Get Updates
Get notified of breaking news, exclusive insights, and must-see stories!

'അക്കാര്യത്തിൽ കുറ്റബോധം, ചില തെറ്റ് ലൈഫ് ലോങ് ട്രാപ്പ് ആയി പോകും'; തുറന്ന് പറഞ്ഞ് ബാല

കൊച്ചി: ജീവിത്തതിൽ വീട്ടുകാരുടെ ഉപദേശം കേൾക്കാത്തതിൽ തനിക്ക് വലിയ കുറ്റബോധമുണ്ടെന്ന് നടൻ ബാല. അച്ഛൻ അടക്കമുള്ളവർ തന്നെ ഉപദേശിച്ചിട്ടും പലതും താൻ കേട്ടിട്ടില്ലെന്നും അതിനൊക്കെ താൻ അനുഭവിച്ചിട്ടുണ്ടെന്നും ബാല പറഞ്ഞു. ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് തന്റെ ജീവിതത്തെ കുറിച്ച് നടൻ സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ആളുകളുടെ വിചാരം ഒരു അഭിമുഖമോ, ഒരാൾ പറയുന്നതോ ഒക്കെ വെച്ചിട്ട് ഒരാളുടെ ജീവിതം ജഡ്ജ് ചെയ്യാൻ പറ്റുമെന്നാണ്. ഡിവോഴ്സായി എന്നാൽ അവൻ പെണ്ണ് പിടിയനാകും, പെണ്ണിനെ കുറിച്ച് പറയും അവൾക്ക് എത്ര ബോയ് ഫ്രണ്ട് ഉണ്ടെന്ന് അറിയുമോയെന്ന്. ഇവരുടെയൊക്കെ വീട്ടിൽ പോയി ബെഡ്റൂമിൽ നടക്കുന്നതൊക്കെ കണ്ടത് പോലെയാണ്. എല്ലാവർക്കും മറ്റൊരാളെ കുറിച്ച് അഭിപ്രായം പറയാൻ വലിയ മിടുക്കായിരിക്കും. എന്നാൽ സ്വന്തം വീട്ടിൽ അമ്മ ഭക്ഷണം കഴിച്ചോ ചോദിച്ചാൽ അവന് അറിയില്ല. ഭാര്യയുടെ പിറന്നാൾ എന്നാണെന്ന് ചോദിച്ചാൽ അറിയുകയുണ്ടാകില്ല. എത്ര നൻമ ചെയ്യുന്നയാളാണ് ഞാൻ. അതൊന്നും കാണാൻ ആർക്കും താത്പര്യം ഉണ്ടാകില്ല. എന്നാൽ റോഡിൽ ഒരു അടിപിടി നടന്നാൽ അപ്പോൾ ആളുകൾക്ക് അത് അറിയണം.

എന്റെ ഉത്തരവാദിത്തം എന്നത് ദൈവത്തോടാണ്, ഞാൻ ദൈവത്തിന്റെ ഉപകരണമാണ്. ഞാൻ ജീവിതത്തിൽ ആരേയും ഉപദേശിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ പറയുന്നു, ജീവിതത്തിൽ അനുഭവമുള്ള വീട്ടുകാരുടെ വാക്കുകളും നമ്മൾ കേൾക്കണം. ചിലപ്പോൾ അതിൽ ഒരുപാട് അർത്ഥങ്ങൾ ഉണ്ടാകും. നമ്മുടെ ചെറിയ പ്രായത്തിൽ ഇതൊന്നും നമ്മുക്ക് മനസിലാകണമെന്നില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം നമ്മൾ ഇത് തിരിച്ചറിയും.

 balaamritha2-

നമ്മൾ ചെയ്യുന്ന ചെറിയ തെറ്റ് ലൈഫ് ലോങ് ട്രാപ്പ് ആയിപ്പോകും, ജീവിതമേ ഒരു അടിമപ്പണിയായി പോകും. നമ്മളെ രക്ഷപ്പെടുത്താൻ ആരും വരില്ല. ഞാൻ ആരേയും ചതിച്ചിട്ടില്ല. അച്ഛന്റെ വാക്കുകൾ കേൾക്കാൻ ഞാൻ തയ്യാറായില്ല. അത് ഞാൻ അനുഭവിച്ചു. അച്ഛൻ മരിച്ചിട്ട് മൂന്ന് വർഷമായി. ഞാൻ ജീവിതത്തിൽ അനുഭവിച്ചതൊക്കെ അച്ഛൻ കണ്ടു,അച്ഛനെ അഭിമുഖീകരിക്കാൻ എനിക്ക് സാധിച്ചില്ല. അച്ഛന് മാത്രമല്ല, എന്റെ അവസ്ഥ എല്ലാവർക്കും വിഷമമായിരുന്നു.

ഏട്ടനൊക്കെ ഉപദേശിച്ചിരുന്നു, സിനിമ സുഹൃത്തുക്കളും ഉപദേശിച്ചു. എന്നാൽ കേട്ടില്ല. ചില നിമിത്തങ്ങൾ ഉണ്ടല്ലോ. ചില പ്രായത്തിൽ അതൊന്നും നമ്മുടെ കാതിൽ വീഴില്ല. ചില ട്രാപ്പുകൾ മരിച്ചാലും പോകില്ല.ഞാന്‍ മരിക്കാന്‍ കിടന്നപ്പോള്‍ എത്രപേര്‍ എന്നോടുള്ള സ്‌നേഹത്തോടെ വന്നു, എത്ര പേര്‍ പേടിയില്‍ വന്നു, എത്ര പേര്‍ പലതും നേടാന്‍ വന്നു എന്നതിൽ ഉണ്ട് സത്യം.ഞാൻ ജീവിത്തിൽ രാജാവിനെ പോലെയാണ് ജീവിച്ചത്. ജീവിതം ഒരിക്കലും ഒരു പരാജയമായി തോന്നിയിട്ടില്ല', ബാല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+