Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല 'അങ്ങനെ തളരില്ല'; പുതിയ വീഡിയോയുമായി താരം, നടനെ ഭിത്തിയിലൊട്ടിച്ച് കമന്റുകൾ..മറുപടിയുമായി ബാലയും

കഴിഞ്ഞ ദിവസമാണ് നടൻ ബാലയെ മുൻ ഭാര്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നും മകളെ മാനസിക സമ്മർദ്ദത്തിലാക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചുള്ള പരാതിയിലായിരുന്നു കടവന്ത്ര പോലീസ് നടനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയ വഴിയും അഭിമുഖങ്ങളിലൂടെയും മുൻ ഭാര്യയ്ക്കെതിരെ ബാല രംഗത്തെത്തിയിരുന്നു. മുൻഭാര്യയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലടക്കമായിരുന്നു നടന്റെ പ്രതികരണം. മകളെ തന്നിൽ നിന്നും അകറ്റുകയാണെന്നും അച്ഛനെന്ന നിലയിൽ തന്റെ അവകാശങ്ങൾ നിറവേറ്റാൻ മുൻ ഭാര്യയും കുടുംബവും അനുവദിക്കുന്നില്ലെന്നുമാണ് ബാല പറഞ്ഞത്. അഭിമുഖങ്ങളിൽ ഇക്കാര്യം ആവർത്തിച്ചതോടെ മകൾ തന്നെ നടനെതിരെ രംഗത്തെത്തുകയായിരുന്നു. തന്നേയും അമ്മയേയും വെറുതെ വിടണം എന്നായിരുന്നു കുട്ടിയുടെ അപേക്ഷ.

balaamritha

വളരെ ചെറുപ്പം മുതൽ തന്നെ തന്നേയും അമ്മയേയും അദ്ദേഹം ദ്രോഹിച്ചു, തനിക്ക് അദ്ദേഹത്ത ഇഷ്ടമല്ല, അദ്ദേഹത്തിന്റെ വീട്ടിൽ പോകുന്നത് പോലും താത്പര്യമില്ലെന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിലൂടെ മകൾ പറഞ്ഞത്. മുൻപ് തന്നെ ചെന്നൈയിലെ വീട്ടിൽ കൊണ്ട് പോയിട്ട് ഭക്ഷണം കഴിക്കാൻ പോലും തന്നില്ലെന്നും അമ്മയെ ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും കുട്ടി ഏറെ വിഷമത്തോടെ പങ്കുവെച്ചിരുന്നു.

മകളുടെ വീഡിയോ പുറത്തുവന്നതോടെ അതുവരെ നടനെ പിന്തുണച്ചിരുന്ന പലരും താരത്തിനെ രംഗത്തെത്തി. ഫേസ്ബുക്കിൽ ബാലയുടെ പേജിൽ കടുത്ത വിമർശനമാണ് നടനെതിരെ പലരും ഉയർത്തിയത്. ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെയാണ് കഴിഞ്ഞ ദിവസം നടനെ പോലീസ് അറസ്റ്റ് ചെയ്തത്. മുൻ ഭാര്യയ്ക്കും മകൾക്കുമെതിരെ യാതൊരു തരത്തിലുള്ള പ്രതികരണവും സോഷ്യൽ മീഡിയയിലൂടെ നടത്തരുതെന്ന കർശന വ്യവസ്ഥയിലാണ് താരത്തിന് കോടതി ജാമ്യം നൽകിയത്.

ഇപ്പോഴിതാ വീട്ടിലെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ് ബാല. തന്റെ മേക്കപ്പ് മാൻ പുതിയ കാർ വാങ്ങിയതിന്റെ വീഡിയോ ആണ് ബാല പങ്കുവെച്ചത്. വീഡിയോയിൽ വളരെ സന്തോഷവാനാണ് താരം. താൻ അങ്ങനെയൊന്നും തളരില്ലെന്ന് വീഡിയോയിൽ ബാല പറയുന്നുണ്ട്. അതേസമയം താരത്തിന്റെ പുതിയ വീഡിയോയ്ക്ക് താഴെയും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 'ഒരു പെണ്ണിന്റെ ജീവിതം ഇല്ലാതാക്കി. ഉണ്ടായ കുഞ്ഞിന് സ്നേഹവും സംരക്ഷണവും നൽകിയിട്ടും ഇല്ല. ആരെ കാണിക്കാൻ ആണോ ഈ ഗോഷ്ടി. അവരുടെ കണ്ണീരിന് കാലം കണക്ക് പറയും ഒരുനാൾ, ഉറപ്പ്', ഒരാൾ കുറിച്ചു. പോലീസിലും കേസിനുമൊക്കെ പോകുന്നതിന് മുൻപ് ആദ്യം ബാല ചെയ്യേണ്ടത് ഒരു സൈക്കാട്രിസ്റ്റിനെ കാണുകയാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്. ഇതിന് നീ ആദ്യം ചെയ്യേണ്ടത് നിന്റെ വായ അടക്കി വെച്ച് സ്വന്തം കാര്യം നോക്കൂയെന്ന് ബാല മറുപടി നൽകി.

അതേസമയം നടനെ പിന്തുണച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഇനി പ്രശ്നങ്ങൾക്കൊന്നും പോകാതെ സ്വന്തം കാര്യം നോക്കി മുന്നോട്ട് പോകൂവെന്നാണ് ചിലർ കുറിച്ചത്. പോസിറ്റീവായി സന്തോഷത്തോടെ തുടരൂവെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+