Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോകിലയുടെ ആസ്തി അറിയുമോ'..ആ തീരുമാനത്തിന് പിന്നിൽ'; വെളിപ്പെടുത്തി ബാല

കോകിലയുമായി വിവാഹിതനായതിന് പിന്നാലെ കൊച്ചി വിട്ടിരിക്കുകയാണ് നടൻ ബാല. നിലവിൽ വൈക്കത്താണ് ഭാര്യയ്ക്കൊപ്പം ബാല കഴിയുന്നത്. ഇവിടെ കായലോരത്ത് അതിമനോഹരമായ വീടെടുത്താണ് ബാലയുടേയും ഭാര്യയുടേയും താമസം.

വൈക്കത്തെ ജീവിതം വളരെ സന്തോഷകരമാണെന്ന് പറയുകയാണ് ഇപ്പോൾ ബാല. എന്തുകൊണ്ടാണ് താൻ കൊച്ചി വിട്ട് വൈക്കത്തേക്ക് വന്നതെന്നും ബാല പ്രതികരിച്ചു. വൈക്കം ക്ഷേത്രത്തിൽ ഭാര്യ കോകിലയ്ക്കൊപ്പം സന്ദർശനം നടത്തി മടങ്ങവെയാണ് ബാലയുടെ പ്രതികരണം. നടന്റെ വാക്കുകളിലേക്ക്

Bala-Kokila

'ഇപ്പോൾ ഞാൻ വേറൊരു ലോകത്തിലാണ് ജീവിക്കുന്നത്. ആദ്യം കോകില എന്റെ ജീവിതത്തിൽ വന്നപ്പോൾ കൊച്ചിയിലെ ആ വീട്ടിൽ കഴിഞ്ഞപ്പോൾ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഇവിടെ വന്നപ്പോൾ മലയാളികൾ എന്താണ്, സ്നേഹം എന്താണ്, ദൈവം എന്താണെന്നൊക്കെ ഞാൻ ഇഷ്ടപ്പെട്ടു.

ചില വീഡിയോസ് എനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കി. ഇത്രയും നാൾ എല്ലാവരേയും സ്നേഹിച്ചിട്ട് ചെറിയൊരു കാര്യം കൊണ്ട് ഒറ്റ നിമിഷം കൊണ്ട് ഞാൻ എല്ലാവർക്കും അന്യനായിപ്പോയി. അത് സഹിക്കാൻ പറ്റിയില്ല. അതുകൊണ്ടാണ് ഇങ്ങോട്ട് വന്നത്. ബഹളമില്ലാത്ത ജീവിതമാണ് ഇവിടെ. സ്കൂൾ കെട്ടുന്നു, ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം ചെയ്യുന്നു, കാൻസർ രോഗിക്ക് സഹായം ചെയ്യുന്നു, കുടുംബശ്രീക്ക് സഹായം കൊടുക്കുന്നു. ഞാൻ ഏത് ഭൂമിയിൽ ചവിട്ടിയാലും അവിടം നന്നായിരിക്കും.

ഞാൻ നല്ലവനാണ്, റൊമ്പനല്ലവൻ അല്ല. ആരേയും ദ്രോഹിച്ചിട്ടില്ല. ഇപ്പോഴും പറയുന്നു എല്ലാ ഞായറാഴ്ചയും എന്നെക്കാണാൻ ആള് വരും. ഭക്ഷണവും മരുന്നുമൊക്കെ ചോദിച്ച് വിളിക്കും. ചെയ്യേണ്ടവരൊന്നും ചെയ്ത് കൊടുക്കുന്നില്ല.അതുകൊണ്ടാണ് എനിക്ക് ചെയ്യേണ്ടി വരുന്നത്. ഇപ്പോൾ ഞാൻ സന്തോഷത്തോടെ ഈ സ്വർഗത്തിൽ കഴിയാനാണ് ഇഷ്ടപ്പെടുന്നത്', ബാല പറഞ്ഞു. ഇതിനിടെ പുതിയ വിശേഷങ്ങൾ എന്തൊക്കെയാണെന്ന ചോദ്യത്തിന് 'ഒരുത്തൻ വരും' എന്ന് ചിരിച്ച് കൊണ്ട് മറുപടി നൽകി ബാല മടങ്ങി. ഇതിനിടയിൽ പുതിയ വീട് എത്രകോടിയുടേതാണെന്ന ചോദ്യം ഉയർന്നപ്പോൾ അത് പറയാനാകില്ലെന്നും കോകിലയുടെ ആസ്തി എത്രയാണെന്ന് അറിയുമോയെന്നുമായിരുന്നു ചിരിച്ചുകൊണ്ട് ബാല ചോദിച്ചത്.

അതേസമയം നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. ബാലയുടേത് നല്ല മനസാണെന്നാണ് ചിലർ കുറിച്ചത്. ബാല നല്ല മനുഷ്യനാണ്, പക്ഷെ പണം കൊടുത്ത് സ്നേഹം വാങ്ങരുതെന്നാണ് മറ്റ് ചിലർ കുറിച്ചത്. ഇയാളുടെ ആസ്തി കണക്ക് ഇനിയും തീർന്നില്ലേയെന്ന പരിഹാസങ്ങളും ചിലർ ഉയർത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+