കാത്ത് കാത്തിരുന്ന ഫാന്‍ഗേള്‍ മൊമന്റ്; ദിലീപിനെ കാണാന്‍ നേപ്പാളില്‍ നിന്നൊരു ആരാധിക, വീഡിയോ വൈറല്‍
രാമലീലക്ക് ശേഷം അരുണ്‍ ഗോപി- ദിലീപ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബാന്ദ്ര സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ബാന്ദ്രയ്ക്കുണ്ട്. കഴിഞ്ഞ ദിവസം ബാന്ദ്രയിലെ വീഡിയോ ഗാനം പുറത്തിറങ്ങിയിരുന്നു. തമന്നയുടേയും ദിലീപിന്റേയും തകര്‍പ്പന്‍ നൃത്തരംഗങ്ങളോടെയാണ് രാക്ക രാക്ക എന്ന ഗാനം പുറത്ത് വന്നിരിക്കുന്നത്.
നവംബര്‍ 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനിടെ തമന്ന കൂടി പങ്കെടുക്കുന്ന പ്രൊമോഷന്‍ ചടങ്ങുകളുടെ തിരക്കിലാണ് ബാന്ദ്ര ടീം. കഴിഞ്ഞ ദിവസം മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗ് എന്ന യൂട്യൂബ് ചാനലിന് ദിലീപും തമന്നയും അരുണ്‍ ഗോപിയും അഭിമുഖം അനുവദിച്ചിരുന്നു. ഇതിനിനെ ദിലീപിനെ കാണാനെത്തിയ നേപ്പാളിയായ ആരാധികയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

സിക്കിം-നേപ്പാള്‍ അതിര്‍ത്തിയായ ഡാര്‍ജിലിംഗില്‍ താമസിക്കുന്ന സാനു എന്ന ആരാധികയാണ് അതിര്‍ത്തി കടന്ന് ദിലീപിനെ നേരില്‍ കാണാന്‍ എത്തിയത്. ദിലീപിന്റെ വലിയ ആരാധികയാണ് താനെന്നും എല്ലാ സിനിമകളും കാണാറുണ്ട് എന്നും സാനു പറയുന്നു. നേരില്‍ കാണണം എന്ന് ഒരുപാട് നാളായി താന്‍ ആഗ്രഹിക്കുകയാണ് എന്നും സാനു കൂട്ടിച്ചേര്‍ത്തു. സാനുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ദിലീപേട്ടന്റെ എല്ലാ സിനിമകളും കാണാറുണ്ട്. സിനിമയേക്കാള്‍ ഭംഗി നേരില്‍ കാണുമ്പോഴാണ്. സാറിന്റെ എല്ലാ സിനിമകളും വളരെ ഇഷ്ടമാണ്. ഭര്‍ത്താവിനും മുത്തശ്ശിക്കുമെല്ലാം നിങ്ങളുടെ സിനിമ വളരെ ഇഷ്ടമാണ്. സാറിന്റെ പിറന്നാളിന് ഒരു സമ്മാനം തരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അന്ന് സാധിച്ചില്ല. ഇപ്പോള്‍ അത് ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്,' എന്നായിരുന്നു സാനു പറഞ്ഞത്.
ദിലീപിന് സമ്മാനം നല്‍കിയ സാനു നേപ്പാളി ഭാഷയില്‍ ഐ ലവ് യു വെരി മച്ച് എന്ന് കൂടി പറഞ്ഞ ശേഷമാണ് മടങ്ങിയത്. ദിലീപിന്റെ ആരാധകരെല്ലാം ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ്. അതേസമയം വമ്പന്‍ താരനിരയുമാണ് ബാന്ദ്ര എത്തുന്നത്. ബോളിവുഡ് നടന്‍ ഡിനോ മോറിയ ആണ് ബാന്ദ്രയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശരത് കുമാര്‍, രാധിക ശരത് കുമാര്‍, ഈശ്വരി റാവു, മംമ്ത മോഹന്‍ദാസ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നു. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ബാന്ദ്ര ചിത്രീകരിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബാന്ദ്രയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.












Click it and Unblock the Notifications