ബാലയല്ല, എന്റെ ഡാഡിയാണ് ചിലവ് ചെയ്തത്', എലിസബത്തിൻറെ വീഡിയോ..അന്നേ സൂചന നൽകി?
നടൻ ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ഏറ്റവും കൂടുതൽ പേർ ചർച്ച ചെയ്യുന്നത് ബാലയുടെ മുൻ ഭാര്യ എലിസബത്തിനെ കുറിച്ചാണ്. ഗായിക അമൃത സുരഷേുമായി വേർപിരിഞ്ഞതിന് പിന്നാലെ 2021 ലായിരുന്നു ബാല തൃശൂർ സ്വദേശിയും ഡോക്ടറുമായ എലിസബത്തിനെ വിവാഹം കഴിച്ചത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇരുവരും അകന്നു.
പതിവായി ഒരുമിച്ച് വീഡിയോ ചെയ്യുന്ന ബാലയും എലിസബത്തും ഒരുമിച്ച് വീഡിയോയിൽ എത്താതിരുന്നതോടെയാണ് ഇരുവരും പിരിഞ്ഞോയെന്ന സംശയം ആദ്യം ആരാധകർ പ്രകടിപ്പിച്ചത്. എന്നാൽ രണ്ട് പേരും ഈ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് എലിസബത്ത് ഇപ്പോൾ തനിക്കൊപ്പം ഇല്ലെന്ന് ബാല തുറന്ന് പറഞ്ഞത്. എലിസബത്ത് തനി തങ്കമാണ്. എന്നാൽ ഇപ്പോൾ എന്റെ കൂടെയില്ല. വിധി', എന്നായിരുന്നു ബാലയുടെ വാക്കുകൾ.

ഇതോടെ എലിബത്തിന്റെ സോഷ്യൽ മീഡിയ പേജിൽ അവരുടെ ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ ബാലയുമായി പിരിയാനുണ്ടായ കാരണമെന്താണെന്ന് ആരാധകർ നിരന്തരം ചോദ്യം ഉയർത്തി. എന്നാൽ ഇത്തരം ചോദ്യങ്ങൾ പൂർണമായും എലിസബത്ത് അവഗണിച്ചു. തന്റെ കാര്യങ്ങളും ജീവിതത്തിലെ പുതിയ സന്തോഷങ്ങളുമെല്ലാം അവർ ആരാധകരുമായി പങ്കിട്ടു. യുട്യൂബിലൂടെയും എലിസബത്ത് പല വീഡിയോകളും പങ്കുവെച്ചിരുന്നു.
ബാലയുടെ വിവാഹത്തിന് പിന്നാലെ എലിസബത്തിന്റെ ഈ പഴയ വീഡിയോകൾ വൈറലാകുന്നുണ്ട്. നാർസിസിസ്റ്റുകളെ കുറിച്ച് എലിസബത്ത് ഒരു വീഡിയോ സീരീസ് ചെയ്തിരുന്നു. അതിൽ പറയുന്നത് സ്വഭാവസവിശേഷതകൾ ബാലയുടേതായിരുന്നോയെന്നും അവർ നടന്റെ റിയൽ ക്യാരക്ടറിനെ കുറിച്ച് സൂചന തന്നതാണോയെന്നൊക്കെയാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. എലിസബത്തിന്റെ വീഡിയോകൾക്കും ഫോട്ടോകൾക്കും താഴെ നിരവധി പേർ ബാല നാർസിസിസ്റ്റ് ആണെന്ന് പറഞ്ഞിട്ടുണ്ട്. ബാല എലിസബത്തിനോട് ധാഷ്ട്യം കാണിക്കുന്ന അവസരങ്ങളിൽ ബാലയെന്ന നാർസിസിസ്റ്റിൽ നിന്നും ഓടി രക്ഷപ്പെട്ടോയെന്ന് പോലും പലരും കുറിച്ചിരുന്നു.
ചാരിറ്റിക്ക് പണം നൽകുന്നുവെന്ന് പറയുമ്പോഴും ഇതൊക്കെ പാടി നടക്കുന്നതിൽ ബാലയ്ക്കെതിരെ പലപ്പോഴും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ബാല സ്വന്തം ഭാര്യമാരോട് പോലും പണത്തിന്റെ കണക്ക് പറയാറുണ്ടെന്നാണ് ആരാധകർ പറയുന്നത്. മുൻപ് എലിസബത്തിനോട് ഇത്തരത്തിൽ പറഞ്ഞൊരു വീഡിയോയും ഇപ്പോൾ വൈറലാകുന്നുണ്ട്. ബാലയുടെ ഇപ്പോഴത്തെ അഭിഭാഷക ഒരിക്കൽ എലിസബത്തിന് മെഹന്തി ഇട്ട് നൽകുമ്പോൾ ബാല എലിസബത്തിനെ പരിഹസിക്കുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. താൻ വിവാഹത്തിന് അണിഞ്ഞൊരുങ്ങിയപ്പോൾ ഇതുപോലെ മൈലാഞ്ചി ഉപയോഗിച്ചിട്ടുണ്ടെന്നാണ് എലിസബത്ത് പറയുന്നത്. ഇതിനിടയിൽ കയറി എന്റെ പണം കൊണ്ട് എന്ന് ബാല പറയുന്നുണ്ട്. എന്നാൽ അല്ലെന്നും തന്റെ ഡാഡിയാണ് പണം ചിലവാക്കിയത് എന്നുമാണ് വീഡിയോയിൽ എലിസബത്ത് പറയുന്നത്.
തന്റെ മുൻ ഭാര്യയായ അമൃതയ്ക്കും മകൾക്കും വിവാഹമോചന സമയത്ത് ഒരുപാട് പണം നഷ്ടപരിഹാരമായി നൽകിയതായി ബാല പറഞ്ഞിരുന്നു. എന്നാൽ താൻ പണമൊന്നും വാങ്ങിയിരുന്നില്ലെന്നാണ് അമൃത സുരേഷ് വ്യക്തമാക്കിയത്. അമൃത വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങൾ വാങ്ങി നൽകിയത് ബാലയാണെന്ന ആരോപണത്തിനെതിരേയും നേരത്തേ അമൃത രംഗത്തെത്തിയിരുന്നു. തന്റെ വീട് വിറ്റാണ് ആഭരണങ്ങൾ വാങ്ങിയതെന്നും ഇതിന് തന്റെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്നുമാണ് അമൃത പറഞ്ഞത്.












Click it and Unblock the Notifications