Get Updates
Get notified of breaking news, exclusive insights, and must-see stories!

'നല്ല അച്ഛന്റെ നടകീയമുഹൂർത്തങ്ങൾ വൈകാതെ നിൽക്കും, അയാളുടെ മുഖം കൂടെകഴിഞ്ഞ സ്ത്രീക്കറിയാം'; അഭിരാമി

നടൻ ബാലയ്ക്കെതിരെ മുൻ ഭാര്യ അമൃത സുരേഷും മകൾ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. തന്റെ പിതാവ് അമ്മയേയും തന്നേയും വളരെ അധികം ദ്രോഹിച്ച വ്യക്തിയാണെന്ന് വ്യക്തമാക്കി അവന്തികയായിരുന്നു ആദ്യം വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെ മകളെ കൊണ്ട് തനിക്കെതിരെ സംസാരിപ്പിച്ചതാണെന്ന തരത്തിൽ പ്രതികരിച്ച് ബാലയും രംഗത്തെത്തി.

ഇതിന് പിന്നാലെയായിരുന്നു ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ അമൃത നടത്തിയത്. വിവാഹമോചനത്തിന്റെ കാരണം എന്താണെന്ന് അവർ ആദ്യമായി പങ്കുവെയ്ക്കുകയും ചെയ്തു. അതേസമയം തുറന്നപറച്ചിൽ നടത്തിയ അമൃതയ്ക്കും മകൾക്കുമെതിരെ കടുത്ത സൈബർ ആക്രമണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തന്റെ ചേച്ചിയും കുഞ്ഞും നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച അമൃതയുടെ സഹോദരി അഭിരാമിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴേയും വിമർശനങ്ങൾ കടുക്കുകയാണ്. ഇപ്പോഴിതാ വിമർശനം ഉയർത്തിയ ഒരാൾക്ക് ചുട്ട ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് അഭിരാമി.

balaabhirami

'ആമി , എന്റെ ഇളയമകൾക്ക് 3 വയസ്സാണ് . അവൾക്ക് എന്നെ കുറിച്ചോ എന്റെ കുടുംബത്തെ കുറിച്ചോ എന്തറിയാനാണ് ?? 'അമ്മ വീട്ടിൽ താമസിക്കുന്ന മകൾക്ക് നിങ്ങൾ ചൊല്ലി കൊടുക്കുന്ന ഒരു ചിത്രം മാത്രമേ മനസ്സിൽ പതിയുള്ളൂ . ലോകത്ത് ഏതച്ഛനാണ്‌ മക്കളെ പിരിഞ്ഞു ജീവിക്കാൻ കഴിയുന്നത് ?? പാപ്പു ചെയ്ത വീഡിയോ കണ്ടു ഇത്തിരി കൂടി പോയി കടുത്തു പോയി . 12 വയസ്സുള്ള മകൾ വ്ലോഗെർ അല്ലെങ്കിൽ ആരുമാവട്ടെ എന്താണ് അവൾ സോഷ്യൽ മീഡിയയിൽ ചെയുന്നത് എന്നതും ഫിൽട്ടർ ചെയ്യേണ്ടതും അവരുടെ രക്ഷകർത്താക്കളുടെ മാത്രം ഉത്തരവാദിത്തം ആണ് . കാര്യങ്ങൾ കൈ വിട്ട് പോയത് പാപ്പുവിന്റെ വീഡിയോ മാത്രം കൊണ്ടാണ് . പ്ലീസ് ടേക്ക് കെയർ', എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

ഇതിന് അഭിരാമി നൽകിയ മറുപടി ഇങ്ങനെ-'
ഹലോ! ചേട്ടന്റെ ഇളയമകളുടെ കാര്യം അല്ല ഇവിടെ പറഞ്ഞത്! അമ്മയെ ബ്രൂട്ടല്ലി ടോർച്ചർ ചെയ്ത ഒരു അച്ഛന്റെ മകളുടെ കാര്യമാണ് പറഞ്ഞത്! ചേട്ടന്റെ കുഞ്ഞിന് ഭാഗ്യമുള്ളത് കൊണ്ട് അതിലൂടെ കടന്ന് പോകേണ്ട വന്നില്ല!! വരാതിരിക്കട്ടെ .. പക്ഷേ, 2- 3 -4 വയസുകളിൽ ഉള്ള ചില ഓർമ്മകൾ നമ്മുടെ തലച്ചോറിൽ - നിലകൊള്ളും! അത് പിന്നെയും ഓർക്കും വിധമുള്ള സാഹചര്യത്തിൽ തുടർന്നാൽ അത് മറക്കുകയുമില്ല!! അതെല്ലാവരുടെയും കഥയല്ലല്ലോ? ആണെന്ന് പറഞ്ഞോ ഞാൻ?

3 വയസിൽ ഗിന്നസ് റെക്കോർഡ് കിട്ടിയ കുട്ടികളില്ലേ? എന്റെ മോൾക്ക് കിട്ടിയില്ലല്ലോ എന്ന് ഞാൻ പറയുന്നതിൽ എന്താണ് ശരിയുള്ളത്? നമ്മളുടെ മനസ്സും ചിന്തകളും രൂപപ്പെടുന്നത് പലരുടേയും പലത് പോലെയാണ്! പോരാത്തതിന്, പാപ്പു ആൻഡ് ഗ്രാൻഡ്മാ എന്നൊരു പേജിൽ സ്വന്തമായി വിഡിയോസ് ചെയ്തു ഇടുന്ന ഒരു കുട്ടിയാണ് അവൾ.. വളരെ ചെറുപ്പത്തിൽ തന്നെ. അവളത് എന്ജോയ് ചെയ്യുകയും ചെയ്യുന്ന ഒരു കാര്യമാണ്!

അത് പോലെ അവളുടെ ബോൾഡ്നസ് അവളെ കൊണ്ട് ചെയ്യിപ്പിച്ച ഒരു പ്രവർത്തിയാണത് അച്ഛന്റെ നിരന്തര ഉപദ്രവങ്ങളും പച്ചക്കള്ളങ്ങൾ പ്രചരിക്കുന്നതും കണ്ട്!! അവൾ പറയാത്തൊരു കാര്യം അവൾ പറഞ്ഞു എന്ന പറയുന്നതിൽ എന്ത് ന്യായം! പണ്ടും പല വീഡിയോസും കണ്ട് അവൾ ചോദിച്ചിട്ടുണ്ട് ഞാൻ ഇങ്ങനെ പറഞ്ഞില്ലല്ലോ എന്ന്- അപ്പോളൊക്കെ പൊട്ട് വിട്ടു കള എന്നേ പറഞ്ഞിട്ടുള്ളൂ!

പിന്നെ അവൾ ചോയ്സ് സ്കൂൾ നന്നായി പഠിക്കുന്ന ഒരു കുട്ടിയാണ്! ഞാനും ഒരു സിബിഎസ്ഇ കുട്ടിയായിർന്നു - പക്ഷേ എന്റെ വൊക്കാബുലറി അല്ല അവളുടേത്! അവളുടെ ഭാഷ ഇപ്പോൾ തന്നെ ഒരുപാട് ഹൈയ്യർ ലെവൽ ആണ്! പഠിക്കുന്ന പടങ്ങൾ പോലെ തന്നെ! പിന്നെ നല്ല അച്ഛന്റെ നടകീയമുഹൂർത്തങ്ങൾ വൈകാതെ നിൽക്കും ..
നിങ്ങൾ അയാളുമായി കംപെയർ ചെയ്തു സ്വയം തരം താഴരുത്! സോഷ്യൽ സർവിസിനും - കണ്ണീർപ്രകടനങ്ങൾക്കും അപ്പുറം ഒരു മുഖമുണ്ട്! കൂടെ കഴിഞ്ഞ സ്ത്രീക്കറിയാം ..!!!താങ്ക്സ്', അഭിരാമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+