ബാലയ്ക്കൊപ്പം ക്രിസ്മസിനും ഉണ്ടായില്ല; നാട്ടിൽ വരാത്തതിന് കാരണം പറഞ്ഞ് എലിസബത്ത്..വിധിയെന്ന് ബാലയും
കൊച്ചി: കഴിഞ്ഞ കുറച്ചുനാളുകളായി നടൻ ബാലയ്ക്കൊപ്പം ഭാര്യ എലിസബത്തിനെ കാണാറില്ല. അടുത്തിടെ ബാല തന്റെ നാൽപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിച്ചപ്പോഴും സുഹൃത്തുക്കളായിരുന്നു കൂടെ ഉണ്ടായിരുന്നത്. ഈ ക്രിസ്മസിനും ഇരുവരേയും ഒരുമിച്ച് കണ്ടില്ല. ഇതോടെ എലിസബത്തുമായി ബാല പിരിഞ്ഞോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആരാധകർ ഉയർത്തിയിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ക്രിസ്മസിന് താൻ നാട്ടിൽ വരാതിരുന്നതെന്ന് പറയുകയാണ് എലിസബത്ത്. അവരുടെ വാക്കുകൾ ഇങ്ങനെ
'ഞാൻ നാട്ടിൽ പോയിട്ടില്ല, ലീവ് കിട്ടിയിട്ടില്ല, ഇവിടെതന്നെയാണ്, നാളെയും ഡ്യൂട്ടിയുണ്ട്. പക്ഷേ ആഘോഷത്തിന് കുറവൊന്നുമില്ല. കേക്ക് കട്ട് ചെയ്യും . സുഹൃത്തുക്കളൊക്കെ കൂടി കേക്ക് കട്ട് ചെയ്യാൻ പ്ലാൻ ഉണ്ട്. വീട്ടിൽ പോകാൻ പറ്റിയിട്ടില്ല എന്ന ബുദ്ധിമുട്ടുള്ളൂ. ഇവിടെ ക്രിസ്മസ് വല്യ ആഘോഷമില്ല. ഭയങ്കരമായിട്ട് എല്ലാരേയും മിസ് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ക്രിസ്മസ് ട്രീയും സ്റ്റാറും അപ്പൂപ്പനുമൊക്കെയായിട്ട് നല്ല രസമായിരുന്നു. ഇത്തവണ അതില്ല. പക്ഷേ കുഴപ്പമൊന്നുമില്ല. ചില സമയത്ത് നമ്മുക്ക് ജോലിയുടെ കാര്യമായിട്ടും പടിപ്പിൻറെ കാര്യമായിട്ടുമൊക്കെ ചിലത് മിസ് ചെയ്യും. അത് സാരമില്ല, എല്ലാവരും പറ്റുന്നത് പോലെ ആഘോഷിക്കൂ', എന്നാണ് എലിസബത്ത് തന്റെ വീഡിയോയിൽ പറയുന്നത്.

അതേസമയം എലിസബത്ത് ഇപ്പോൾ തന്റെ കൂടെയില്ലെന്നാണ് നടൻ ബാല ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഇപ്പോള്‍ അവൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം എന്നായിരുന്നു നടൻ പറഞ്ഞത്.
'എലിസബത്തിനെ വെച്ച് ഒരു താരതമ്യവും വേണ്ട. ഒരഭിമുഖത്തിലും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. അവളെ പോലെ നല്ല സ്വഭാവമുള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്നു നടക്കും, പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ല. കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നുഎലിസബത്തിന് നല്ലതു മാത്രമേ വരൂ', എന്നായിരുന്നു ബാലയുടെ വാക്കുകൾ.
അമൃത സുരേഷുമായി വേർപിരിഞ്ഞതിന് പിന്നാലെയായിരുന്നു ഡോക്ടർ ആയ എലിസബത്തിനെ ബാല വിവാഹം ചെയ്തത്. ബാല ആശുപത്രിയിൽ ആയിരുന്നപ്പോഴെല്ലാം എലിസബത്തായിരുന്നു നടന് ഒപ്പം ഉണ്ടായിരുന്നത്.












Click it and Unblock the Notifications