വീട്ടിൽ ചില അടിയന്തര സാഹചര്യം, ഞാനും ഒന്ന് പേടിച്ചുപോയി; എലിസബത്ത് നാട്ടിലെത്തിയത് പെട്ടെന്ന്
നടൻ ബാലയുമായുള്ള വിവാഹം ബന്ധം വേരിപിരിഞ്ഞതിന് ശേഷം മുൻപത്തെക്കാളും ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നു. ഗുജറാത്തിലെ ആശുപത്രിയിൽ വർക്ക് ചെയ്യുന്ന എലിസബത്ത് നാട്ടിലെത്തുമ്പോഴുള്ള വിശേഷങ്ങളുൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
എന്നാൽ കുറച്ച് ദിവസങ്ങളായി എലിസബത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല. ജനുവരി 27 ന് ശേഷം എലിസബത്തിന്റെ പേജിൽ ഒരു പോസ്റ്റ് പോലും ഉണ്ടായിരുന്നില്ല. ഇതോടെ ആരാധകരും എലിസബത്തിന് എന്ത് പറ്റിയെന്ന് ആശങ്കപ്പെട്ടു. അങ്ങനെ കുറേനാളുകൾക്ക് ശേഷം എലിസബത്ത് ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. എന്തായാലം ആരാധകർക്ക് ആശ്വാസമായി. എന്തുകൊണ്ടാണ് ഇത്രയും ദിവസം വിട്ടുനിന്നത് എന്ന ചോദ്യത്തിന് എലിസബത്ത് മറുപടി നൽകിയിട്ടുണ്ട്.

വീട്ടിൽ ഒരു മെഡിക്കൽ എമർജൻസി ഉണ്ടായെന്നും ആ വെപ്രാളത്തിൽ നാട്ടിലേക്ക് തിരിച്ചതാണെന്നും ഇപ്പോൾ എല്ലാം ശരിയായി എന്നുമാണ് എലിസബത്ത് പറഞ്ഞിരിക്കുന്നത്. എന്നെക്കുറിച്ച് ഓർത്ത് ആശങ്കപ്പെട്ടവർക്കും എനിക്ക് മെസേജ് അയച്ചവർക്കും നന്ദി. വീട്ടിൽ ചെറിയൊരു മെഡിക്കൽ എമർജൻസി ഉണ്ടായിരുന്നു. എല്ലാം ശരിയായി. ഇവിടെ എല്ലാം ഓകെയാണ്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഞാൻ ഗുജറാത്തിലേക്ക് മടങ്ങും. പ്രാർത്ഥനകൾക്ക് നന്ദി എന്നും എലിസബത്ത് കുറിച്ചു.
അതേ സമയം പോസ്റ്റിന് വന്ന കമന്റിനും എലിസബത്ത് മറുപടി നൽകിയിട്ടുണ്ട്. ഞങ്ങളെ ഉപേക്ഷിച്ച് പോയ പോലെ തോന്നി എന്നായിരുന്നു കമന്റ് ഇതിന് എലിസബത്ത് മറുപടി നൽകി. ' ഞാനും ചെറുതായിട്ട് ഒന്ന് പേടിച്ചുപോയി. ഇപ്പോൾ എല്ലാം ഓക്കെ ആണ്. ഇനി വീഡിയോ ഇട്ട് ശല്യപ്പെടുത്തും' എന്നാണ് എലിസബത്ത് മറുപടി നൽകിയത്.
അതേ സമയം എന്താണ് സംഭവിച്ചത് എന്ന് എലിസബത്ത് വ്യക്തമാക്കിയിട്ടില്ല. വീട്ടിലെ ആർക്കെങ്കിലും അസുഖമായത് കൊണ്ടാണോ എലിസബത്ത് പെട്ടെന്ന് ഗുജറാത്തിൽ നിന്നും എത്തിയത്, വ്ലോഗുകൾ ചെയ്യാതിരുന്നത് എന്നിങ്ങനെയുള്ള സംശയങ്ങൾ ആണ് ആരാധകർക്കുള്ളത്. എലിസബത്ത് തന്നെ ഇതേക്കുറിച്ച് പറയുമെന്നാണ് ആരാധകർ കരുതുന്നത്. എന്തായാലും എലിസബത്ത് തിരിച്ചെത്തിയ സമാധനം ആരാധകർക്കുണ്ട്.
നടൻ ബാലയും എലിസബത്തും അടുത്തിടെയാണ് വിവാഹം ബന്ധം വേർപെടുത്തിയത്. എന്നാൽ എന്തുകൊണ്ടാണ് ബന്ധം വേർപിരിഞ്ഞത് എന്ന് ഇരുവരും പറഞ്ഞിട്ടില്ല. ബാലയ്ക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആയിരിക്കുന്ന സമയത്തൊക്കെ എലിസബത്ത് തന്നെയായിരുന്നു
ബാലയ്ക്ക് ഒപ്പം ഉണ്ടായിരുന്നത്.












Click it and Unblock the Notifications