Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല വീണ്ടും വിവാഹതിനായി; വധു സിനിമ നടിയല്ല, മുറപ്പെണ്ണ്..ക്ഷേത്രത്തിൽ വെച്ചുള്ള വീഡിയോ വൈറൽ

നടൻ ബാല വീണ്ടും വിവാഹിതനായി. നടന്റെ അമ്മാവന്റെ മകളായ കോകില ആണ് വധു. ഇരുവരും ക്ഷേത്രത്തിൽ വിവാഹച്ചടങ്ങിനായി എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വീഡിയോയിൽ വെള്ള മുണ്ടും ഷർട്ടുമാണ് ബാലയുടെ വേഷം. കേരള വധുവിനെ പോലെയാണ് കോകില അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

താൻ വീണ്ടും വിവാഹിതനാകുമെന്ന് കഴിഞ്ഞ ദിവസം ബാല അറിയിച്ചിരുന്നു. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകരുതെന്നുണ്ടെന്നും ഇനിയും ഭാര്യയും കുഞ്ഞുങ്ങളും വേണമെന്നുമായിരുന്നു നടൻ പറഞ്ഞത്. മുൻ ഭാര്യ അമൃത സുരേഷുമായുണ്ടായ വിവാദങ്ങൾക്കും അറസ്റ്റിനും പിന്നാലെയായിരുന്നു വാർത്താസമ്മേളനത്തിൽ നടന്റെ പ്രഖ്യാപനം. 'എനിക്ക് മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയില്‍ അഭിനയിക്കണം. എന്‍റെ കുടുംബജീവിതത്തില്‍ ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ പോലും ആരും വരരുത്', എന്നായിരുന്നു ബാലയുടെ വാക്കുകൾ.

balamarriage

കന്നഡ സ്വദേശിയായ പെൺകുട്ടിയെ ആണ് ബാല ആദ്യം വിവാഹം കഴിച്ചതെന്ന് നേരത്തേ നടന്റെ മുൻ ഭാര്യയായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അദ്ദേഹവുമായുള്ള വിവാഹശേഷമാണ് താൻ അറിഞ്ഞതെന്നായിരുന്നു അമൃത പറഞ്ഞത്. 2010 ലായിരുന്നു അമൃതയെ ബാല വിവാഹം കഴിക്കുന്നത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു. എന്നാൽ ഈ ബന്ധത്തിന് അധികനാൾ ആയുസ് ഉണ്ടായിരുന്നില്ല. 2015 ൽ ഇരുവരും അകന്നു. 2019 ൽ നിയപരമായി വേർപിരിയുകയും ചെയ്തു. ഈ ബന്ധത്തിൽ ബാലയ്ക്ക് ഒരു മകളുണ്ട്.

വിവാഹമോചനത്തിന് ശേഷം അമൃതയ്ക്കൊപ്പമാണ് മകൾ കഴിയുന്നത്. തുടർന്ന് തന്നെ മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് പലപ്പോഴും ബാല പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അച്ഛനെന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ മുൻ ഭാര്യ നിഷേധിക്കുകയാണെന്നായിരുന്നു ബാലയുടെ പരാതി. അമൃത സുരേഷിന് ശേഷം ഡോക്ടറും തൃശൂർ സ്വദേശിയുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. എന്നാൽ ഇരുവരും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഈ വിവാഹ ബന്ധവും അധികനാൾ നീണ്ടില്ല. എന്നാൽ എന്തുകൊണ്ടാണ് ഈ ബന്ധം പിരിഞ്ഞതെന്ന് നടനോ എലിസബത്തോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ‌

balam

അമൃത നേരിട്ട പീഡനങ്ങൾ പോലെ തന്നെ എലിസബത്തും ബാലയിൽ നിന്നും ക്രൂര പീഡനം നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി അടുത്തിടെ അമൃതയുടെ ഒരു സുഹൃത്ത് രംഗത്തെത്തിയിരുന്നു. സഹികെട്ടാണ് അവർ വീട് വിട്ടതെന്നും പോലീസ് കേസുമായി മുൻപോട്ട് പോയെങ്കിലും ബാല എലിസബത്തിനെ ഭയപ്പെടുത്തുകയായിരുന്നുവെന്നുമാണ് സുഹൃത്ത് ഒരു വീഡിയോയിൽ ആരോപിച്ചത്.

തന്റെ 9 വയസുകാരി മകളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നുവെന്ന മുൻ ഭാര്യയുടെ പരാതിയിൽ കഴിഞ്ഞ ദിവസം നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ബാലയ്ക്കെതിരെ പരാതിയിൽ പറഞ്ഞിരുന്നു. കേസിൽ പിന്നീട് ബാലയ്ക്ക് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു. മുൻ ഭാര്യയെ കുറിച്ച് ഇനി അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന കർശന വ്യവസ്ഥയിലായിരുന്നു ജാമ്യം. ഇതിന് പിന്നാലെയാണ് താൻ വീണ്ടും വിവാഹിതനാകുന്നുവെന്ന് ബാല പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+