Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതക്ക് ബാലയുടെ മറുപടി: ആ വാക്ക് ഞാന്‍ തെറ്റിച്ചിട്ടില്ല; കിട്ടേണ്ടത് കിട്ടും, ഞങ്ങള്‍ക്കും കുഞ്ഞ് വരുന്നു

മുന്‍ ഭാര്യ അമൃത സുരേഷ് നല്‍കിയ കേസില്‍ വിശദീകരണവുമായി നടന്‍ ബാല. തന്റെ ഭാഗം വ്യക്തമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലൂടെയാണ് താന്‍ കടന്ന് പോകുന്നതെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ താരം പറയുന്നത്. ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ കൃത്രിമം കാണിച്ചു എന്നു കാട്ടി അമൃത സുരേഷ് നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ഈ മാസം ഏഴിന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും വിവരം പുറത്ത് വരുന്നത് ഇപ്പോഴാണ്. ഇതിന് പിന്നാലെയാണ് ബാലയുടെ വിശദീകരണം. 'എന്റേത് ഒരു ബുദ്ധിമുട്ടേറിയ സാഹചര്യാണ്. ഇനി ഇതുമായി ബന്ധപ്പെട്ട് ഒരിക്കലും പേരെടുത്ത് സംസാരിക്കില്ലെന്ന് കോടതിയിലും പൊലീസിലും ഞാന്‍ വാക്ക് കൊടുത്തതാണ്. അന്ന് മുതല്‍ ഇന്നുവരെ എന്റെ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്' ബാല പറയുന്നു.

bala-amrutha

കേസിന് മുകളില്‍ കേസ് കൊടുത്ത് എന്റെ വായ അടച്ചിട്ട് മിണ്ടാതിരിക്ക് എന്ന് പറഞ്ഞ് മറ്റവരെല്ലാം സംസാരിച്ചുകൊണ്ടിരിക്കും. സംസാരിച്ച് കഴിഞ്ഞാല്‍ എന്റെ മേല്‍ അടുത്ത കേസ് വരും. സംസാരിച്ചില്ലെങ്കില്‍ അതിലും വലിയ കാര്യങ്ങള്‍ വരും. സത്യത്തില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്. സംസാരിക്കണോ? സംസാരിക്കാതിരിക്കണോ? മിണ്ടിയാലും കുഴപ്പം മിണ്ടിയില്ലെങ്കിലും കുഴപ്പം.

ഞാന്‍ എന്റെ ഭാര്യയോടൊപ്പം സന്തോഷമായി ഇരിക്കുന്നു. ഞങ്ങള്‍ക്ക് ഒരു കുട്ടി വരാന്‍ പോകുന്നു. ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങള്‍ പോകുകയാണ്. അവർക്ക് അർഹതപ്പെട്ടത് തീർച്ചയായും അവർക്ക് കിട്ടും. പക്ഷെ വ്യാജ രേഖ ചമച്ചു എന്നുള്ളത് ബാലയ്ക്ക് അർഹതപ്പെട്ട വാക്ക് അല്ല. അത് വലിയ തെറ്റാണ്. ഞങ്ങള്‍ ചെയ്ത നന്മയ്ക്ക് എല്ലാം വിഷം വെക്കുന്നത് പോലെയാകും അത്. അങ്ങനത്തെ വാക്കുകള്‍ മാധ്യമങ്ങള്‍ യൂസ് ചെയ്യരുത്. അങ്ങനെ ഒരാള്‍ അല്ല ബാലയെന്നും ബാല പറയുന്നു.

മാമാ ആരുടേയും കാര്യങ്ങളില്‍ തലയിടാതെ സമാധാനത്തോടെ ഇരിക്കണമെന്ന് കരുതുമ്പോള്‍ മറുവശത്ത് നിന്നും ഇങ്ങനെ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ് ഭാര്യ കോകിലയും വ്യക്തമാക്കുന്നു. വീഡിയോയുടെ കമന്റ് ബോക്സില്‍ വലിയ പിന്തുണയും അദ്ദേഹത്തിന്റെ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നു.

'ബാല നിങ്ങളുടെ ഇപ്പോളത്തെ സന്തോഷം അവർക്കു സഹിക്കാൻ പറ്റുന്നില്ല. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു. നിങ്ങളെ വേണ്ടാന്ന് പഴയ ഭാര്യ, കൊച്ചു ഉൾപ്പെടെ പറഞ്ഞതാണ്. നിങ്ങളുടെ പണം പക്ഷെ കൊച്ചിനും അവർക്കും വേണം. നിങ്ങളുടെ ഇപ്പോളത്തെ സമാധാനം നശിപ്പിക്കാനുള്ള വരവ് മൈൻഡ് ചൈയ്യേണ്ട. അപ്പനെ പേടി, ഭയം. പക്ഷെ 10 കഴിഞ്ഞു പഠിക്കാൻ അപ്പന്റെ ക്യാഷ് വേണം എന്ന് പറയുന്നത് എന്ത് കഷ്ടമാണ്' എന്നാണ് സന്തോഷ് വർഗീസ് എന്നയാള്‍ കുറിച്ചത്.

പ്രിയപ്പെട്ട ബാല മിണ്ടേണ്ട കാര്യമില്ല. ഒന്നിനോടും പ്രതികരിക്കേണ്ട. പ്രതികരിച്ചാൽ മാത്രേ അവർ ഉദ്ദേശിക്കുന്ന കാര്യത്തിലേക്ക് നിങ്ങളെ കൊണ്ട് വരാൻ കഴിയു. അതുകൊണ്ട് ഇപ്പോഴത്തെ നിങ്ങളുടെ സന്തോഷം അതിലേക്ക് ഒന്നും കൊണ്ട് വരേണ്ട. നിങ്ങളെ അറിയാവുന്നവർക്ക് നിങ്ങളെ അറിയാം. ഇപ്പോഴത്തെ ഈ ലൈഫ് അവർക്ക് കൊള്ളുന്നുണ്ട് അത് തന്നെയാണ് കാര്യം. മൈൻഡ് ചെയ്യേണ്ട... ഇതിനെക്കുറിച്ച് പറഞ്ഞ് ഇനി പ്രേക്ഷകരുടെ അനിഷ്ടം വാങ്ങേണ്ട - എന്ന് ആശ കണ്ണന്‍ എന്നയാളും അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+