'എലിസബത്ത് എന്നെ പറ്റിച്ച് 25 ലക്ഷവുമായി പോയി'; ബാലയുടെ ആ തട്ടിപ്പ് യൂട്യൂബില്‍ നോക്കിയാല്‍ കാണാം: ലിജേഷ്
നടന്‍ ബാലയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരനായ ലിജേഷ്. ബാലയ്ക്കെതിരായ മുന്‍ ഭാര്യ കോകില ഉന്നയിച്ച ആരോപണങ്ങള്‍ നിയമ പോരാട്ടത്തിലേക്ക് നീട്ടതിന് ഇടയിലാണ് ലിജേഷിന്റേയും രംഗപ്രവേശനം. ഭയപ്പെട്ട് ഇരുന്നിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഇപ്പോള്‍ പുറത്ത് പറയുന്നതെന്നും ലിജേഷ് തന്റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. തുടക്കത്തില്‍ ബാലയുടെ പേര് എടുത്ത് പറഞ്ഞായിരുന്നു ലിജേഷിന്റെ വെളിപ്പെടുത്തലെങ്കില്‍ രണ്ടാമത്തെ വീഡിയോയില്‍ ബാലയുടെ പേര് നേരിട്ട് പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഇദ്ദേഹം പണ്ട് മുതല്‍ തന്നെ തട്ടിപ്പാണെന്ന് യൂട്യൂബില്‍ സെർച്ച് ചെയ്താല്‍ മനസ്സിലാകും. ഒരു ഡോക്ടർ പദവി കിട്ടിയ കാര്യം വളരെ ആഘോഷപൂർവ്വം പത്രസമ്മേളനത്തിലൊക്കെ പറഞ്ഞിരുന്നു. അതിന്റെ വീഡിയോ യൂട്യൂബിലൊക്കെ കിടക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷം അത് കാശ് കൊടുത്ത് വാങ്ങിയതാണെന്ന് മനസ്സിലായി. കഴിഞ്ഞ ദിവസം ഞാന്‍ ഒരു ലേഡിയുടെ വീഡിയോ കണ്ടിരുന്നു. അതില്‍ പറയുന്നത് സിനിമ ആക്ടേഴ്സിനാണെങ്കില്‍ ഈ ഡോക്ടർ പദവി ഫ്രീയായി ലഭിക്കുമെന്നാണ്. സാധാരണക്കാരൊക്കെയാണെങ്കില്‍ 40000 രൂപ കൊടുക്കേണ്ടി വരുമെന്നും ലിജേഷ് പറയുന്നു.

ഇത്രയും കാര്യങ്ങള്‍ പറയുമ്പോള്‍ ഈ താരം എന്നെ അറിയില്ലെന്ന് പറയുമോയെന്ന് അറിയില്ല. പക്ഷെ നിങ്ങള്‍ ചെയ്യേണ്ടത് അദ്ദേഹത്തിന്റെ പണ്ടത്തെ കുറെ പിറന്നാള്‍ ആഘോഷ വീഡിയോയൊക്കെയുണ്ട്. അത് എടുത്ത് നോക്കിയാല്‍ നിങ്ങള്‍ക്ക് എന്നെ കാണാന്‍ സാധിക്കും. മാത്രവുമല്ല ഒരു സർജറിക്ക് വേണ്ടി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ കൂടെ നിന്നിരുന്നത് ഞാനാണ്. ആ സമയത്ത് മീഡിയയിലൊക്കെ എന്റെ മുഖവും വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്.
ആറാട്ടണ്ണന്‍ ബാലയ്ക്കെതിരെ ആ സമയത്ത് അദ്ദേഹം ഭയങ്കര കുടിയാണ് എന്നൊക്കെ പറയുന്ന ഒരു വീഡിയോ പുറത്ത് വന്നിരുന്നു. ആ സമയത്ത് ഞാനാണ് അദ്ദേഹത്തെ വിളിച്ച് ഇങ്ങനെയൊക്കെ ഈ സമയത്ത് പറയാമോയെന്ന് ചോദിക്കുന്നത്. അപ്പോള്‍ തന്നെ ആറാട്ടണ്ണന്‍ തിരികെ ചോദിക്കുകയാണ് എന്നാല്‍ ഞാന്‍ ആ പറഞ്ഞത് തിരുത്തി പറയട്ടേയെന്ന്. അങ്ങനെയുള്ള ആളെക്കുറിച്ച് എന്ത് പറനായാണെന്നും ലിജേഷ് ചോദിക്കുന്നു.
ആശുപത്രിയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം കൊല്ലത്ത് ഒരു പരിപാടി ഉണ്ടായിരുന്നു. ഞാനും അദ്ദേഹത്തിന്റെ കൂടെ പോകുന്നുണ്ട്. ആ പരിപാടിയില്‍ എം എല്‍ എയൊക്കെ പങ്കെടുക്കുന്നുണ്ട്. പക്ഷെ ഈ താരം മനഃപ്പൂർവ്വം പരിപാടിയില്‍ പോകുന്നത് വൈകിപ്പിച്ചു. മോശമല്ലേ എന്ന് ചോദിച്ചപ്പോള്‍ വൈകി ചെന്നാലെ വെയിറ്റ് ഉണ്ടാകുകയുള്ളു എന്നാണ് പറഞ്ഞത്. ഇദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറാണ്. തിരശ്സീലയില്‍ അല്ല, ജീവിതത്തില്‍ ആണെന്ന് മാത്രം.
ഈ കാണിക്കുന്നതൊക്കെ കണ്ടിട്ട് എങ്ങനെയാണ് മിണ്ടാതിരിക്കുന്നത്. പൈസ കണ്ടിട്ടൊന്നും അല്ല അദ്ദേഹത്തിന്റെ കൂടെ നിന്നത്. എനിക്ക് ഒരു പ്രോജക്ട് ചെയ്യണം എന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള വ്യക്തിയോടൊപ്പം നിന്ന് പടം ചെയ്താല്‍ അത് എവിടെ എത്തും എന്ന് മനസ്സിലാക്കിയതോടെയാണ് ഞാന്‍ ആ നീക്കത്തില്‍ നിന്നും പിന്മാറിയത്.
ഈ പറയുന്ന സുപ്രധാന നടന്‍ സർജറി കഴിഞ്ഞ് റൂമിലേക്ക് ഷിഫ്റ്റ് ആകുന്ന ദിവസം അതുവരേയുള്ള കണക്കും കാര്യങ്ങളുമെല്ലാം കൃത്യമായി എന്റെ സഹോദരി എലിസബത്തിന്റെ കയ്യില്‍ കൊടുത്തിട്ടാണ് അവിടെ നിന്നും മടങ്ങുന്നത്. നിനക്ക് ഇവിടെ നിന്നാല്‍ പണി കിട്ടുമെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവർ അന്ന് അത് കേട്ടില്ല. ബുദ്ധിശൂന്യതയായിരിക്കാം. കിട്ടിയപ്പോള്‍ അവള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നാണ് തോന്നുന്നത്. എലസിബത്തിനെ അവിടെ കാണാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ 'അവള്‍ എന്നെ പറ്റിച്ച് 25 ലക്ഷവുമായി പോയി' എന്നാണ് പറഞ്ഞതെന്നും ലിജേഷ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications