Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീവ് എടുത്ത് എലിസബത്ത് നാട്ടിലേക്ക്; 'എന്തിനാണ് വിഷമം? ഡോക്ടർ മഞ്ജുവാര്യരെ കണ്ട് പഠിക്കണം'

നടൻ ബാലയുടെ മുൻ ഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ ചർച്ച. വളരെ സ്ട്രസ്സും ഡിപ്രഷനുമൊക്കെ തോന്നുന്നതുകൊണ്ട് ലീവെടുത്ത് കുറച്ച് ദിവസത്തേക്ക് വരുന്ന കാര്യമാണ് എലിസബത്ത് പറഞ്ഞിട്ടുള്ളത്.മൂഡില്ലാത്തത് കൊണ്ട് കുറച്ച് ദിവസങ്ങളായി പുതിയ വീഡിയോകളൊന്നും താൻ പോസ്റ്റ് ചെയ്യാറില്ലെന്നും എസിലബത്ത് പറയുന്നു.

ഞാൻ ഇപ്പോൾ അഹമ്മദാബാദ് എയർപോർട്ടിൽ നിന്നാണ് വീഡിയോ ചെയ്യുന്നത്. ഞാൻ നാട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. കുറെ ദിവസമായിട്ട് ഞാൻ കറന്റ് വീഡിയോ ഒന്നും ഇടാറില്ല. പഴയ ട്രിപ്പ് പോയതും ട്രക്കിംഗ് പോയതുമൊക്കെയാണ് ഇടാറുള്ളത്. ഒരു വീഡിയോ ചെയ്യാനുള്ള മൂഡ് ഉണ്ടായിരുന്നില്ല.

bala

ഇത്തിരി ട്രസും ഇത്തിരി ഡിപ്രഷൻ ലെവലുമൊക്കെ ഉള്ളത് പോലെയുണ്ട്. അതുകൊണ്ട് കുറച്ച് ദിവസം ലീവെടുത്ത് അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കാമെന്ന് വിചാരിച്ചു. ഇനി തുടർച്ചയായി വീഡിയോ ഇടുമെന്ന് വിചാരിക്കുന്നു. എല്ലാവർക്കും സുഖമാണെവന്ന് വിചാരിക്കുന്നു. വാലന്റൈൻസ് ഡേയ്ക്ക് ഒരു വീഡിയോ ഇടണമെന്ന് വിചാരിച്ചതാണ്. പക്ഷേ മൂഡ് അത്ര ശരിയുണ്ടായിരുന്നില്ല. ഇനി അടുത്ത വീഡിയോ നാട്ടിൽ നിന്ന് ഇടുമെന്ന് പറഞ്ഞാണ് എലിസബത്ത് വീഡിയോ അവസാനിപ്പിച്ചത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം പെണ്ണിൻ്റെ നിസ്സഹായത ഡോ. എലിസബത്തിൻ്റെ മുഖത്ത് കാണുന്നു.
ജീവിക്കണം ജീവിച്ചു കാണിക്കണം.ഒരു ഡോക്ടർ എന്ന നിലയിൽ ഒരു പാട് നന്മ ചെയ്യാന് കഴിയും.അതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു, ഡോക്ടർ മഞ്ജു വാര്യരെ കണ്ടു പഠിക്കുക, ഒരു ഡോക്ടർ അല്ലേ നിങ്ങടെ പേഷ്യന്റിനെ നോക്കൂ നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി നോക്കൂ , നല്ല സങ്കടം ഉണ്ടല്ലോ കുഞ്ഞേ... സന്തോഷമായിരിക്കുവാൻ ശ്രമിക്കൂ..... എന്നിങ്ങനെ പോകുന്നു കമന്റുകൾ

അതേ സമയം, ബാലയും കോകിലയും ഒരുമിച്ച് ജീവിക്കുന്നത് കാണുമ്പോൾ ഉള്ള അസൂയ ആണെന്ന തരത്തിലും കമന്റുണ്ട്. ബാലയും കോകിലയും നന്നായിട്ട് ജീവിച്ചു കാണുന്നതിൽ ഉള്ള ചെറിയ ഒരു അസൂയ ആണ് .

അതിന് stress, ഡിപ്രഷൻ എന്നൊക്കെ പറഞ്ഞു സഹതാപം പിടിച്ച് പറ്റാൻ നിൽക്കാതെ അവനവന്റെ ജീവിതം സന്തോഷം ആകാൻ നോക്കൂ.... സന്തോഷം കളങ്കപ്പെടുത്തുന്നവരെ ഒറ്റ ബ്ലോക്കിലോ ഒറ്റ വാക്കിലോ മുറിച്ചു മാറ്റു ജീവിതത്തിൽ നിന്നും, എന്നാണ് ഒരാളുടെ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+