ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്? രക്ഷിതാക്കള്‍ പറഞ്ഞത് കേട്ടില്ല, എലിസബത്ത് പറഞ്ഞ ആ വാക്കുകള്‍, ലക്ഷ്യം ബാലയോ
ബാലയുടെ പുതിയ വിവാഹത്തിന് പിന്നാലെ മുന്‍ ഭാര്യ എലിസബത്ത് ഉദയന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കുറെ വാർത്തകള്‍ കേട്ടപ്പോള്‍ വീഡിയോ ഇടണോ വേണ്ടയോ എന്നൊക്കെയുള്ള വിഷമത്തിലായിരുന്നു താനെന്ന് വ്യക്തമാക്കുന്ന താരം ഇതിനെക്കുറിച്ചൊന്നും പറയാന്‍ എനിക്ക് താല്‍പര്യമില്ലെന്നും പറയുന്നു. സത്യത്തില്‍ ഒരു സന്തോഷം നിറഞ്ഞ നിമിഷം ഉണ്ടായി എന്ന് പറഞ്ഞുകൊണ്ട് തന്റെ ഒരു പേഷ്യന്റിന് സുഖമായ കാര്യമാണ് പങ്കുവെക്കുന്നത്.
എനിക്ക് കുറച്ചു സങ്കടം ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഞാൻ വളരെ ഹാപ്പിയാണ് ഇപ്പോഴെന്നും എലിസബത്ത് പറഞ്ഞു. എലിസബത്തിന്റെ വാക്കുകള്‍ ബാലയുടെ വിവാഹവുമായി ചേർത്തുവെച്ചാണ് ആളുകള്‍ ചർച്ച ചെയ്യുന്നത്. എലിസബത്തിന്റെ പുതിയ വീഡിയോയ്ക്കൊപ്പം തന്നെ ബാലയുമായി അകന്നപ്പോള്‍ പങ്കുവെച്ച ഏതാനും വീഡിയോകള്‍ കൂടി ഇപ്പോള്‍ വൈറലായി മാറുന്നുണ്ട്.

ആളുകള്‍ നിരന്തരം ഒരു കാര്യത്തെക്കുറിച്ച് ചോദിക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ എനിക്ക് അറിയില്ലെന്നാണ് ബാലയുമായി അകന്ന സമയത്ത് പങ്കുവെച്ച വീഡിയോയില്‍ എലിസബത്ത് പറയുന്നത്. ചെറുപ്പത്തില്‍ ഒരു കൂട്ടുകാരി പറഞ്ഞത് പോലെ വല്ല ഇരുപ്പ് കൊണ്ടുമാണോ എന്നെ ഉണ്ടാക്കിയതെന്ന് തോന്നുന്നുവെന്നും അവർ പറഞ്ഞു.
കുറേതവണയായി ഓരോ കുഴിയിലും പ്രശ്നങ്ങളിലുമൊക്കെ വീഴാന്‍ തുടങ്ങിയിട്ട്. മൊത്തത്തില്‍ അങ്ങട് രക്ഷപ്പെടുന്നുമില്ല. എന്നാലും മോശമല്ലാത്ത രീതിയില്‍ വന്ന് നില്‍ക്കുന്നുമുണ്ട്. ഒന്നിലും എനിക്ക് വ്യക്തമായ ഉത്തരമോ ക്ലാരിറ്റിയോ ഇതുവരെ ലഭിച്ചിട്ടില്ല. എനിക്ക് തന്നെ എന്നെ പറഞ്ഞ് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോകുന്നു.
എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഇതിലൂടെയൊക്കെ കടത്തി വിടുന്നതെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കാറുണ്ട്. ഓരോ തവണ ഇത്തരത്തില്‍ കടന്ന് പോകുമ്പോഴും വീണ്ടും വലിയ കുഴപ്പമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കുന്നുണ്ട്. ഒരു ഇരുമ്പ് പടച്ചട്ട പോലെ വീട്ടുകാർ എനിക്ക് സംരക്ഷണം തീർത്ത് നില്‍ക്കുന്നുണ്ട്. അത് വലിയ കാര്യമാണ്. അവർ എല്ലാകാലത്തും അങ്ങനെ തന്നെയായിരിക്കും.
ഞാന്‍ ഒരിക്കലും പറഞ്ഞാല്‍ കേള്‍ക്കുന്ന മകളായിരുന്നില്ല. ഒരു നല്ല മകള്‍ എന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ഞാന്‍ നല്ലതായിരുന്നുവെന്ന വിശ്വാസം എനിക്ക് തന്നെ ഉണ്ടായിരുന്നു. നല്ല സുഹൃത്തായിരുന്നു, ആരേയും ഉപദ്രവിച്ചിട്ടില്ല എന്ന് തുടങ്ങിയ എന്റേതായ യോഗ്യതകള്‍ എനിക്ക് പറയാനുണ്ട്. എന്നാല്‍ രക്ഷിതാക്കളെ കാണുമ്പോള്‍ എനിക്ക് എപ്പോഴും ഒരു ഗില്‍റ്റി ഫീലിങ്ങാണ്.
രക്ഷിതാക്കള്‍ പറഞ്ഞിട്ട് കേള്‍ക്കാത്തതിന്റെ കുറെ കുഴപ്പങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. എന്നിട്ടും അവർ ഇപ്പോഴും എന്റെ കൂടെ നില്‍ക്കുന്നു. അവർ എന്നെ ഒരിക്കലും ഇട്ടിട്ട് പോയിട്ടില്ല. എല്ലാ കാര്യത്തിലും കൂടെ നില്‍ക്കുന്നു. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. ജീവിതത്തിലെ പോരാട്ടങ്ങളില്‍ ഞാന്‍ വിജയിച്ചു. എന്നെ തളർത്താനായിട്ടില്ലെന്നും എലിസബത്ത് അന്ന് വ്യക്തമാക്കി.












Click it and Unblock the Notifications