Get Updates
Get notified of breaking news, exclusive insights, and must-see stories!

കയ്യിൽ ടാറ്റൂ, മോഡേൺ ​ഡ്രസ്സും; ബാലയ്ക്ക് പിന്നിൽ ഒളിക്കുന്ന നാണംകുണുങ്ങി പെണ്ണല്ല കോകില!

ബാല വീണ്ടും വിവാഹം കഴിച്ച വാർത്ത തന്നെയാണ് സോഷ്യൽ മീഡിയയിലെ സംസാരം. മുറപ്പെണ്ണായ കോകിലയെയാണ് ബാല വിവാഹം ചെയ്തത്. ഒറ്റനോട്ടത്തിൽ നാടൻ പെൺകുട്ടി. അധികം സംസാരിക്കില്ലെന്ന് ബാല തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ കാണുന്ന മുഖമല്ലാതെ മറ്റൊരു മുഖം കൂടി കോകിലയ്ക്ക് ഉണ്ടെന്നാണ് കോകിലയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്ന് മനസ്സിലാവുന്നത്.

മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ മടികാണിച്ച കോകില സോഷ്യൽ മീഡിയയിൽ സജീവമാണ്. സാരിയും ചുരിദാറും ഇട്ട് ബാലയ്ക്കൊപ്പം നടക്കുന്ന കോകിലയല്ല സോഷ്യൽ മീഡിയയിൽ കയ്യിൽ ടാറ്റു പതിപ്പിച്ച്, മോഡേൺ ​ഡ്രസ് ധരിച്ച് ട്രെന്റി ലുക്കിൽ ഉള്ള കോകിലയെ സോഷ്യൽ മീഡിയയിൽ കാണാം. ഇൻസ്റ്റ​ഗ്രാമിലാണ് കോകില തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

bala

വേഷത്തിനൊത്ത് കോകില അണിഞ്ഞൊരുങ്ങിയിട്ടും ഉണ്ട്. ഇപ്പോഴുള്ള അത്ര തടി പഴയ ഫോട്ടോസിൽ ഇല്ല. വ്യത്യസ്ത നിറത്തിലുള്ള ഫ്ലേവറുകളിലെ കോഫി നിർമിക്കുന്ന റീലുകൾ കോകില പങ്കുവെച്ചിട്ടുണ്ട്. കോഫി പ്രിയം കൊണ്ടാണോ അതോ കോഫി ഷോപ്പിൽ കോകില ജോലി ചെയ്യുന്നതാണോ എന്ന കാര്യം വ്യക്തമല്ല.

ഇൻസ്റ്റ ബയോയിൽ ഹെൽത്ത് , ബ്യൂട്ടി, ​ എന്നിങ്ങനെയൊക്കെയാണ് എഴുതിയിട്ടുള്ളത്. ബാലയാണ് ലോകം എന്നും കാണാം. ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളും കോകില പങ്കുവെച്ചിട്ടുണ്ട്. ആയിരത്തിൽ താഴെ ഫോളോവേഴ്സ് മാത്രമാണ് കോകിലയ്ക്ക് ഇൻസ്റ്റയിൽ ഉള്ളത്.

മോഹൻലാൽ, മഞ്ജുവാര്യർ, പേളി മാണി, അനുപമ, ശ്രീതു കൃഷ്ണ, അമല പോൾ തുടങ്ങിയവരെയൊക്കെ കോകില ഫോളോ ചെയ്യുന്നുണ്ട്.
എന്തായാലും ഈ കാണുന്ന കോകിലയല്ല യഥാർത്ഥ കോകില എന്നാണ് ഉയർന്നവരുന്ന അഭിപ്രായം. കോകിലയ്ക്ക് തന്നെ പണ്ടുതൊട്ടേ ഇഷ്ടമായിരുന്നുവെന്ന് ബാല പറഞ്ഞിരുന്നു. കോകിലയ്ക്ക് 24 വയസ്സാണെന്നും ബാല പറഞ്ഞിരുന്നു.

താൻ ഇനി സോഷ്യൽ മീഡിയയിൽ ആക്ടീവ് ആവില്ലെന്ന് ബാല പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും ബാല ഫേസ്ബുക്കിൽ വീഡിയോകൾ പങ്കിടുന്നുണ്ട്. ഇവിടെ നിന്ന് പോകുമെന്നും തങ്ങൾക്ക് ഉടനെ കുഞ്ഞുണ്ടാകുമെന്നും ബാല പറഞ്ഞിരുന്നു. 2018 ൽ കോകില എഴുതിയ ഡയറിയും കവിതയുമെല്ലാം തന്റെ പക്കലുണ്ടെന്നും തന്നെ ചെറുപ്പം മുതൽ സ്നേഹിക്കുന്ന ആളാണ് കോകിലയെന്നും താരം പറഞ്ഞിരുന്നു.

തന്നോടുള്ള സ്നേഹത്തെക്കുറിച്ച് കോകില അമ്മയോടാണ് പറഞ്ഞതെന്നും അമ്മ വിവാഹത്തിന്റെ കാര്യം തന്നോട് പറഞ്ഞപ്പോൾ ചെറുപ്പം മുതലെ എടുത്ത് വളർത്തിയ കുട്ടിയല്ലേ എന്നാണ് ആദ്യം താൻ പറഞ്ഞതെന്നും ബാല പറയുന്നു. കോകില പണ്ട് മുതലെ തന്റെ കൂടെയുണ്ടായിരുന്നു, എന്നാൽ പൊട്ടനായ തനിക്ക് അത് മനസ്സിലായില്ലെന്നും ബാല പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+