Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്ട്രസ് ഉണ്ട്, ഞാൻ വീട്ടിലെത്തി, എനിക്ക് വേണ്ടി കുറച്ച് സമയം എടുക്കുന്നു'; വീഡിയോയുമായി എലിസബത്ത്

കൊച്ചി: തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരോട് വിശേഷങ്ങൾ പങ്കിടുന്നയാളാണ് നടൻ ബാലയുടെ ഭാര്യ ഡോ എലിസബത്ത്. മുൻപ് ഇരുവരും ഒരുമിച്ച് എത്തിയാണ് ആരാധകരുമായി വിശേഷങ്ങൾ പങ്കിട്ടിരുന്നത്. എന്നാൽ ഇപ്പോൾ എലിസബത്ത് തനിച്ചാണ് വീഡിയോകളിൽ എത്തുന്നത്. ഇതോടെ ഇരുവരും വേർപിരിഞ്ഞോയെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

എന്നാൽ ഈ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം എലിസബത്തോ ബാലയോ നൽകിയിട്ടില്ല. എന്തായാലും തനിക്കൊപ്പം ഇപ്പോൾ എലിസബത്ത് ഇല്ലെന്ന് ബാല നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ വിവാഹമോചിതരായോ എന്ന് ബാല പറഞ്ഞിട്ടില്ല, മാത്രമല്ല എലിസബത്തിനെ താനൊരിക്കലും കുറ്റം പറയില്ലെന്നും ബാല പറഞ്ഞിരുന്നു. ഇതിനെ കുറിച്ചും എലിസബത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. പകരം തന്റെ ഇപ്പോഴത്തെ ജീവിതവും ജോലി സ്ഥലത്ത് നിന്നുള്ള കാര്യങ്ങളുമൊക്കെയായിട്ടാണ് എലിസബത്ത് തന്റെ യുട്യൂബ് വീഡിയോകളിലൂടെ എത്താറുള്ളത്.

balaelinew-17

എവിടെയാണ് ജോലി എന്ന് വ്യക്തമല്ലെങ്കിലും താൻ ജോലിയുടെ തിരക്കുകളിലാണെന്ന് അവർ പല വീഡിയോകളിലൂടെയും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജോലി തിരക്കിൽ നിന്നും മാറി വീട്ടിലെത്തി പുതിയൊരു വീഡിയോ ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് എലിസബത്ത്. ഇനി കുറച്ചുനാൾ താൻ വീട്ടിലുണ്ടാകുമെന്നാണ് തൻറെ പുതിയ വീഡിയോയിൽ എലിസബത്ത് പറയുന്നത്. 'വീട്ടിലെത്തിയിട്ടുണ്ട്,കുറച്ച് അധികം ദിവസത്തേക്ക് ലീവെടുത്തിട്ടുണ്ട്. അവിടുത്തെ ഭക്ഷണവും കാലാവസ്ഥയും പറ്റുന്നില്ല. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് അസുഖം വരുന്നുണ്ട്. പിന്നെ കുറച്ച് സ്ട്രസ് ഉണ്ട്. ഞാൻ എനിക്ക് വേണ്ടി കുറച്ച് സമയം എടുക്കുന്നു. ഈ സമയം സന്തോഷമുള്ള കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു. അതുപോലെ ഉറക്കമൊക്കെ കറക്ടാക്കാൻ നോക്കുന്നു.

ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ് വീഡിയോ ഇടൽ. അതുകൊണ്ട് കൂടുതൽ വീഡിയോകൾ ഇനി വരും. വീഡിയോ കാണുമ്പോൾ ഇഷ്ടപ്പെടാതിരിക്കുകയും ആവശ്യമില്ലാത്ത വീഡിയോ ആണ് എന്ന് തോന്നുന്നവരുമൊക്കെ രക്ഷപ്പെടുന്നതാണ് നല്ലത്. കാരണം ഇനി കൂടുതൽ വീഡിയോകൾ ഞാൻ ഇടും', എലിസബത്ത് പറഞ്ഞു.

വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്. അവനവന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോകൂവെന്നാണ് പലരും കുറിച്ചിരിക്കുന്നത്. 'ആൾക്കാരെ മൈൻഡ് ചെയ്യണ്ട.നമുക്ക് ഇഷ്ടമുള്ളതും, നമ്മുടെ മനസിന്‌ സന്തോഷം ഉണ്ടാക്കുന്നതുമായ ഏതു കാര്യവും തിരഞ്ഞെടുക്കാൻ നമുക്കാണ് അവകാശം, പ്രിയ സുഹൃത്തിനു ഇഷ്ടമായത് ചെയ്യുക .നെഗറ്റീവ് കമെന്റ് മൈൻഡ് ചൈയ്യേണ്ട കാര്യം ഇല്ല', എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+