Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല ഇതൊക്കെ ചെണ്ടകൊട്ടി നാട്ടുകാരെ അറിയിക്കണോ? അത് പറഞ്ഞ് വെള്ളപൂശാന്‍ നോക്കുകയാണ്: സിജോ

അടുത്ത സുഹൃദ് ബന്ധം വെച്ച് പുലർത്തിയിരുന്ന രണ്ട് പേരായിരുന്നു നടന്‍ ബാലയും ബിഗ് ബോസ് താരമായ സായി കൃഷ്ണയും. എന്നാല്‍ ഇരുവരുടേയും ബന്ധത്തില്‍ അടുത്തിടെ വലിയ വിള്ളല്‍ വീഴുകയും ചെയ്തു. ബാല-കോകില വിവാഹവുമായി ബന്ധപ്പെട്ട് സായി കൃഷ്ണ നടത്തിയ പ്രതികരണം ബാലയെ ചൊടിപ്പിക്കുകയായിരുന്നു. ഇതോടെ സായിയുടെ അച്ഛന്റെ ചികിത്സയ്ക്ക് സഹായിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ബാല വിളിച്ച് പറയുകയും ചെയ്തു.

ബാലയുടെ തുറന്ന് പറച്ചിലിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി സായി കൃഷ്ണയും രംഗത്ത് വന്നു. അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടറെ ബന്ധപ്പെടാൻ മാത്രമാണ് ബാല സഹായിച്ചത്. അല്ലാതെ സാമ്പത്തിക സഹായമല്ല, എന്റെ പൈസ പോലും അച്ഛൻ വാങ്ങിയിട്ടില്ല, സ്വന്തം പൈസക്ക് ചികിത്സ നടത്തിയ ആളാണ് അദ്ദേഹമെന്നുമായിരുന്നു സായി കൃഷ്ണയുടെ മറുപടി.

bala-

ഇപ്പോഴിതാ ഈ വിഷയത്തില്‍ അടക്കം പ്രതികരണവുമായി സായിയുടെ സുഹൃത്ത് ബിഗ് ബോസിലെ സഹമത്സരാർത്ഥിയുമായ സിജോയും രംഗത്ത് വന്നിരിക്കുകയാണ്. സായി എന്റെ അടുത്ത സുഹൃത്താണ്. ബാലയുടേയും അടുത്ത സുഹൃത്തായിരുന്നു സായി. കൂടെ നിന്ന ആളാണ്. എന്നിട്ട് ഇപ്പോള്‍ അവനെ പറ്റിയും എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്. അതായത് ഒരു സമയം കഴിഞ്ഞാല്‍ കൂടെ നില്‍ക്കുന്ന ആളേയും തള്ളിപ്പറയും.

ആരും തന്നെ വിമർശിക്കാന്‍ പാടില്ലെന്നതാണ് ബാലയുടെ നയം. താനൊരു രാജാവിനെ പോലെ ഇങ്ങനെ നില്‍ക്കും. ബാക്കിയുള്ളവരൊക്കെ ഞാന്‍ പറയുന്നത് കേട്ട് അനുസരിച്ച് നിന്നോണം. സായിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ അഭിമുഖത്തില്‍ തന്നെ 250 കോടിയുടെ സ്വത്തിന്റെ കാര്യമൊക്കെ പറയുന്നുണ്ട്. അതൊന്നും നമ്മളാരും ചോദിച്ചിട്ടില്ല. എന്താണെന്ന് വെച്ചാല്‍ സ്വന്തം ഇഷ്ടത്തിന് ചെയ്യ്. അല്ലാതെ ഇതൊക്കെ ചെണ്ട കൊട്ടി നാട്ടുകാരെ അറിയിക്കേണ്ട ആവശ്യമുണ്ടോയെന്നും സിജോ ചോദിക്കുന്നു.

അരിയണ്ണന്‍ എന്ന് ബാല ഉദ്ദേശിച്ചത് സായിയെയാണ്. സായിതന്നെ പറഞ്ഞിട്ടുണ്ട് ഞാന്‍ അരിക്ക് വേണ്ടിയാണ് വീഡിയോ ചെയ്യുന്നതെന്ന്. സായിയുടെ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ബാലയെ വിളിച്ച് ആശുപത്രിയിലെ കാര്യങ്ങള്‍ ചോദിക്കുന്നു. സുഹൃത്തുക്കള്‍തമ്മില്‍ ചെയ്യുന്ന സ്വാഭാവികമായ കാര്യമാണ് ഇത്. അത് എന്തിനാണ് ഇങ്ങനെ വിളിച്ച് പറയുന്നതെന്ന് എനിക്ക്. ഒരു സഹായം ചെയ്തിട്ട് അത് വിളിച്ച് പറയുന്നത് എന്തിനാണ്.

സുഹൃത്തിന് സഹായം ചെയ്ത കാര്യം വിളിച്ച് പറഞ്ഞു എന്നിരിക്കട്ടെ, അതും മകള്‍ പറഞ്ഞ കാര്യങ്ങളുമായി എന്താണ് ബന്ധം. തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് ആ കുഞ്ഞ് പറയുമ്പോള്‍ ബാല ചെയ്ത ഒരു സഹായത്തിന്റെ പേരില്‍‌ അതിനെ എങ്ങനെയാണ് ഇല്ലാതാക്കി കളയുന്നത്. ബാലയുടെ മകള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ വലിയ പ്രധാന്യത്തോടെ എടുക്കണമെന്നാണ് സായി പറഞ്ഞത്. സായിയുടെ അച്ഛനുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞ് ബാല ഇപ്പോള്‍ അതിനെ വെള്ളപൂശാന്‍ നോക്കുകയാണ്.

ബാല എന്താണ് എന്ന് പറയുന്നതെന്ന് ബാലയ്ക്ക് തന്നെ അറിയില്ലേ. മീഡിയക്കാരെ വിശ്വാസം ഇല്ലെങ്കില്‍ എന്തിനാണ് അവരെ വിളിച്ച് കയറ്റുന്നത്. കുറച്ചുകാലം മുന്നേ ആറാട്ടണ്ണനും ബാലയും തമ്മില്‍ നല്ല ബന്ധമായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം തോക്കുമായി ആ ചെറുക്കന്റെ വീട്ടിലേക്ക് ബാല കയറി ചെല്ലുന്നു. പിന്നെ ബഹളങ്ങളാണ്.

അന്ന് ചെകുത്താനെതിരായി കുറച്ച് കാര്യങ്ങള്‍ ചെയ്തതിനാല്‍ അവനോടുള്ള എതിർപ്പുകൊണ്ട് ബാലയ്ക്ക് കുറച്ച് പിന്തുണ ലഭിച്ചിരുന്നു. എന്നിരുന്നാല്‍ തന്നെയും ബാല ചെയ്ത ആക്ട അംഗീകരിക്കാനാവുന്നതായിരുന്നില്ല. ബാല ചെയ്തുകൂട്ടുന്ന കാര്യങ്ങളെല്ലാം തന്നെ ഇത്തരത്തിലുള്ളതാണ്. ബാലയുടെ കൂടെ നില്‍ക്കുന്നവർക്കാണ് ഇതുകൊണ്ടെല്ലാം പ്രശ്നമുണ്ടാവുന്നത്. അത് മനസ്സിലാക്കി തിരുത്തിയാല്‍ ബാലയ്ക്ക് കൊള്ളാമെന്നും സിജോ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+