്. ഡിവോഴ്സ് ആയിട്ട് എത്ര കാലമായി. സ്കൂളിൽ പോയി , അവളെ കാണാൻ ശ്രമിച്ചിട്ടും കാണാൻ സാധിച്ചിട്ടില്ല,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+