ബാല പറയാൻ പോകുന്ന ആ സന്തോഷ വാർത്ത എന്തായിരിക്കും? ഫോട്ടോയ്ക്ക് പിന്നാലെ ചർച്ച
സോഷ്യൽ മീഡിയിയൽ വളരെ സജീവമായി നിൽക്കുന്ന താരമാണ് നടൻ ബാല. കഴിഞ്ഞ കുറച്ച് ദിവസമായി യൂട്യൂബർ അജു അലക്‌സുമായി ബന്ധപ്പെട്ട് പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അജുവിന്റെ ഫ്‌ളാറ്റിൽ കയറി ഭീഷണിപ്പെടുത്തിയെന്നും തോക്ക് ചൂണ്ടിയെന്നുമൊക്കെ ആരോപിച്ചായിരുന്നു പരാതി.
ബാല ഇത് നിഷേധിച്ച് രംഗത്ത് വരികയും അജുവിനെതിര കേസ് കൊടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. മാനനഷ്ട കേസിൽ നിന്ന് പിന്നോട്ട് പോവില്ലെന്നും ഒരു കോടിയാണ് അജുവിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതെന്നും ബാല പറഞ്ഞു. പലരും ബാല ചെയ്ത കാര്യം തന്നെയാണ് ശരിയെന്നാണ് പറയുന്നത്.

ഒരു ഭാഗത്ത് ഇത്തരം വിവാദം കത്തി നിൽക്കുമ്പോൾ ബാല ഇന്ന് പോസ്റ്റ് ചെയ്ത ഒരു ചിത്രവും ക്യാപ്ഷനുമാണ് വൈറൽ ആകുന്നത്. ഒര നല്ല വാർത്ത വരാൻ പോകുന്നുവെന്നാണ് ബാല പറഞ്ഞത്. ഇതോടെ അത് എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ്. നല്ല വാർത്ത വരാൻ പോകുന്നുവെന്ന് അല്ലാതെ മറ്റൊന്നും ബാല കുറിച്ചിട്ടുമില്ല. എന്തായാലും ഉടൻ ബാല കാര്യം വെളിപ്പെടുത്തുെമന്നാണ് ആരാധകർ കരുതുന്നത്. എന്തായാലും വാരാൻ പോകുന്നത് സന്തോഷമുള്ള കാര്യമാണല്ലോ, എന്നും അങ്ങനെ തന്നെ ഉണ്ടായാൽ മതി എന്നാണ് ഒരാളുടെ കമന്റ്.
നേരത്തേയും ബാല സോഷ്യൽ മീഡിിയയിൽ ബാല സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തിൽ ആരാധകർക്ക് ആശങ്ക ഉണ്ടായിരുന്നു. വളരെ ക്ഷീണിതനായിട്ടാണ് ബാലയെ കാണപ്പെട്ടത്. ആരാധകർ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാർച്ച് ആദ്യ വാരം ആണ് ബാലയെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളിൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു അദ്ദേഹം. ഇതിന് ഒരാഴ്ച മുൻപ് കരൾരോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും ഇതേ തുടർന്ന് ബാലയ്ക്ക് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു.
കരൾ മാറ്റ ശാസ്ത്രക്രിയയ്ക്ക് ശേഷം ബാല പൂർണ ആരോഗ്യാവാനാണ്. അദ്ദേഹം വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയും ഭാര്യയ്ക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയയോുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഇതിനിടയിലാണ് അജു അലക്സുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത്. ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയെ കൊണ്ട് സോഷ്യൽ മീഡിയയിലൂടെ ബാല മാപ്പ് പറയിപ്പിച്ചതിന് പിന്നാലെയാണ് വിവാദം തുടങ്ങിയത്. അജു ബാലയ്ക്കെതിരെ വീഡിയോ ചെയ്യുകയും ഇതിന് പിന്നാലെ ബാല ഇത് ചോദിക്കാൻ പോവുകയുമായിരുന്നു എന്നാണ് പറയുന്നത്. ഇതിന് പിന്നാലെയാണ് കേസ് ആയത്.












Click it and Unblock the Notifications