'ബാല കാണാനാണോ ഈ പറയുന്നത്?'; എലിസബത്തിന്റെ പുതിയ വീഡിയോയിൽ ആരാധകർ,'ബാലയുടെ അടുത്തേക്കാണോ'
കൊച്ചി: കഴിഞ്ഞ കുറച്ചുനാളുകളായി നടൻ ബാലയ്ക്കൊപ്പം ഭാര്യ എലിസബത്തിനെ കാണാറില്ല. സാധാരണ ഒരുമിച്ച് വീഡിയോ ചെയ്യാറുള്ള ഇരുവരും തങ്ങളുടെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരുമായി സംവദിച്ച് തുടങ്ങിയതോടെ ഇരുവരും വിവാഹമോചിതരായോ എന്നുള്ള ചോദ്യമായിരുന്നു ആരാധകർ ഉയർത്തിയത്.
അതിനിടയിൽ എലിസബത്ത് ഇപ്പോൾ തന്റെ ഒപ്പമില്ലെന്ന ബാലയുടെ തുറന്നുപറച്ചിൽ അഭ്യൂഹം ശക്തമാക്കി. താൻ ജോലി ആവശ്യത്തിനായി മറ്റൊരു സ്ഥലത്താണെന്ന് എലിസബത്ത് പറഞ്ഞതും ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ എലിസബത്ത് പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് താഴെ നിരവധി ചോദ്യങ്ങളാണ് ആരാധകർ ഉയർത്തുന്നത്.

ജോലിയിൽ നിന്നും അവധി ലഭിക്കാതിരുന്നത് കാരണം ക്രിസ്മസിനും ന്യൂയറിനും തനിക്ക് നാട്ടിൽ എത്താൻ സാധിച്ചിരുന്നില്ലെന്ന് എലിസബത്ത് മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ തനിക്ക് ലീവ് കിട്ടിയെന്നും നാട്ടിലേക്ക് പോകാൻ എയർപോർട്ടിൽ ഇരിക്കുകയാണെന്നുമാണ് എലിസബത്ത് വീഡിയോയിൽ പറയുന്നത്. ഇതിന് താഴെയാണ് ബാലയെ കാണാൻ പോകില്ലേ എന്നടക്കമുള്ള ചോദ്യങ്ങൾ ചിലർ ചോദിച്ചത്.
'ബാലയുടെ അടുത്തേക്കല്ലേ പോകുന്നത്? പുറത്താണോ ജോലി ചെയ്യുന്നത്?, ബാലയെ ഉപേക്ഷിച്ചോ, ബാല എവിടെയാണ്', എന്നൊക്കെയാണ് ആളുകൾക്ക് അറിയേണ്ടത്. എലിസബത്തിന്റെ ചില വീഡിയോകൾ കാണുമ്പോൾ പൊതുവായി പറയുന്നുവെന്ന് തോന്നുന്നുവെങ്കിലും ബാല കാണുവാൻ കൂടി ആണോ എന്ന് തോന്നാറുണ്ടെന്നും നേരിട്ട് പറയുവാൻ കഴിയാതെ വീഡിയോയിൽ കൂടി വിവരങ്ങൾ പങ്കുവെയ്ക്കുന്നതാണോയെന്നുമായിരുന്നു മറ്റൊരാൾ കുറിച്ചത്. ഈ സസ്പെൻസ് നിങ്ങൾക്ക് അവസാനിപ്പിക്കാൻ ആയില്ലേയെന്നും ചിലർ ചോദിക്കുന്നുണ്ട്. എന്തായാലും ഈ കമന്റുകൾക്കൊന്നും പതിവ് പോലെ തന്നെ എലിസബത്ത് മറുപടി നൽകിയിട്ടില്ല.
2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. ഡോക്ടറാണ് എലിസബത്ത്. കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ തനിക്ക് താങ്ങായും തണലായും നിന്നത് എലിസബത്ത് ആണെന്ന് ബാല പല വീഡിയോകളിലും പറഞ്ഞിട്ടുണ്ട്. ശുദ്ധമായ സ്വഭാവത്തിന് ഉടമാണ് തന്റെ ഭാര്യ എന്നായിരുന്നു ബാലയുടെ വാക്കുകൾ. 'എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. അവളുടെ പോലെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല', എന്നായിരുന്നു നടൻ പറഞ്ഞത്.
അതേസമയം അടുത്തിടെ എലിസബത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. 'നമ്മുടെ ജീവിതത്തിൽ നമ്മൾ സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടുള്ള ഒരാൾ ഉണ്ടാകും. എന്നിട്ടും അവർ നമ്മളെ വട്ടപ്പൂജ്യമാണെന്ന് തോന്നിപ്പിക്കും', എന്നായിരുന്നു എലിസബത്ത് ഫേസ്ബുക്കിൽ കുറിച്ചത്. ഇത് ബാലയെ ഉദ്ദേശിച്ചാണോയെന്ന് പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നു. എന്നാൽ ഇതിനോട് അവർ പ്രതികരിച്ചിരുന്നില്ല.












Click it and Unblock the Notifications