Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലയുടെ നാടകം പൊളിഞ്ഞു; നേരത്തേ തന്നെ വീട്ടിലുണ്ട്, ബന്ധുവാണെന്നാണ് എന്നോട് പറഞ്ഞത്'; സീക്രട്ട് ഏജന്റ്

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാല വീണ്ടും വിവാഹിതനായത്. മുറപ്പെണ്ണായ കോകിലയെ ആണ് ബാല വിവാഹം ചെയ്തത്. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. നടന്റെ നാലാം വിവാഹമാണിത്. താൻ വീണ്ടുമൊരു വിവാഹം കഴിക്കുമെന്ന് ബാല വ്യക്തമാക്കിയിരുന്നു. തന്റെ 250 കോടിയോളം വരുന്ന സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകാതിരിക്കാനാണ് വിവാഹം എന്നായിരുന്നു ബാല പറഞ്ഞത്.

ഇപ്പോഴിതാ ബാലയുടെ വിവാഹത്തെ കുറിച്ച് പ്രതികരിക്കുന്ന ബാലയുടെ സുഹൃത്ത് കൂടിയായ യുട്യൂബർ സായ് കൃഷ്ണയുടെ വീഡിയോ ആണ് വൈറലാകുന്നത്. നടന്റെ നാലാം വിവാഹം എല്ലാം നേരത്തേ തന്നെ ആസൂത്രണം ചെയ്തതാണെന്നും ഇനിയെങ്കിലും മറ്റുള്ളവരുടെ ജീവിത്തതിൽ ഇടപെടാതിരിക്കാൻ നടൻ ശ്രദ്ധിക്കണമെന്നും സായ് വീഡിയോയിൽ പറയുന്നു.

balaaa

സായിയുടെ വാക്കുകളിലേക്ക് -'ബാല വീണ്ടും വിവാഹിതനായിരിക്കുകയാണ്. എന്ത് പറയാനാണ് ഇങ്ങേരെ പറ്റി. എന്റെ വീടിന് മുൻപിൽ ഒരു സ്ത്രീയും കുട്ടിയും വന്ന് നിൽക്കുന്നുവെന്ന് പറഞ്ഞ് ചെയ്ത വീഡിയോ നാടകത്തിന് തിരശീല വീഴുക ഇങ്ങനെയായിരിക്കും എന്നത് ഏകദേശം എല്ലാ മലയാളികൾക്കും മനസിലായതാണ്. ഈ സംഭവത്തെ കുറിച്ച് പറയാൻ മാധ്യമങ്ങളെ വിളിച്ച് ചേർത്തപ്പോഴാണ് വീണ്ടും കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞത്. അങ്ങേരുടേത് അട്രോഷ്യസ് ആയിട്ടുള്ള കളിയാണ്. സ്ത്രീയും കുട്ടിയും വീടിന് മുൻപിൽ വന്നുവെന്നൊക്കെ പറഞ്ഞ സംഭവത്തിൽ കേസ് കൊടുത്തിട്ടുണ്ടെന്നൊക്കെയാണ് ബാല പറയുന്നത്. ഇത്രയും കൃത്യമായ സിസിടിവി ദൃശ്യം ഉണ്ടായിട്ടും ഇന്നേ വരെ അവരെ പോലീസ് പൊക്കിയിട്ടില്ല. അല്ലെങ്കിൽ അതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും അങ്ങേര് കളിച്ചൊരു നാടകമാണ് അതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

പുതിയ ജീവിതത്തിലെങ്കിലും ഇനി അയാൾ സെറ്റിലായി പോകണം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇനി വലിഞ്ഞ് കയറി പോകരുതെന്ന സാമാന്യ മര്യാദ അയാൾ കാണിക്കണം. വിവാഹം കഴിച്ച സ്ത്രീയെ കുറച്ചുകാലമായി അങ്ങേർക്കൊപ്പം ഞാൻ കണ്ടിട്ടുണ്ടായിരുന്നു. കോകില എന്നോട് പറഞ്ഞത് ബന്ധുവാണെന്നാണ്. എന്തായാലും ആകട്ടെ മറ്റുള്ള ജീവിതത്തിൽ ഇടപെടാതിരുന്നാൽ മതി. പക്ഷെ ഇയാൾ പഴയ ഭാര്യ കുട്ടി എന്നീ വിഷയങ്ങളെ കുറിച്ച് വീണ്ടും ഇയാൾ പറയും. പറഞ്ഞാൽ നാട്ടുകാര് ഇനി വെറുതെ വിടില്ല.

കല്ല്യാണം സെറ്റാക്കിയതിന് ശേഷമാണ് ആൾ വിവാഹം കഴിക്കുമെന്ന് വീണ്ടും വന്ന് പറഞ്ഞത്. വിവാഹം കഴിച്ചതിൽ സന്തോഷമാണെന്നാണ് അയാൾ പറയുന്നത്. എന്തായാലും ആ സന്തോഷമായി അയാൾ പോകട്ടെ, മറ്റുള്ളവരുടെ സന്തോഷം കെടുത്താതിരിക്കട്ടെ. മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്ന് ഗിമ്മിക്കുകൾ കാണിക്കാതിരിക്കട്ടെ. അങ്ങനെ ചെയ്താൽ സ്വന്തം സമാധാനവും സന്തോഷവും പോകും. അമൃത മറ്റൊരു വിവാഹം കഴിച്ചപ്പോൾ പലരും അവരെ വിമർശിച്ചു. അതൊക്കെ അവരുടെ വ്യക്തിപരമായ താത്പര്യമാണ്. ഇവിടെ ബാല വിവാഹം കഴിച്ചത് നാല് പേരെയാണ്. പുരുഷൻ എന്ന നിലയിലുള്ള പ്രിവിലേജൊക്കെ അയാൾ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലും എങ്ങനെ മാധ്യമങ്ങൾക്ക് മുൻപിൽപ്രതികരിക്കണമെന്നൊക്കെ അയാൾക്കറിയാം. എന്തായാലും എല്ലാം സെറ്റാക്കി വെച്ചാണ് ഇയാൾ മാധ്യമങ്ങൾക്ക് മുൻപിൽ വന്നത്', സായ് കൃഷ്ണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+