Get Updates
Get notified of breaking news, exclusive insights, and must-see stories!

പാപ്പുവിനെ വിളിക്കുന്നത് എന്തൊക്കെ മോശം കാര്യങ്ങളാണ്: ചിന്തിക്കാന്‍ പോലും കഴിയില്ല; കണ്ണീരണിഞ്ഞ് അമൃത സുരേഷ്

മുന്‍ ഭർത്താവും നടനുമായ ബാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ് രംഗത്ത്. തന്നെ മകളില്‍ നിന്നും അകറ്റാനായി അമൃത സുരേഷ് ശ്രമിക്കുന്നുവെന്ന ആരോപണം അടുത്തിടേയും ബാല ഉന്നയിച്ചിരുന്നു. ഇതോടെ ഈ ആരോപണത്തിന് മറുപടിയുമായി ഇരുവരുടേയും മകള്‍ തന്നെ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ മുന്നോട്ട് വന്നു.

ബാല നുണ പറയുകയാണെന്നും അച്ഛന്‍ മദ്യപിച്ച് അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നു എന്നത് അടക്കമുള്ള കാര്യങ്ങളും മകള്‍ അവന്തിക പറഞ്ഞു. ഇതിന് ബാല നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കേയാണ് സംഭവങ്ങളില്‍ കൂടുതല്‍ വിശദീകരണവുമായി അമൃത സുരേഷ് പുതിയ വീഡിയോയുമായി രംഗത്ത് വന്നിരിക്കുന്നത്.

bala-amrutha

ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ വളരെ ഗുരുതരമായ കാര്യങ്ങളാണ് അമൃത പറയുന്നത്. 'വെളുപ്പിന് അഞ്ച് മണിക്കാണ് ഞാന്‍ ഈ വിഡിയോ ഇടുന്നത്. ഞങ്ങള്‍ ആരും തന്നെ ഉറങ്ങിയിട്ടില്ല. അത്രയും വിഷമം നിറഞ്ഞ ഒരു സാഹചര്യത്തിലൂടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. അഭിനയിച്ച് സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. വളരെ ചെറുപ്പം മുതല്‍ തന്നെ എന്നെ നിങ്ങള്‍ക്ക് അറിയാം' അമൃത സുരേഷ് പറയുന്നു.

കഴിഞ്ഞ പതിനാല് വർഷമായി പലപ്പോഴും ഞാന്‍ മിണ്ടാതിരിക്കുകയാണ് ചെയ്തിട്ടുള്ളത്. ആ നിശബ്ദത കാരണം തന്നെ എന്നെ ഒരുപാട് വെറുക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഞാന്‍ നിങ്ങള്‍ ആരേയും കുറ്റപ്പെടുത്തുന്നത് അല്ല. കാരണം നിങ്ങള്‍ക്കാർക്കും പല കാര്യങ്ങളും അറിയില്ല. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. മകളുമായി ബന്ധപ്പെട്ട് ഒരു ഫേക്ക് ന്യൂസ് കൊടുത്തപ്പോള്‍ മാത്രമാണ് ഇതിന് മുമ്പ് ഞാന്‍ ഇതുപോലൊരു വീഡിയോയുമായി മുന്നോട്ട് വന്നത്.

കോവിഡ് വന്നിട്ട് ഞാന്‍ പാപ്പുവിനെ കാണിച്ചില്ലെന്നായിരുന്നു ആ ഫേക്ക് ന്യൂസ്. പിന്നീട് ചാനലുകാർ തന്നെ വന്ന് അത് ബാല ചേട്ടന്‍ പറഞ്ഞിട്ട് ഇട്ടതാണെന്ന് പ്രൂവ് ചെയ്തു. എന്നെ നിങ്ങളില്‍ പലരും വെറുക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. ആ വെറുപ്പ് മാറ്റാനൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. അതായത് അങ്ങനെ ഇംപ്രസീവ് ചെയ്ത് സംസാരിക്കാനൊന്നും എനിക്ക് അറിയില്ലെന്നും അമൃത സുരേഷ് പറയുന്നു.

എന്നോടുള്ള വെറുപ്പ് ഇപ്പോള്‍ പാപ്പുവിലേക്കും എത്തിയിരിക്കുകയാണ്. ഞങ്ങളുടേത് ചെറിയൊരു ഫാമിലിയാണ്. മകള്‍ ഇത്തിരിയെങ്കിലും സന്തോഷിച്ച് കാണുമ്പോള്‍ അപ്പുറത്ത് നിന്ന് പുതിയൊരു വീഡിയോ വരും. പലപ്പോഴും മകള്‍ തന്നെ എന്നോട് ചോദിച്ചിട്ടുണ്ട് മമ്മി എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തതെന്ന്. എന്നിട്ട് അവള്‍ തന്നെ മുന്‍കൈ എടുത്താണ് കഴിഞ്ഞ ദിവസം ഒരു വീഡിയോ എടുത്തതും ഷെയർ ചെയ്തത്.

എന്ത് കണ്ടന്റാണ് അവള്‍ ചെയ്തതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കഴിഞ്ഞ 12 വർഷമായി അനുഭവിച്ച കാര്യങ്ങള്‍ ആ കുഞ്ഞുകുട്ടിക്ക് അറിയാം. ഇനിയെങ്കിലും എന്റെ മമ്മി തെറ്റുകാരി അല്ലെന്ന് മനസ്സിലാക്കണമെന്ന് അവളുടെ പക്വതയുടെ അടിസ്ഥാനത്തില്‍ സംസാരിക്കുകയായിരുന്നു. എന്നാല്‍ അത് കഴിഞ്ഞ ഉടനെ തന്നെ പാപ്പുവിനെ കൂടുതല്‍ സൈബർ ബുള്ളിയിങിന് ഇട്ടുകൊടുക്കുന്ന രീതിയിലുള്ള ഒരു ഇമോഷണല്‍ വീഡിയോ അപ്പുറത്ത് നിന്നും വരുന്നത്.

കള്ളീ.. അഹങ്കാരി തുടങ്ങി ഒരു കുഞ്ഞു കുട്ടിയെ വിളിക്കാന്‍ പാടില്ലാത്തതായ കാര്യങ്ങളാണ് മലയാളികള്‍ കമന്റ് ചെയ്തിട്ടുള്ളത്. ഒരു അമ്മ എന്ന നിലയില്‍ എനിക്ക് അത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ്. മമ്മി ബ്രെയിന്‍വാഷ് ചെയ്യിച്ചു എന്നതൊക്കെയാണ് കൂടുതലായും വന്ന കമന്റുകളെന്നും അമൃത സുരേഷ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+