'നുണകളുടെ മുകളില്‍ കെട്ടിപടുത്ത ജീവിതം': എലിസബത്ത് അന്നേ പറഞ്ഞെന്ന്? വിവാഹത്തിന് പിന്നാലെ വീഡിയോ ചർച്ചയാകുന്നു
കൊച്ചി: നടന്‍ ബാല പുതിയൊരു വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ബന്ധുവും ചെന്നൈ സ്വദേശിനിയുമായ കോകിലയാണ് വധു. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്നോടുള്ള ഇഷ്ടം ആദ്യമായി കോകിലയാണ് അമ്മയോട് പറഞ്ഞതെന്നാണ് വിവാഹത്തിന് പിന്നാലെ ബാല വ്യക്തമാക്കിയത്.
കോകിലയ്ക്ക് തന്നെ ഇഷ്ടമാണെന്ന വിവരം അറിഞ്ഞതോടെ എനിക്ക് ആശ്ച്യര്യമായിരുന്നു. ചെറുപ്പം മുതലെ എനിക്ക് അറിയുന്ന ആളാണ്. എന്നാല്‍ അവള്‍ക്ക് ഇങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. അമ്മക്ക് ഇപ്പോള്‍ വയസ്സായി. അതുകൊണ്ട് തന്നെ അമ്മക്ക് വിവാഹത്തിന് വരാന്‍ കഴിഞ്ഞിട്ടില്ലെന്നും ബാലു പറയുന്നു.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം ഒരുപാട് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം ഒരു മോചനം ഉണ്ടായത് ഇവളുടെ സ്നേഹവും പരിചരണവും കൊണ്ടായിരുന്നു. അമ്മയും അവളും അങ്ങനെ ഒരു ആഗ്രഹം പങ്കുവെച്ചപ്പോള്‍ അത് ശരിയാണെന്ന് എനിക്കും തോന്നി.
ജീവിതത്തില്‍ ഞാന്‍ പഠിച്ച ഒരു കാര്യമുണ്ട്. എന്റെ അനുഭവത്തില്‍ നിന്നും പഠിച്ച കാര്യമാണ്. അത് പറഞ്ഞാല്‍ നിങ്ങള്‍ ആർക്കും മനസ്സിലാവില്ല. മരണത്തിന് ശേഷവും ഒരു ജീവിതമുണ്ട്. നന്മയിലേക്കുള്ള ഒരു പാതയാണ് അത്. എല്ലാം നിങ്ങള്‍ക്ക് അപ്പോള്‍ മനസ്സിലാകും. ഇപ്പോള്‍ എന്തായാലും പുതിയൊരു വിവാഹ ജീവിതത്തിലേക്ക് പോകുകയാണെന്നും ബാല പറയുന്നു.
നമ്മളേയും ആത്മാർത്ഥതയോടെ സ്നേഹിക്കുന്ന ആളുണ്ടെന്ന് എനിക്ക് മനസ്സിലായത് കോകിലയുടെ ഡയറി വായിച്ചപ്പോഴാണ്. ഈ വിവാഹം എന്നത് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അമ്മ അല്‍പസമയം മുമ്പ് വിളിച്ചിരുന്നു. എല്ലാവരും സന്തോഷത്തോടെ ഇരിക്കണം. ഞാന്‍ ആരുടേയും പേരെടുത്ത് പറയുന്നില്ല. 99 പേർക്ക് നന്മ ചെയ്തിട്ട്, ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. കാലം മുന്നോട്ട് പോകുന്തോറും എല്ലാവർക്കും പക്വത വരും. എന്തായാലും എല്ലാവർക്കും സന്തോഷമുണ്ടാകട്ടെ.
ഏട്ടന് വരണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും കങ്കുവ സിനിമയുടെ തിരക്കായതിനാല്‍ വരാന്‍ സാധിച്ചില്ല. എന്നാല്‍ മീഡിയയിലെ ലൈവിലൂടെ അദ്ദേഹത്തിനും മറ്റുള്ളവർക്കുമൊക്കെ വിവാഹം കാണാന്‍ സാധിച്ചു. നിങ്ങള്‍ എല്ലാവരും ഞങ്ങളെ രണ്ടുപേരേയും ആത്മാർത്ഥമായി അനുഗ്രഹിക്കണമെന്നും ബാല പറഞ്ഞു.
ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്. ഗായിക അമൃത സുരേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്തി വർഷങ്ങള്‍ക്ക് ശേഷമായിരുന്നു എലിസബത്ത് എന്ന വ്യക്തിയെ ബാല വിവാഹം ചെയ്യുന്നത്. ഈ ബന്ധം അധിക നാള്‍ നീണ്ടില്ല. ഇതിന് ശേഷമാണ് ഇപ്പോള്‍ കോകിലയുമായുള്ള വിവാഹം. തന്നെ വിവാഹം കഴിക്കുന്നതിന് മുമ്പ് ബാല മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്ന് അമൃത സുരേഷ് ആരോപിച്ചിരുന്നു.
ബാല വീണ്ടും വിവാഹം കഴിക്കുന്ന വാർത്ത വന്നതിന് പിന്നാലെ മുന്‍ ഭാര്യമാരായ എലിസബത്തും അമൃതയും പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിറ ചിരിയോടെയുള്ള ഒരു ചിത്രമാണ് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കമന്റിന് താഴെ എലിസബത്തിനെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകളാണ് വരുന്നത്.
ഡോക്ടർ കൂടിയായ എലിസബത്ത് നേരത്തെ പങ്കുവെച്ച വീഡിയോയും ഇപ്പോള്‍ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. എന്‍ പി ഡി അഥവാ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ എന്ന രോഗാവസ്ഥയെ കുറിച്ച് എലിസബത്ത് പറയുന്ന കാര്യങ്ങളില്‍ ചില സൂചനയുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ആരുടേയും പേര് എടുത്ത് പറയാതെയാണ് എലിസബത്ത് തന്റെ വീഡിയോ ചെയ്യുന്നത്.
എന്‍ പി ഡിയുള്ള ഒരു പാട്ണറാണ് നമുക്കെങ്കില്‍ വളരെ സമ്മർദത്തിലൂടെയായിരിക്കും കടന്നുപോകേണ്ടി വരിക. ഞാന്‍ എന്തെങ്കിലും ചെയ്യാത്തതുകൊണ്ടാണോ ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന ഒരു സംശയം എപ്പോഴും ഉണ്ടാകും. എന്നാല്‍ ഈ സംശയത്തെക്കുറിച്ച് എന്‍ പി ഡിയുള്ള പാട്ണറുമായി സംസാരിക്കാനും പറ്റില്ല. അങ്ങനെ സംസാരിക്കുകയാണെങ്കില്‍ വ്യത്യസ്ത തരത്തിലുള്ള മറുപടിയായിരിക്കും ഉണ്ടാകുക.
അതായത് ചിലപ്പോള്‍ ദേഷ്യപ്പെട്ട് ബന്ധം വരെ വേർപെടുത്തിയേക്കാം. അല്ലെങ്കില്‍ നിനക്ക് വട്ടാണെന്നും പറഞ്ഞ് അവോയിഡ് ചെയ്യും. ആ സംശയം തീർക്കാന്‍ അവർ സമ്മതിക്കില്ല. മറ്റൊരു കാര്യം എന്ന് പറയുന്നത്. ഇവരുടെ ജീവിതം മുഴുവന്‍ നുണകളുടെ മുകളില്‍ കെട്ടിപടുത്തതായിരുന്നു. അതായത് എല്ലാ കാര്യങ്ങളും മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുപോകും എന്നായിരുന്നു എലിസബത്ത് നേരത്തെ പറഞ്ഞ്. ഈ വിഡിയോ ആണോ ചില യൂട്യൂബർമാർ ഇപ്പോള്‍ വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്.












Click it and Unblock the Notifications