Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല ഇപ്പോൾ എവിടെയാണ്? ദൈവം ഞങ്ങളോടൊപ്പം ഉണ്ടെന്ന് താരം; രണ്ട് മാസത്തിനുള്ളിൽ എന്താണ് സംഭവിക്കാൻ പോകുന്നത്?

മലയാളി അല്ലെങ്കിലും വർഷങ്ങളായി കേരളത്തിലാണ് നടൻ ബാല താമസിക്കുന്നത്. ദിവസങ്ങൾക്ക് മുൻപാണ് താരം കൊച്ചി വിടുന്ന കാര്യം അറിയിച്ചത്. കൊച്ചി വിടുകയാണെന്നും താൻ പോകുന്നത് ഒരുപാട് ദൂരേയ്ക്ക് അല്ലെന്നും താരം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇപ്പോൾ ബാല ഫേസ്ബുക്കിൽ പുതിയ വീഡിയോ പങ്കിട്ടിരിക്കുകയാണ്.

കോകിലയുടെ കൈപിടിച്ച് ഒരു വീടിനകത്തേക്ക് കയറുന്നതാണ് വീഡിയോ. കായലോരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ജീവിതത്തിൽ ശുഭകരമായി എന്തോ സംഭവിക്കാൻ പോകുന്നുവെന്ന വ്യക്തമാക്കുന്ന ഒരു കുറിപ്പും വീഡിയോയ്ക്ക് ഒപ്പം ബാല പങ്കുവെച്ചിട്ടുണ്ട്.

KOKILA

ദൈവം ഞങ്ങളോടൊപ്പം ഉണ്ട്. എന്ത് തന്നെയായാലും നല്ല കാര്യങ്ങൾ മാത്രം സംഭവിക്കും. മരിച്ച ഒരാൾക്ക് ജീവൻ നൽകാൻ ദൈവം തീരുമാനിച്ചാൽ, എല്ലാ പോരാട്ടങ്ങളിലും അവനെ സംരക്ഷിക്കാനും അവനറിയാം. ഞാൻ കൊച്ചി വിട്ടെങ്കിലും എപ്പോഴും ഞാൻ നിങ്ങളുടെ ഹൃദയത്തിൽ നിൽക്കും.

രണ്ട് മാസത്തിനുള്ളിൽ ഞാൻ ശാരീരികമായി ബി​ഗ് ബി ബാലയെ പോലെ തിരിച്ചെത്തും, തുടർന്ന് സ്ക്രീനിൽ ഉണ്ടാകും.ഏറ്റവും വലിയ സന്തോഷത്തോടെ ബാലയും കോകിലയും, എന്നാണ് ബാല കുറിച്ചത്.

വീഡിയോയിൽ കാണുന്ന സ്ഥലം കേരളം പോലെ തന്നെയാണ് തോന്നുന്നത്. എന്നാൽ ഇത് വീടാണോ റിസോർട്ട് ആണോ എന്നൊന്നും വ്യക്തമല്ല.
എന്തായാലും വലിയൊരു മാറ്റം ബാലയ്ക്ക് വരാൻ പോകുന്നുണ്ടെന്ന സൂചനയാണ് ബാല നൽകിയിരിക്കുന്നത്. ഞായറാഴ്ചയാണ് താൻ കൊച്ചി വിടുകയാണെന്ന കാര്യം അറിയിച്ചത്.

താൻ ചെയ്ത നന്മകൾ തുടരുക തന്നെ ചെയ്യുമെന്നും എന്നാൽ കൊച്ചിയിൽ ഉണ്ടാവില്ലെന്നും താരം പറഞ്ഞിരുന്നു.
ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല, എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് എന്നും ബാല പറഞ്ഞിരുന്നു.

തന്നെ സ്നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും സ്നേഹിക്കണമെന്നും തന്റെ കുടുംബത്തിന് വേണ്ടിയും ആരോഗ്യത്തിന് വേണ്ടിയും മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടിയും തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും പരിഭവമില്ലെന്നും ബാല വ്യക്തമാക്കിയിരുന്നു.
പുതിയ വിശേഷം പങ്കുവെച്ചെങ്കിലും എവിടെയാണ് ഉള്ളതെന്ന് ബാല വീഡിയോയിൽ പറയുന്നില്ല.

അതേ സമയം അടുത്തിടെയാണ് ബാല വീണ്ടും വിവാഹം കഴിച്ചത്. തന്റെ മുറപ്പെണ്ണായ കോകിലെയാണ് താരം വിവാഹം ചെയ്തത്. അമൃത സുരേഷുമായി വേർപിരിഞ്ഞ ശേഷം ഡോ. എലിസബത്തിനെ താരം വിവാഹം ചെയ്തിരുന്നു. ഈ ബന്ധവും അവസാനിപ്പിച്ച ശേഷമാണ് കോകിലയെ ബാല വിവാഹം ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+