'ബാലയും എലിസബത്തും പരസ്പരം മാലയിട്ട ആ നിമിഷം ഇപ്പോഴും ഓർമയുണ്ട്'; ആ പഴയ ഓർമകൾ ഇനി വേണ്ടെന്ന് കമന്റുകൾ
നടൻ ബാലയുമായി വേർപിരിഞ്ഞ ശേഷം സോഷ്യൽ മീഡിയിൽ മുൻപത്തെക്കാളും സജീവമാണ് ഡോ. എലിസബത്ത് ഉദയൻ. തന്റെ വിശേഷങ്ങൾ ആരാധകരുമായി എലിസബത്ത് പങ്കുവെയ്ക്കാറുണ്ട്. ബാലയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും എലിസബത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറില്ല. ബാലയുമായി എന്തുകൊണ്ടാണ് വേർപിരിഞ്ഞത് എന്ന ചോദ്യം എലിസബത്തിന്റെ വീഡിയോയ്ക്ക് താഴെ വരാറുണ്ട്. എന്നാൽ ആരെയും മോശപ്പെടുത്തുന്ന ഒരു കാര്യവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് എലിസബത്ത് വ്യക്തമാക്കിയിട്ടുണ്ട്.
എലിസബത്ത് ബാലയെക്കുറിച്ചോ, ബാല എലിസബത്തിനെക്കുറിച്ചു മോശമായ ഒരു കാര്യവും ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോയിൽ ബാലയുമായി ബന്ധപ്പെട്ട ഒരോർമ്മ ആരാധകർ കണ്ടെത്തി. ബാലയുമായുള്ള വിവാഹത്തിന് ശേഷം റിസപ്ഷനിൽ ധരിച്ച വസ്ത്രം അണിഞ്ഞാണ് എലിസബത്ത് എത്തിയത്. ഈ വസ്ത്രം അണിഞ്ഞാകും തന്നെ ആദ്യമായി പലരും കാണുന്നത് എന്ന് എലിസബത്ത് പറയുന്നുണ്ട്.

അത് കഴിഞ്ഞ് കൊള്ളാണ്ടായി എന്നും തടിച്ചപ്പോൾ ഇതും മോശമായി ഇപ്പോൾ പാകമായി കുറച്ച് ലൂസും ആയെന്നും എലിസബത്ത് പറയുന്നത്. അന്ന് കുറേ മേക്കപ്പ് ഇട്ടിട്ടായിരുന്നു ഈ ഡ്രസ് ഇട്ടിട്ടുണ്ടായിരുന്നതെന്നും എലിസത്ത് പറയുന്നു.അതേ സമയം താൻ വിവാഹ ദിവസം ഇട്ട വസ്ത്രമാണ് ഇതെന്ന് എലിസബത്ത് എവിടെയും പറഞ്ഞിട്ടില്ല.
നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ചിലർക്ക് എലിസബത്ത് എങ്ങനെയാണ് മെലിഞ്ഞത് എന്നാണ് അറിയേണ്ടത്. ചിലർ ബാലയുമായുള്ള വിവാഹ ദിവസത്തെ പറ്റി പറയുന്നുണ്ട്. ബാലയും എലിസബത്തും പരസ്പരം ഹാരം അണിഞ്ഞ ആ ദിവസം ഇപ്പോഴും ഓർമയുണ്ട്. അന്ന് ഈ ഡ്രസായിരുന്നു, എന്നാണ് ഒരാൾ പറഞ്ഞത്. ഈ ഡ്രസ് ഇനി ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്. എന്തിനാണ് പഴയ കാര്യങ്ങൾ ഓർക്കുന്നത്, എന്നാണ് വേറൊരു കമന്റ്. എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.
അമൃത സുരേഷുമായി വേർപിരിഞ്ഞതിന് ശേഷമാണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്. എന്നാൽ ഇരുവരും കുറച്ചുകാലമായി അകന്നുതാമസിക്കുകയായിരുന്നു. എന്നാൽ എന്ത് കൊണ്ടാണ് ഇരുവരും പിരിഞ്ഞത് എന്നതിനെക്കുറിച്ച് ഇവർ പ്രതികരിച്ചിട്ടില്ല. എലിസബത്തപുമായുള്ള ബന്ധം പിരിഞ്ഞതിന് പിന്നാലെയാണ് ബാല തന്റെ മുറപ്പെണ്ണായ കോകിലയെ വിവാഹം കഴിച്ചത്.
ഇപ്പോഴും എലിസബത്തിനെക്കുറിച്ച് ബാലയ്ക്ക് നല്ല അഭിപ്രായമാണ് ഉള്ളത്. എലിസബത്ത് എന്നും നന്നായിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബാല പറഞ്ഞിരുന്നു. എലിസബത്തുമായുള്ള വിവാഹം നിയമപരമായി നടന്നിട്ടില്ലെന്നും ബാല പറഞ്ഞിരുന്നു.












Click it and Unblock the Notifications