Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോകിലയുടെ ഫോട്ടോ പുറത്തു വന്നതിന് പിന്നില്‍ എലിസബത്ത്? ബാല പറഞ്ഞത് വളരെ മോശം കാര്യം: ആരും കാണുന്നില്ലേ?'

തനിക്ക് സമൂഹമാധ്യങ്ങളിലൂടെയും മറ്റും നേരിടേണ്ടി വരുന്ന ഭീഷണികളെക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് നടന്‍ ബാലയുടെ മുന്‍ ഭാര്യ എലിസബത്ത് ഉദയന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാലയുടേയും ഭാര്യ കോകിലയുടേയും പ്രതികരണമുണ്ടാകുന്നത്. ഇരുവരും എലിസബത്തിന്റെ പേര് നേരിട്ട് പറയുന്നില്ലെങ്കിലും ഇവർ ലക്ഷ്യം വെക്കുന്നത് എലിസബത്തിനെ തന്നെയാണെന്നായിരുന്നു ഒരുവിഭാഗം പ്രേക്ഷകർ പറഞ്ഞത്. എന്നാല്‍ ബാലയുടെ പോസ്റ്റിന് അടിയില്‍ കമന്റിട്ട ഒരു സ്ത്രീയേയാണ് കോകില ഉദ്ദേശിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നുവരുമുണ്ട്.

സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം കമന്റുകൾ എല്ലാം കാണാറുണ്ട്. മറ്റുള്ളവരുടെ ജീവിതത്തിൽ കടന്നുകയറി അഭിപ്രായം പറയാന്‍ ആരേയും അനുവദിക്കില്ലെന്നായിരുന്നു ബാലയുടെ പിറന്നാള്‍ ദിനത്തില്‍ കോകില പറഞ്ഞത്. അടുത്തിടെ പെട്ടെന്ന് ഒരു സ്ത്രീ, പേര് ഞാൻ പറയുന്നില്ല നിങ്ങൾക്കറിയാം ആളിനെ, അവർ വന്നു എന്തൊക്കെയോ മോശമായ കാര്യങ്ങള്‍ പറഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു.

bala-elizabeth

എലസബത്ത് ചില കാര്യങ്ങള്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോകിലയുടെ മേല്‍പറഞ്ഞ പ്രതികരണവും വരുന്നത്. ഇതോടെയാണ് ഇത് എലിസബത്തിനെ ലക്ഷ്യമിട്ടാണെന്ന പ്രചരണമുണ്ടായത്. തനിക്കെതിരെ വളരെയധികം മോശമായ കമന്റുകള്‍ വരുന്നുവെന്നായിരുന്നു എലിസബത്ത് പറഞ്ഞത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ വീഡിയോ ചെയ്യുന്നത് തുടരും. പരമാവധി നാണം കെട്ടിട്ടും, പരമാവധി ചതിക്കപ്പെട്ടിട്ടും, ഏറ്റവും മോശമായ അവസ്ഥയില്‍ നിന്നുമാണ് ഞാന്‍ ഇവിടം വരെ എന്തി നില്‍ക്കുന്നതെന്നായിരുന്നു എലിസബത്തിന്റെ വാക്കുകള്‍.

എലിസബത്തും ആരുടേയും പേര് എടുത്ത് പറയുന്നില്ലെങ്കിലും അവർ പറയുന്നത് ബാലയെക്കുറിച്ച് തന്നെയാണ് വിവി ഹിയർ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന വ്ളോഗർ വിവേക് അഭിപ്രായപ്പെടുന്നത്. എലിസബത്തിന് വേണമെങ്കില്‍ ബാലയുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങള്‍ വേണമെങ്കില്‍ വന്ന് പറയാമായിരുന്നു. എന്നാല്‍ അതിനേക്കുറിച്ചൊന്നും അവർ കമാന്ന് ഒരു അക്ഷരം മിണ്ടിയിട്ടില്ല. മാത്രമല്ല നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വീഡിയോസൊന്നും എന്റെ ഭാഗത്ത് നിന്നും കിട്ടാന്‍ പോകുന്നില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

അങ്ങനെ പറഞ്ഞ എലിസബത്ത് ഇപ്പോള്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെങ്കില്‍ ചില കാര്യങ്ങള്‍ അവരെ വ്യക്തിപരമായി ബാധിച്ചിട്ടുണ്ടാകും. ബാല എന്ന് പറയുന്ന ഒരു വ്യക്തി അവരുടെ ജീവിതത്തില്‍ നിന്നും മാറി. എന്നിട്ടും അതിനെക്കുറിച്ച് കമന്റ് ഇടുന്നതും, വിളിച്ചും മെസേജ് അയച്ചും ഭീഷണിപ്പെടുത്തുന്നതുമെല്ലാം ശുദ്ധ തെമ്മാടിത്തരമാണ്. യഥാർത്ഥത്തില്‍ ഇതിനെതിരെ നിയമപരമായ നടപട സ്വീകരിക്കുകയാണ് വേണ്ടതെന്നും വിവേക് പറയുന്നു.

ഒരു പ്രശ്നമുണ്ട്, അത് ഞാന്‍ പറഞ്ഞാല്‍ അവരുടെ ജീവിതത്തെ ബാധിക്കുമെന്നാണ് കോകില പറഞ്ഞത്. അത് ഒരു തരം ഭീഷണിയാണ്. എന്താണാവോ അത്രയും വലിയ കാര്യം. ബാലയ്ക്കും അമൃതയ്ക്കുമൊപ്പം കോകില നില്‍ക്കുന്ന ഒരു ഫോട്ടോ അടുത്തിടെ പുറത്ത് വന്നിരുന്നു. അതിന് കാരണം എലസബത്തായിരിക്കും എന്നാണ് അവർ ഉദ്ദേശിക്കുന്നത്. എലിസബത്ത് ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇനിയെങ്ങാനും അവർ എന്തേലും പറഞ്ഞ് തുടങ്ങിയാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് നിങ്ങള്‍ക്കായിരിക്കും.

'ഞാന്‍ ഒരു ഫോട്ടോ ഇറക്കട്ടുമാ, ജീവിതം നശിച്ചുപോകുമെന്ന്' ബാലയും പറയുന്നുണ്ട്. അതായത് ബാലയുടെ കയ്യില്‍ ഏതോ ഒരു ഫോട്ടോയുണ്ട്. ഒരു പെണ്‍കുട്ടിയേക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ലേ. ബാല പറഞ്ഞത് വളരെ തെറ്റായ കാര്യമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ കുറ്റം പറയുന്നത്. ആ ഫോട്ടോയെക്കുറിച്ച് ആളുകള്‍ ഏതൊക്കെ തരത്തില്‍ ചിന്തിക്കുമെന്നും വിവേക് ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+