Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പുതിയ തീരുമാനവുമായി ബാല; 'ചേട്ടാ കോകിലയ്ക്കും അതുതന്നെയാണ് നല്ലത്'

ബുധനാഴ്ചയായിരുന്നു നടൻ ബാല വീണ്ടും വിവാഹം കഴിച്ചത്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ഡോ എലിസബത്തിനെ താരം വിവാഹം കഴിച്ചിരുന്നു. ആ ബന്ധവും അവസാനിപ്പിച്ചതിന് പിന്നാലെയാണ് മുറപ്പെണ്ണായ കോകിലയെ വിവാഹം ചെയ്തത്. കോകിലയ്ക്ക് തന്നെ വളരെകാലമായി ഇഷ്ടമായിരുന്നുവെന്നാണ് ബാല പറഞ്ഞത്.

വിവാഹത്തിനെ പിന്നാലെ കോകിലയുമായി ഒരു പരിപാടിയിലും ബാല പങ്കെടുത്തിരുന്നു. സാധാരണ സോഷ്യൽ മീഡിയയിലൂടെ തന്റെ എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കുന്ന വ്യക്തിയാണ്. എന്നാൽ വിവാഹം കഴിഞ്ഞ ശേഷം ആ രീതിക്ക് ചില മാറ്റം വന്നിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെയ്ക്കുന്നത് ബാല കുറച്ചിട്ടുണ്ട്.

bala

കഴിഞ്ഞ ദിവസം വിവാഹത്തിന്റെ വീഡിയോ ചേർത്ത് ഒരു പോസ്റ്റ് താരം പങ്കുവെച്ചിരുന്നു. എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റ്. മാധ്യമങ്ങളിൽ നിന്ന് കുറച്ച് കാലം മാറിനിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും താരം കുറിപ്പിൽ പറയുന്നു.' എല്ലാവർക്കും ആത്മാർത്ഥമായ സ്‌നേഹം, കുറച്ച് കാലം മീഡിയയിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നു. എന്റെ കുടുംബം എന്റേതാണ്. എല്ലാവരും അത് മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' താരം കുറിച്ചു. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വരുന്നത്. പലരും പറയുന്നത് ഇത് നല്ല തീരുമാനമാണെന്നാണ്.

നിങ്ങൾക്ക് വേണ്ടി കാത്തിരുന്ന നിങ്ങളെ മാത്രം സ്നേഹിച്ച കോകില മാത്രം ആയിരിക്കണം ഇനി ബാലയുടെ ജീവിതം. എങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെട്ട ആരോഗ്യവും പഴയ ആ ഓജ്ജസ്സും ഒക്കെ നിങ്ങളിലേക്ക് തന്നെ തിരിച്ച് വരും. ഇനിയും പഴയ കാര്യങ്ങള് പറഞ്ഞ് വീഡിയോ ചെയ്യാനോ കോമാളിത്തരം കാണിക്കാനോ നിൽക്കരുത്. ആർക്കും ഒരു ബുദ്ധിമുട്ടും ആയി മാറരുത് സ്വയം.ശരീരത്തിന് മാത്രം അല്ല മനസ്സിനും ചില അവസരങ്ങളിൽ ചികിത്സ ആവശ്യമാണ്.എന്നും സന്തോഷം ആയി ഇരിക്കാൻ കഴിയട്ടെ, ആശംസകൾ നേരുന്നു, എന്നാണ് ഒരു കമന്റ്.

പുതിയ ജീവിതം, പരസ്പരം സന്തോഷത്തോടെയും, ആത്മാർത്ഥതയോടെയും വളരെ ശ്രദ്ധിച്ചും നയിക്കേണ്ടതാണ്‌. കാരണം, താങ്കളെ, ചവിട്ടി താഴ്ത്താനും, അതിലുപരി കരിവാരി തേക്കാനും ആഗ്രഹിക്കുന്നവരാണ് ജനങ്ങൾക്ക്‌ എന്ന് തോന്നുന്നു... അമ്മയ്ക്കും, കോകിലക്കും പ്രാധാന്യം കൊടുക്കുക, എന്നാണ് ഒരു കമന്റ്. ഇങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

അതേ സമയം പരിഹാസ കമന്റുകളുമുണ്ട്. ബാല ചേട്ടാ ഒരുപാട് ഇഷ്ടമാണ്... ഇതോടെ കല്യാണം നിർത്തിയേക്കണേ, അടുത്ത രണ്ടു വർഷം തികയും മുന്നേ വേറെ ഒന്നിനെ സ്നേഹിക്കാൻ പോകും, എലിസബത്തിനെ വേദനിപ്പിച്ച പാപം എവിടെ കൊണ്ട് തീർക്കും എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+