Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് ശത്രുക്കൾ ഉണ്ട്; അന്ന് വീട്ടിൽ നിന്ന് ചെമ്മീൻ കഴിച്ച് പോയാളാണ്,രാത്രിയായപ്പോൾ വിവാദമായി; ബാല

കൊച്ചി: സിനിമ റിവ്യൂ ചെയ്യുന്ന യുട്യൂബർമാർക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ബാല. മൂവി റിവ്യൂ എന്ന പേരിൽ വ്യക്തി ജീവിതത്തെ വിമർശിക്കുകയാണ്. മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുതെന്നും ബാല പറഞ്ഞു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ചിലർ മനപ്പൂർവ്വം വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും നെഗറ്റീവ് പബ്ലിസിറ്റിയാണ് ഇവരുടെ ലക്ഷ്യമെന്നും ബാല വിമർശിച്ചു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'വിവാദങ്ങൾ ചില ആളുകൾ മനപ്പൂർവ്വം ഉണ്ടാക്കുന്നതാണ്. ഞാൻ ആരെയോ ഇടിച്ചെന്ന് പറഞ്ഞായിരുന്നു അവസാന വിവാദം. അതിന് തലേ ദിവസം ഇവിടെ വന്ന് ചെമ്മീൻ കറി കഴിച്ചിട്ട് പോയാളാണ്. അന്നേ ദിവസം രാത്രിയാണ് വിവാദം വന്നത്. വിവാദമുണ്ടാക്കി അതിൽ പബ്ലിസിറ്റി കണ്ടെത്തി കാശുണ്ടാക്കുന്ന മൂന്നാകിട കളിയാണത്. മറ്റുള്ളവരെ വളർത്തി നമ്മളും ജീവിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ ജീവിതം തകർത്ത് അതിൽ കാശുണ്ടാക്കി ജീവിക്കുന്ന ജീവിതം മൂന്നാംകിട ജീവിതമാണ്. അങ്ങനെ ഉള്ളവരുടെ പേര് പറഞ്ഞാൽ അവർക്ക് അത് ഗുണം ചെയ്യും. നെഗറ്റീവ് പബ്ലിസിറ്റിയാണ് അവർ ആഗ്രഹിക്കുന്നത്.

Actor Bala

റിവ്യൂകൾ വലിയ പടങ്ങളെ ബാധിക്കില്ല. പക്ഷേ ചെറിയ പടങ്ങളെ ബാധിക്കും. പ്രൊഡ്യൂസർ എത്ര കഷ്ടപ്പെട്ടാണ് സിനിമ എടുക്കുന്നത്. എത്ര പേരുടെ കഷ്ടപ്പാടുണ്ടാകും. ചുമ്മാ വന്നിട്ട് കൊള്ളില്ല എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. സാധാരണ ജനങ്ങൾ ആണ് സിനിമയെ ജഡ്ജ് ചെയ്യുന്നത്. റിവ്യൂ പറയാം. പക്ഷേ അൽപം മര്യാദയിൽ അത് പറഞ്ഞൂടെ. പടം മോശമാണെങ്കിൽ മോശമെന്ന് പറഞ്ഞോളൂ, പക്ഷേ മാന്യതയോടെ പറയണം. മൂവി റിവ്യൂ എന്ന പേരിൽ വ്യക്തി ജീവിതത്തെ വിമർശിക്കുകയാണ്. മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത്.

ഇഷ്ടം പോലെ ശത്രുക്കൾ ഉണ്ടെനിക്ക്. ഞാൻ ചാരിറ്റി കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുന്നത് മറ്റുള്ളവർക്ക് ഇൻസ്പെയർ ചെയ്യാനാണ്. ഞാൻ ചാരിറ്റി ചെയ്തിട്ടാണ് സിനിമയിലേക്ക് വന്നത്. അല്ലാതെ മറിച്ചല്ല. സിനിമ ഇൻഡസ്ട്രിയൽ തന്നെ നിരവധി പേരെ ഞാൻ സഹായിച്ചിട്ടുണ്ട്. തമിഴ് സിനിമയിലേക്ക് തിരിച്ചുപോകണമെന്ന് കരുതിയിരിക്കുമ്പോഴാണ് ഞാൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത്. പിന്നെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഡിപ്രഷൻ പോലുള്ള സാഹചര്യങ്ങളും ഉണ്ടായി. അതോടെ ആ അവസരം നഷ്ടമായി', നടൻ പറഞ്ഞു.

നടന്റെ മലയാളം പലപ്പോഴും ട്രോളുകൾ ആവാറുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ, 'ഞാൻ വിചാരിക്കുന്നത് ഞാൻ മലയാളികളെ പോലെയാണ് മലയാളം സംസാരിക്കന്നതെന്നാണ്. പക്ഷേ നിങ്ങൾ കാണുന്നത് വേറെ രീതിയിലാണ്. എന്നെ സംബന്ധിച്ച് ഞാൻ മലയാളം കറക്ടായിട്ടാണ് സംസാരിക്കുന്നത്', താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+