'എല്ലാം ചെയ്ത് കൊടുത്തിട്ടും നമ്മൾ വെറും വട്ടപ്പൂജ്യം'; കുറിപ്പുമായി ബാലയുടെ ഭാര്യ എലിസബത്ത്
കൊച്ചി: ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിന് പിന്നാലെയായിരുന്നു ഡോക്ടർ ആയ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. പിന്നീട് സോഷ്യൽ മീഡിയയിലെല്ലാം ഒരുമിച്ചെത്തി ആരാധകരുമായി ഇരുവരും വിശേഷങ്ങൾ പങ്കിടാറുണ്ടായിരുന്നു. ബാല അസുഖമായി ആശുപത്രിയിൽ കിടന്നപ്പോഴെല്ലാം എലിസബത്തായിരുന്നു ഒപ്പമുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി ഇരുവരേയും ഒരുമിച്ച് കാണാറില്ല. ഇതോടെ നടനും എലിസബത്തും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടയിൽ ഇപ്പോഴിതാ എലിസബത്ത് പങ്കിട്ടൊരു കുറിപ്പ് വലിയ ചർച്ചയാവുകയാണ്.
'സാധ്യമായതെല്ലാം നമ്മൾ ചെയ്ത് കൊടുത്താലും നമ്മളെ വട്ടപ്പൂജ്യമെന്ന് തോന്നിപ്പിക്കുന്ന ആരെങ്കിലും ഒരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും', എന്നായിരുന്നു എലിസബത്തിന്റെ കുറിപ്പ്. തന്റെ ഫോട്ടോയ്ക്കൊപ്പമാണ് എലിസബത്ത് ഇത് കുറിച്ചത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ബാലയുമായി എന്താ ഡിവോഴ്സ് ആയത് എന്നായിരുന്നു ഒരാൾ കുറിച്ചത്.

പ്രശംസയും ബഹുമാനവും കിട്ടാത്തിടത്ത് ഒരിക്കലും തുടരരുത്. നിങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് ജീവിക്കുക. നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ മറ്റൊരാൾക്ക് നൽകാതിരിക്കുക', എന്നായിരുന്നു മറ്റൊരു കമന്റ്. എല്ലാം സഹിക്കാൻ ദൈവം എലിസബത്തിനു ശക്തിയുണ്ടാകട്ടയെന്നും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.
നേരത്തേ എലിസബത്ത് തനിക്ക് ഒപ്പമില്ലെന്ന് ബാലയും വ്യക്തമാക്കിയിരുന്നു. ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്നും ശുദ്ധമായ സ്വഭാവമുള്ള നല്ല വ്യക്തിത്വത്തിനുടമയാണ് അവരെന്നുമായിരുന്നു ഒരു അഭിമുഖത്തിൽ ബാല പറഞ്ഞു. അമൃത സുരേഷുമായുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബാലയുടെ പ്രതികരണം.
'എലിസബത്തിനെ വച്ച് ഇവരെയാരെയും താരതമ്യം ചെയ്യരുത്. ഒരഭിമുഖത്തിലും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. അവളുടെ പോലെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്നു നടക്കും, പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ല. കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നു. പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എലിസബത്തിന് നല്ലതു മാത്രമേ വരൂ', എന്നായിരുന്നു ബാലയുടെ വാക്കുകൾ.
2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്. നിലവിൽ തന്റെ ജോലിയുമായി മുന്നോട്ട് പോകുകയാണ് എലിസബത്ത്. എന്നാൽ ജോലി എവിടെയാണെന്നൊന്നും എലിസബത്ത് വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications