ബാലയുടെ പുതിയ ഭാര്യ സിനിമ നടിയോ? താരത്തിന്റെ വെളിപ്പെടുത്തല്‍ എല്ലാം ഉറപ്പിച്ചതിന് ശേഷമോ?
താന്‍ ഉടന്‍ തന്നെ ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കുമെന്ന വെളിപ്പെടുത്തലുമായി നടന്‍ ബാല. ഞാനും എന്റെ കൂടെ ഉണ്ടാവുന്നവരും നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകും. ദൈവം എനിക്ക് മനഃസമാധാനം തന്നിരിക്കുകയാണ്. എന്നാല്‍ സ്വത്ത് വീതം വെച്ച് എനിക്ക് 250 കോടിയെന്ന വാർത്ത വന്നത് മുതല്‍ ഞാന്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അതിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഞാന്‍ ഇവിടെ നിന്നും മാറും. കേരളം വിട്ടാല്‍ എവിടേക്കാണോ എന്നൊന്നും ചോദിക്കരുത്. എനിക്ക് കേരളം വലിയ ഇഷ്ടമാണ്. എനിക്കും കുടുബവുമൊക്കെയായി സമാധാനത്തോടെ ജീവിക്കണം. കാര്യങ്ങള്‍ നിയമപരമായി തന്നെ നടക്കും. ചാകാന്‍ പോകുന്നവന്‍ എന്ന് പറഞ്ഞാലും എന്റെ അച്ഛന്‍ എന്നെ വിശ്വസിച്ച് തന്നതാണ്. ആ നന്മ ചെയ്തിട്ടെ പോകുകയുള്ളു.

രജിസ്ട്രേഷനും മറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ ആഴ്ച തന്നെയുണ്ടാകും. ആ രജിസ്ട്രേഷന്‍ തടയാന്‍ ആര് ശ്രമിച്ചാലും അത് നടക്കത്തില്ല. ചെറിയ ആളുകള്‍ക്ക് ഇത് ചെയ്യാന്‍ സാധിക്കില്ല. എന്നെക്കുറിച്ച് അറിയാവുന്ന ആളുകളാണ് ചെയ്യുന്നത്. അവർ പവർഫുള്ളാണ്. ഇന്നോ നാളെയോ ഞാന്‍ മരിച്ച് പോയാല്‍ ആ സ്വത്ത് ആർക്ക് പോകുമെന്നൊക്കെയാണ് പറയുന്നത്.
ഭീഷണി കോളുകളൊക്കെ വന്നിട്ടുണ്ട്. ആ വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരുടെ പേരും ഞാന്‍ എടുത്ത് പറയുന്നില്ല. ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ എന്റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് സങ്കടമാണ്. എങ്കിലും പറയുകയാണ്. അച്ഛന്‍ മരിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് തന്ന സ്വത്താണ്. ഇന്നും വീതം വെയ്പ്പ് പൂർണ്ണമായിട്ടില്ല. ഞങ്ങള്‍ മക്കള്‍ തമ്മില്‍ ഒരു തർക്കവുമില്ലെന്നും ബാല പറയുന്നു.
മാനസികമായും ശാരീരികമായും പ്രശ്നങ്ങളുണ്ട്. വർഷങ്ങളായി എന്റെ കുടെയുണ്ടായിരുന്ന ചിലരൊക്കെ എനിക്കെതിരായി തിരിഞ്ഞു. അവരെ പൈസ കൊടുത്ത് മാറ്റുകയാണ്. അവർക്ക് ഞാന്‍ ഒരു ദ്രോഹവും ചെയ്തിട്ടില്ല. ചില ഉദാഹരണമൊക്കെ പറയാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്കൊന്നും പറയാനാകില്ല. എന്റെ വാ മൂടപ്പെട്ടിരിക്കുകയാണ്.
എന്റെ കാര്യത്തില്‍ ഞാന്‍ വളരെ ക്ലിയറാണ്. നൂറ് ശതമാനം അടുത്ത് തന്നെ ഞാന്‍ കല്യാണം കഴിക്കും. നിയമപരമായി തന്നെയാകും കല്യാണം. എന്റെ സ്വത്ത് ആർക്ക് പോകുമെന്ന് ഞാന്‍ തീരുമാനിക്കും. ഞാന്‍ ആശുപത്രി കെട്ടും, അല്ലെങ്കില്‍ എനിക്ക് തോന്നിയാല്‍ വെറുതെ ആളുകള്‍ക്ക് കൊടുക്കും, അല്ലെങ്കില്‍ കളയും. അതിലൊക്കെ തീരുമാനം എന്റെതാണ്. ആരേയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല.
സ്വത്തുമായി ബന്ധപ്പെട്ട വാർത്ത വന്നതിന് പിന്നാലെ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആ വാർത്തയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ തമിഴ് മാധ്യമങ്ങള്‍ എടുത്ത് നോക്കാം. അല്ലാതെ എനിക്ക് ആരോടും വാശിയും വൈരാഗ്യവുമൊന്നും ഇല്ല. എനിക്ക് മനഃസമാധാനമായി ജീവിക്കണം. പുതിയ കുടുംബവും അതില്‍ മക്കളും വേണം, നല്ല സിനിമകള്‍ ചെയ്യണം. ഞാന്‍ മാത്രമല്ല, എന്റെ കൂടെയുള്ളവർക്കും നല്ലത് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്ത്.
അതേസമയം, ബാലയുടെ പുതിയ ഭാര്യ ആരായിരിക്കുമെന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയർന്ന് കഴിഞ്ഞു. വിവാഹം ഉറപ്പിച്ച സാഹച്യരത്തിലാണോ താരം ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. സിനിമ നടി ആയിരിക്കുമോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സെലിബ്രിറ്റി ആയിരിക്കുമോ ബാലയുടെ പുതിയ പങ്കാളിയെന്ന ചോദ്യവും ആളുകള്‍ ഉയർത്തുന്നു.












Click it and Unblock the Notifications