Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോകിലക്ക് 24 വയസ്, എനിക്ക് 42;കേരളം ഞെട്ടുന്ന ഒരു ഫോട്ടോ ഉണ്ട്, ഉടൻ കുഞ്ഞുണ്ടാകും'; തുറന്നുപറച്ചിലുമായി ബാല

കോകിലയെ കുറിച്ചും തന്റെ പുതിയ ജീവിതത്തെ കുറിച്ചുമെല്ലാം കൂടുതൽ പ്രതികരണവുമായി നടൻ ബാല. ഇനി ജീവിതത്തിൽ താൻ ഒരിക്കലും കരയില്ലെന്നും കോകില തന്റെ ജീവിതത്തിൽ സംഭവിച്ച ഭാഗ്യമാണെന്നും ബാല പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളോടായിരുന്നു ബാലയുടെ പ്രതികരണം.

നടന്റെ വാക്കുകളിലേക്ക് -'കോകിലയ്ക്ക് 24 വയസാണ്. അത് സത്യമാണ്, നിങ്ങൾ എന്ത് വേണമെങ്കിലും കളിയാക്കിയാക്കിക്കോളൂ. ഞാൻ നല്ലവനാണ്. എന്നാൽ റൊമ്പ നല്ലവൻ അല്ല. ഇന്ന് കോകില എനിക്ക് ഒരു പാഠം പറഞ്ഞ് തന്നു. 99 പേർക്ക് നല്ലത് ചെയ്തിട്ട് ഒരാളെ അടിച്ചാൽ ബാക്കി 99 പേർക്ക് ചെയ്ത കർ‍മം എവിടെ പോകുമെന്ന്. അപ്പോഴാണ് എനിക്ക് ബോധം വന്നത്. നിയമപരമായി തന്നെ പോകാം എന്ന്. ഞാൻ പോകുകയാണ്. എന്ന് വെച്ച് എവിടെ എന്നൊന്നും ചോദിക്കേണ്ട, പോകും, കുറച് കാലം.

balakokila2-

റൊമാൻസിനെ കുറിച്ച് സംസാരിക്കാം. 2018 ൽ എനിക്ക് വേണ്ടി കോകില ഡയറി മാത്രമല്ല വരച്ച് കവിതയും എഴുതിയിട്ടുണ്ട്. കേരളക്കര ഞെട്ടുന്നൊരു ഫോട്ടോ വരെ എന്റെ കൈയ്യിൽ ഉണ്ട്. എപ്പോഴും ഞാൻ പറയാറില്ലേ ദൈവം ഉണ്ടെന്ന്. ഇത്രേം കോടി വിധിച്ചത് ആർക്ക്. അത് ഉൻമയാനാ അൻപ്. ഈ ഫോട്ടോ കണ്ടാൽ ദൈവം ഉണ്ടെന്ന് മനസിലാകും.

കോകില അവളായിട്ട് നിൽക്കട്ടെ. അതാണ് നല്ലത്. അടുത്ത് തന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാകും. ഞങ്ങൾ നന്നായി ജീവിക്കും. അടിപൊളിയായി പോകും. ഞാൻ രാജാവായിരിക്കും, എന്റെ കൂടെയുള്ള എല്ലാവരും രാജാവായി ഇരിക്കും. ഞാൻ രാജാവായാൽ ഇവൾ റാണിയാണ്. ഇതിൽ മറ്റാർക്കെങ്കിലും അസൂയ തോന്നിയാൽ അത് അവരുടെ കുഴപ്പം. അവർക്ക് പെണ്ണ് കിട്ടാതിരിക്കുമ്പോൾ ഞാൻ നാല് കെട്ടിയെന്നൊക്കെ പറയും, ആസ്തി ഉണ്ടാകില്ല, അതുകൊണ്ട് ഞാൻ ചെയ്ത നൻമയ്ക്ക് കുറ്റം. ഞാൻ അങ്ങോട്ടെല്ലേ ചെയ്യുന്നത് ഇതിലെന്തിനാണ് എല്ലാവരും കണക്ക് വെക്കുന്നത്. അത് കാശല്ല, എന്റെ സ്നേഹമാണ്. അതൊക്കെയെന്താണ് ആളുകൾക്ക് മനസിലാകാത്തത്.

ഞാൻ ഇപ്പോൾ ആരോഗ്യവാനാണ്. കള്ളത്തരം പറഞ്ഞ് ആരുടേയും ജീവിതം നശിപ്പിക്കാതിരിക്കുക. എല്ലാവരും നല്ലതായിരിക്കട്ടെ, ആ മനസിലേക്ക് വന്നു. ഇവളുടെ ഉപദേശം ഞാൻ കേട്ടു. എനിക്ക് ഇപ്പോൾ 42 വയസായി.ഇപ്പോൾ ഞാൻ പറയുന്നു, ഞാൻ ആണ് ഏറ്റവും ഭാഗ്യവാൻ. കോകിക കാരണം. കോകിലയുടെ ഡയറി വായിച്ചപ്പോഴാണ് അവളോട് ഇഷ്ടം തോന്നിയത്. പണമൊക്കെ വരും പോകും. മരണത്തെ നേരിൽ കണ്ടിട്ടും ചിരിച്ചിട്ടല്ലേ ഞാൻ നിന്നത്. കാരണം ദൈവം ഉണ്ട്. ഇവൾ എഴുതിയ ഡയറി ഇവളുടെ അമ്മയാണ് എനിക്ക് അയച്ച് തന്നത്.വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ കുട്ടിയല്ലേ എന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ അമ്മ പറഞ്ഞത് ജീവിതം അങ്ങനെയല്ല. പെട്ടെന്ന് കണ്ട് ഇഷ്ടം വരുന്നതല്ല. നമ്മുടെ മനസിൽ തോന്നണം എന്നാണ്. 3 മാസം എടുത്തു. ഇനി എന്റെ ജീവിതത്തിൽ കരച്ചിൽ ഉണ്ടാകില്ല,ബാല പറഞ്ഞു.

ചെറുപ്പം മുതലേ എല്ലാവർക്കും മാമ സഹായം ചെയ്യുമായിരുന്നുവെന്നും ആ സ്വഭാവമാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നുമായിരുന്നു ബാലയോടുള്ള ഇഷ്ടത്തെ കുറിച്ചുള്ള ചോദ്യത്തിന് കോകില നൽകിയ മറുപടി. ഇനി ബാലയുടെ നല്ല മനസിനെ കഷ്ടപ്പെടുത്തരുതെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+