'ഞാനിത് പറയണമെന്ന് വിചാരിച്ചിട്ട് രണ്ട് ദിവസമായി, നെഗറ്റീവ് കമന്റുകൾ വരാൻ സാധ്യതയുണ്ട്'; എലിസബത്ത്
സോഷ്യൽ മീഡിയയിൽ സജീവമാണ് എലിസബത്ത് ഉദയൻ. കഴിഞ്ഞ ദിവസം എലിസബത്ത് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഉണ്ണി മുകുന്ദന്റെ മാർക്കോ സിനിമയെക്കുറിച്ചാണ് എലിസബത്ത് പറയുന്നത്. തന്റെ ഈ വീഡിയോ കണ്ടുകഴിയുമ്പോൾ തനിക്കെതിരെ നെഗറ്റീവ് കമന്റുകൾ വരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ ആരംഭിക്കുന്നത്. മാർക്കോ സിനിമയ്ക്ക് ഗുജറാത്തിൽ വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് എലിസബത്ത് പറയുന്നു.
'' ഇന്നത്തെ വീഡിയോ കണ്ടുകഴിയുമ്പോൾ എനിക്കെതിരെ ട്രോളും നെഗറ്റീവ് കമന്റുകളും വരാൻ സാധ്യതയുണ്ട്. ഞാനിത് പറയണം പറയണം എന്ന് വിചാരിച്ചിട്ട് ഇപ്പോൾ രണ്ട് ദിവസമായി. സംഭവം മാർക്കോ സിനിമയാണ് ഞാൻ പൊതുവെ വയലൻസ് സിനിമകൾ കാണാരില്ല. മുൻപൊക്കെ കാണുമായിരുന്നു. എന്നാൽ ഇപ്പോൾ ഭയങ്കര വയൽസ് ആണല്ലോ കാണിക്കുന്നത്. അതത്ര ഞാൻ താങ്ങില്ല, എലിസബത്ത് പറയുന്നു.

'' വയലൻസുള്ള സിനിമകൾ ഒഴിവാക്കുകയാണ് ചെയ്യാറ്. പക്ഷേ മാർക്കോ വന്നപ്പോൾ വലിയൊരു ആഘോഷമായിരുന്നു. ഞാൻ ഇപ്പോൾ ഗുജറത്തിൽ ആണ്. ഇവിടെയുള്ള, ഡോക്ടേsഴ്സ്, ഇന്റേൺസ്, ടെക്നീഷ്യൻസ് എല്ലാവരും മാർക്കോ കണ്ടോ ചേച്ചി, ചേച്ചി കേരളത്തിൽ നിന്നല്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്. സോങ്സൊക്കെ റിപ്പീറ്റ് മോഡിലിട്ട് കേൾക്കുന്നതും ഞാൻ കണ്ടു, എലിസബത്ത് പറഞ്ഞു.
താനും അവർക്കൊപ്പം മാർക്കോ തിയറ്ററിലെത്തി കണ്ടിരുന്നു. വേറെ ലെവൽ സിനിമ എന്നാണ് എല്ലാവരും പറയുന്നത്. നമ്മൾ വേറൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന സമയത്ത് നമ്മുടെ കേരളത്തെ ഇങ്ങനെ പൊക്കിപ്പറയുന്നത് കേൾക്കുമ്പോൽ സന്തോഷം തോന്നുന്നുവെന്നും
ആ സന്തോഷം കൊണ്ട് ചെയ്തതാണ് വീഡിയോ എന്നും എലിസബത്ത് പറയുന്നു.
മുമ്പ് പുഷ്പ ഇറങ്ങിയ സമയത്തും ഇവർ പുഷ്പ കാണുന്നില്ലേ എന്ന് ചോദിച്ചിരുന്നു. പുഷ്പ ആദ്യ ഭാഗം കണ്ടിരുന്നു. പക്ഷേ രണ്ടാം ഭാഗത്ത് വയലൻസ് ആയത് കൊണ്ട് കണ്ടില്ല. അല്ലു അർജുൻ കേരളത്തിൽ നിന്നാണെന്നാണ് ഗുജറാത്തിലെ ആളുകളുടെ വിചാരമെന്നും കേരളത്തിൽ നിന്നുള്ള കുറച്ച് അഭിനേതാക്കളയെ ഇവർക്ക് അറിയൂവെന്നും എലിസബത്ത് പറഞ്ഞു. ഇപ്പോൾ പുഷ്പ ഇറങ്ങിയ സമയത്തുള്ള അതേ ആവേശത്തോടെ തന്നെ അവർ മാർക്കോയെ പറ്റി പറയുന്നു. അത് കേൾക്കുമ്പോൾ ഒരു സന്തോഷമാണെന്നും കേരളത്തിൽ നിന്നുള്ള ഒരു സിനിമ വലിയ വിജയമാകുന്നതിലും അഭിമാനമുണ്ടെന്നും എലിസബത്ത് പറയുന്നു.












Click it and Unblock the Notifications