ഞാന്‍ സൈക്കോ ആണോ? മുഖത്ത് അടിക്കാറുണ്ടോ എന്ന് ബാല; കോകിലയുടെ മറുപടി: വീണ്ടും തുടങ്ങിയോ എന്ന് വിമര്‍ശനം
കുറച്ചു കാലങ്ങളായി വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് ബാല. കോകിലയുമായുള്ള ദാമ്പത്യ ജീവിതത്തില്‍ ഏറെ സന്തോഷത്തിലാണ് ബാല ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. തങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്ന് നടന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ബാലയ്ക്കെതിരേ ഗാര്‍ഹിക പീഡനം ആരോപിച്ച മുന്‍ ഭാര്യമാരായ അമൃതയും എലിസബത്തും അവരുടേതായ തൊഴില്‍ മേഖലകളില്‍ തിരക്കുകളിലാണ്. കഴിഞ്ഞ ദിവസം ബാലയും കോകിലയും ആസിഫ് അലിയുടെ പുതിയ സിനിമ കാണാനായി കൊച്ചിയിലെ ഒരു തിയറ്ററിലെത്തിയിരുന്നു.
നേരത്തേതിലും വണ്ണം വച്ച നിലയിലാണ് ബാല ഇപ്പോഴുള്ളത്. ഇതിന്റെ കാരണം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടനോട് തിരക്കുന്നുണ്ട്. ബാലയുടെ മറുപടി ഇങ്ങനെ: 'ഞാന്‍ പീഡിപ്പിച്ചു, തട്ടിപ്പ് നടത്തി എന്നൊക്കെയാണ് ന്യൂസ് വരുന്നത്. എല്ലാരും വിചാരിക്കും ഞാന്‍ ഡിപ്രഷനില്‍ ആണെന്ന്. അതൊന്നുമില്ല. ഞാനും കോകിലയും ഞങ്ങളുടെ ലോകത്തില്‍ ഏറ്റവും സന്തോഷത്തിലാണ് ജീവിക്കുന്നത്. സന്തോഷത്തിലാണ് തടി കൂടിയത്.

ചെന്നൈയിലെ എന്റെ ബിസിനസ് പ്രോജക്ടുകള്‍ വന്‍ വിജയമായി. അതിന്റെ സന്തോഷത്തില്‍ തടി കൂടി. ഒരാഴ്ചയായി പുതിയ പ്രോജക്റ്റിന് വേണ്ടി ട്രെയിനിങ്ങിലാണ്. സിനിമയിലേക്ക് തിരിച്ചു വരും. പുതിയ പ്രോജക്ട് വരാന്‍ പോവുകയാണ്. എത്ര പൈസ ഉണ്ടാക്കിയാലും എത്ര ബിസിനസ് ചെയ്താലും സിനിമയാണ് എന്റെ രക്തം. തീര്‍ച്ചയായും മലയാളത്തില്‍ തിരിച്ചുവരും' - ബാല കൂട്ടിച്ചേര്‍ത്തു.
ചാനലുകള്‍ പറയുന്നതു പോലെ താന്‍ സൈക്കോ ആണോ എന്ന് കോകിലയോട് ബാല ചോദിക്കുന്നു. തനിക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പരാമര്‍ശിച്ചായിരുന്നു ബാലയുടെ ചോദ്യം. മുഖത്ത് അടിക്കാറുണ്ടോ എന്ന് വീണ്ടും ബാല ചോദിച്ചപ്പോള്‍, 'മാമാ ഭയങ്കര സോഫ്റ്റ്, ചിന്ന കൊളന്ത മാതിരി, അടിപൊളി' എന്നാണ് കോകില മറുപടി പറയുന്നത്.
കുപ്പി എടുത്ത് തലയ്ക്ക് അടിക്കുന്ന ആളാണോ ഞാന്‍ എന്നും ബാല ചോദിക്കുന്നുണ്ട്. ആദ്യം ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര ദേഷ്യം വരും. ഇത്രയ്ക്ക് കള്ളത്തരമോ? പിന്നീട് ഡെയ്ലി കേട്ടുകേട്ടു എന്റര്ടെയ്ന്മെന്റ് ആയി - ബാലയുടെ ഈ വാക്കുകള്‍ക്കെതിരേ പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വീണ്ടും തുടങ്ങിയോ എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്.
എന്റെ മേലുള്ള എല്ലാ ആരോപണങ്ങളും തീര്‍ത്ത് നിങ്ങളുടെ മുന്നില്‍ വരും. അത് എത്രയും പെട്ടെന്ന് നടക്കും. സിനിമയില്‍ ഹിറ്റടിച്ച് നിങ്ങളുടെ സ്നേഹം തിരിച്ചെടുക്കുകയും ചെയ്യും. അത് എന്റെ അവകാശമാണ്. ബിസി ഷെഡ്യൂള്‍ കൊണ്ടാണ് യുട്യൂബ് വീഡിയോസ് ഇപ്പോള്‍ വരാത്തതെന്നും ബാല പറഞ്ഞു.
അതേസമയം പതിവുപോലെ ഈ വീഡിയോയ്ക്ക് അടിയിലും നിരവധി നെഗറ്റീവ് കമന്റുകള്‍ ബാലയ്ക്കെതിരേ വരുന്നുണ്ട്. കുറച്ചുനാളായിട്ട് സമാധാനം ഉണ്ടായിരുന്നു ഇനിയെങ്കിലും സന്തോഷമായി ജീവിക്കുക എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications