Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ ഞെട്ടിച്ച് ബാല; കൊച്ചി വിട്ടു..കാരണം ഇതാണ്; തുറന്നുപറഞ്ഞ് നടൻ

ആരാധകരെ ഞെട്ടിച്ച് കൊണ്ട് താൻ കൊച്ചിയിൽ നിന്നും താമസം മാറിയതായി നടൻ ബാല. ഫേസ്ബുക്കിലൂടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്. മുറപ്പെണ്ണായ കോകിലയെ വിവാഹം ചെയ്തതോടെ ബാല കേരളത്തിൽ നിന്ന് തന്ന താമസം മാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.അതിനിടയിലാണ് ഇപ്പോൾ താൻ കൊച്ചിയിൽ നിന്നും പോകുകയാണെന്ന് നടൻ അറിയിച്ചത്. നടന്റെ കുറിപ്പ് ഇങ്ങനെ

'എല്ലാവർക്കും നന്ദി!!! ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല!! ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല!! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!! പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം.

balamain-17

എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഈവരും സന്തോഷമായി ഇരിക്കട്ടെ!! എന്ന് നിങ്ങളുടെ സ്വന്തം
ബാല', എന്നാണ് കുറിപ്പിൽ പറയുന്നത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. നടനെ പരിഹസിച്ച് കൊണ്ടുള്ളതാണ് കമന്റുകളിൽ ഏറെയും. ചില കമന്റുകൾ ഇങ്ങനെ-'മലയാളികൾ താങ്കളെ കുറെയധികം ഇഷ്ട്ടപ്പെട്ടു, സ്നേഹിച്ചു. പലതിൻ്റെയും യഥാർത്ഥ കാരണം അറിയാതെ. പക്ഷേ താങ്കൾടെ കുറെ പ്രഹസനങ്ങൾ കാരണം താങ്കൾ നന്നായി വെറുപ്പിച്ചു. വെറുതെ ഷോ ഓഫ് കാണിക്കാതെ ഇനിയെങ്കിലും സന്തോഷമായി ജീവിക്കു. ജീവിതം മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ വേണ്ടി പ്രദർശിപ്പിക്കാനുള്ളതല്ല. നിങ്ങൾക്ക് ചുറ്റും നിങ്ങളുടെ വേണ്ടപ്പെട്ടവർ മാത്രമെ ഉണ്ടാകു. ഈ നാട്ടിലെ ഓൺലൈൻ മാധ്യമങ്ങൾ ഉണ്ടാകില്ല. അവർ ഇന്നലെ നിങ്ങടെ കൂടെ എങ്കിൽ നാളെ വേറൊരാളുടെ കൂടെയാണ്. യാഥാർത്ഥ്യം ഉൾകൊണ്ട് ജീവിക്കു. ആരോഗ്യം ശ്രദ്ധിക്കു. ആശംസകൾ പുതിയൊരു തുടക്കത്തിന്'

മനസമാധാനം സ്വന്തമായി കണ്ടെത്തേണ്ടത് ആണ് അണ്ണാ.250 കാടി കൊടുത്താൽ കിട്ടൂലേ.പിന്നെ ഞാൻ "നല്ലവൻ ആണ് " "നല്ലവൻ ആണ് " എന്ന് അറിയിക്കാൻ ഭാര്യയെ വച്ച് ഉള്ള ഷോകൾ പരമാവധി ഒഴിവാക്കുക .ആ ഷോയൊക്കെ വെറും ഷോ മാത്രം ആയിരുന്നു എന്ന് ആളുകൾ മുന്നേ മനസ്സിലാക്കിയത് ആണ്.പിന്നെ പറ്റുമെങ്കിൽ അണ്ണന്റെ സ്വന്തം ഊര് ആയ തമിഴ്‌നാട്ടിലേക്ക് തന്നെ പോകാൻ ശ്രമിക്കുക.മലയാളിക്ക് കുടിക്കുന്ന കഞ്ഞിക്ക് കുറച്ചു സമാധാനം വേണം,അത് കൊണ്ട് ആണ്',

'പൊക്കോ, ദൂരെ പൊക്കോ,എന്നിട്ടാ കോകിലയെ എങ്കിലും കരയിപ്പിക്കാതെ നോക്ക്. തിരുമ്പി വരക്കൂടാത് അണ്ണാട, ഇങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+